Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യലഹരിയില്‍ കാറോടിച്ച നടന്‍ ബൈജു അറസ്റ്റില്‍, സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ടു

തിരുവനന്തപുരം: മദ്യലഹരിയില്‍ കാറോടിച്ച നടന്‍ ബൈജു അറസ്റ്റില്‍. മദ്യപിച്ച കാറോടിച്ച ബൈജു സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചുവെന്നാണ് പരാതി. മ്യൂസിയം പോലീസ് അദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ട്. ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്ത് വെച്ചാണ് സംഭവം.

അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത പോലീസ് പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു. അതേസമയം ബൈജുവിന്റെ കാറിടിച്ച യാത്രക്കാരന് കാര്യമായ പരുക്കുകകളില്ല. പോലീസുമായി സഹകരിക്കാനും ബൈജു തയ്യാറായില്ല. ആശുപത്രിയിലേക്ക് വൈദ്യ പരിശോധനയ്ക്കായി ബൈജുവിനെ കൊണ്ടുപോയിരുന്നു. എന്നാല്‍ രക്ത സാമ്പിള്‍ കൊടുക്കാന്‍ നടന്‍ തയ്യാറായില്ല.

baiju-santosh

അതേസമയം ഡോക്ടറുടെ റിപ്പോര്‍ട്ടില്‍ മദ്യത്തിന്റെ ഗന്ധമുണ്ടെന്നും, ബൈജു പരിശോധനയ്ക്ക് തയ്യാറായില്ലെന്നുമാണ് ഉള്ളത്. ഇതിന് ശേഷമാണ് ബൈജുവിനെതിരെ കേസെടുത്തത്. കവടിയാര്‍ ഭാഗത്ത് നിന്ന് വന്ന സ്‌കൂട്ടര്‍ യാത്രക്കാരനെയാണ് ബൈജു കാറോടിച്ച് ഇടിച്ചുതെറിപ്പിച്ചത്. ബൈജുവിനൊപ്പം മകളും കാറിലുണ്ടായിരുന്നു. വണ്ടിയൊക്കെയാവുമ്പോള്‍ തട്ടുമെന്നും, ഇതിലൊന്നും താന്‍ പേടിക്കാന്‍ പോകില്ലെന്നുമാണ് മാധ്യമങ്ങളോട് നടന്‍ പ്രതികരിച്ചത്.

ഇടിയുടെ ആഘാതത്തില്‍ കാറിന്റെ വലത് ടയര്‍ പഞ്ചറായിരുന്നു. ഇത് മാറ്റി ഇട്ട് സ്റ്റേഷനിലേക്ക് കൊണ്ടുവരാനായി ബൈജുവിന്റെ ഡ്രൈവറിനെയും പോലീസ് വിളിച്ചുവരുത്തി. ഈ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് മാധ്യമങ്ങളോട് താരം തട്ടിക്കയറിയത്.

അതേസമയം ബൈജു ഓടിച്ചിരുന്ന കാര്‍ വൈദ്യുതി പോസ്റ്റിലുമിടിച്ചു. നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചതിന് ശേഷം വീണ്ടും വേഗത്തില്‍ മുന്നോട്ട് പോയി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ബൈജുവിന്റെ കാറിന്റെ ടയറിന് കേടുപാട് പറ്റിയത്.

കണ്‍ട്രോള്‍ റൂമിലെ പോലീസുകാരാണ് ബൈജുവിനെ മ്യൂസിയം പോലീസ് സ്‌റ്റേഷനിലെത്തിച്ചത്. ബൈക്ക് യാത്രികന്‍ പരാതി നല്‍കിയിട്ടില്ല. മദ്യപിച്ച് വാഹനമോടിക്കല്‍, അപകടകരമായ രീതിയില്‍ വാഹനമോടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മ്യൂസിയം പോലീസ് കേസെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+