നടൻ ബാലയ്ക്ക് രണ്ടാം വിവാഹം? തിയ്യതിയായി, ആരാണ് വധു? വിവാഹം കേരളത്തിൽ വെച്ച് തന്നെ
കൊച്ചി: നടന്‍ ബാലയുടെ വിവാഹവും വിവാഹ മോചനവും മലയാളികള്‍ ഏറെ ചര്‍ച്ചയാക്കിയതാണ്. ഗായിക അമൃത സുരേഷുമായിട്ടായിരുന്നു ബാലയുടെ ആദ്യ വിവാഹം. എന്നാല്‍ പിന്നീട് ഇരുവരും വിവാഹ ബന്ധം വേര്‍പെടുത്തി. അതിന് ശേഷവും ബാലയും അമൃതയും പല വട്ടം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
ഇപ്പോള്‍ ബാല രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിവാഹ തിയ്യതി നിശ്ചയിച്ചതായും വിവരങ്ങള്‍ പുറത്ത് വരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ

മലയാളത്തിലും തമിഴിലുമടക്കം പ്രശസ്തനായ നടനാണ് ബാല. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ ഗായിക അമൃത സുരേഷുമായുളള ബാലയുടെ ആദ്യ വിവാഹം ചര്‍ച്ചയായിരുന്നു. 2010ല്‍ ആണ് ബാലയും അമൃതയും വിവാഹിതരാകുന്നത്. റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയ ബാല അമൃതയുമായി പരിചയത്തിലാവുകയും ആ പരിചയം പ്രണയത്തിലേക്കും തുടര്‍ന്ന് വിവാഹത്തിലേക്കും എത്തുകയായിരുന്നു.

ഇരുവര്‍ക്കും ഒരു മകളുണ്ട്. പാപ്പു എന്ന് വിളിക്കുന്ന അവന്തിക. 2012ല്‍ ആണ് അവന്തിക ജനിച്ചത്. എന്നാല്‍ 2016 മുതല്‍ ബാലയും അമൃതയും വേര്‍പിരിഞ്ഞ് ജീവിക്കുകയായിരുന്നു. 2019ല്‍ ആണ് എറണാകുളം ജില്ലാ കുടുംബ കോടതിയില്‍ വെച്ച് ഇരുവരും വിവാഹ മോചനം നേടിയത്. അന്ന് ഏഴ് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന മകള്‍ അവന്തികയെ കോടതി അമൃതയ്‌ക്കൊപ്പം വിട്ടു.

ബാലയും അമൃതയും തമ്മിലുളള കുടുംബ പ്രശ്‌നങ്ങള്‍ ചര്‍ച്ചയായപ്പോള്‍ അമൃത മറുപടിയുമായി രംഗത്ത് വന്നിരുന്നു. എല്ലാ കുടുംബങ്ങളിലും ഉളളത് പോലുളള ചെറിയ പ്രശ്‌നങ്ങള്‍ മാത്രമാണ് തങ്ങളുടെ ജീവിതത്തിലും ഉളളത് എന്നായിരുന്നു വിവാഹ മോചനത്തിന് മുന്‍പ് ഒരിക്കല്‍ അമൃത പറഞ്ഞത്. എന്നാല്‍ അതിന് ശേഷം ഇരുവരും പരസ്പര ധാരണയോടെ വേര്‍പിരിയലിലേക്ക് എത്തുകയായിരുന്നു.

ഇപ്പോള്‍ ബാല വീണ്ടും വിവാഹിതനാകാന്‍ ഒരുങ്ങുകയാണ് എന്നുളള റിപ്പോര്‍ട്ടുകള്‍ ആണ് പുറത്ത് വന്നിരിക്കുന്നത്. സെപ്റ്റംബര്‍ അഞ്ചിന് ആയിരിക്കും ബാലയുടെ വിവാഹം എന്നാണ് സൂചന. ബാലയുടെ വധുവിന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വന്നിട്ടില്ല. തമിഴ്‌നാട് സ്വദേശിയായ ബാലയുടെ വിവാഹം കേരളത്തില്‍ വെച്ച് തന്നെ ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല.

മലയാളത്തിലും തമിഴിലും തിരക്കുളള താരമായ ബാല ഇപ്പോള്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് നായകനായ അണ്ണാത്തെയില്‍ ആണ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്. അണ്ണാത്തെയുടെ ചിത്രീകരണം നടക്കുന്ന ലഖ്‌നൗവിലെ ലൊക്കേഷനിലാണ് ബാല ഇപ്പോഴുളളത്. രണ്ടാം വിവാഹ വാര്‍ത്ത സംബന്ധിച്ച് ബാലയുടേയോ അദ്ദേഹവുമായി അടുപ്പമുളളവരുടേയോ പ്രതികരണങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

ബാലയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ടുളള വാര്‍ത്തകള്‍ പുറത്ത് വരുന്നതോടെ ബാലയും അമൃതയും തമ്മിലുളള പരസ്യമായ തര്‍ക്കങ്ങള്‍ അടക്കമുളളവ സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കുകയാണ്. മകളെ കാണാന്‍ അമൃത അനുവദിക്കുന്നില്ലെന്ന് അടുത്തിടെ ബാല ആരോപിച്ചിരുന്നു. മകളെ കാണാനോ സംസാരിക്കാനെ പോലും തന്നെ അനുവദിക്കുന്നില്ല എന്നാണ് ബാല സോഷ്യല്‍ മീഡിയയില്‍ ആരോപിച്ചത്.
കണ്ണ് തള്ളിപ്പോകും! 58 കിലോ ഭാരമുളള ഗൗണിൽ നടി എസ്തർ
Recommended Video

ബാലയും അമൃതയും തമ്മിലുളള ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിന് പിറകേ അമൃത സുരേഷ് രൂക്ഷ പ്രതികരണവുമായി രംഗത്ത് വരികയുണ്ടായി. മകളോട് സംസാരിക്കണം എന്ന് ആവശ്യപ്പെട്ട് ബാല വിളിക്കുമ്പോള്‍ താന്‍ കൊവിഡ് ടെസ്റ്റ് റിസള്‍ട്ട് വാങ്ങുന്നതിന് വേണ്ടി പുറത്തായിരുന്നുവെന്നും മകള്‍ അമ്മയുടെ അടുത്തായിരുന്നുവെന്നും അമൃത പറഞ്ഞു. അത് മകള്‍ക്ക് കൊവിഡാണ് എന്ന തരത്തില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അമൃത പറഞ്ഞിരുന്നു.












Click it and Unblock the Notifications