ട്രംപുമായി ബിസിനസ് ചെയ്യാന്‍ പോകുന്നു, നടന്‍ ബാലയുടെ വീഡിയോയിലും മോന്‍സണ്‍, വൈറല്‍
കൊച്ചി: പുരാവസ്തുക്കളുടെ പേരില്‍ കോടികള്‍ തട്ടിയെടുത്ത വിവാദ വ്യവസായി മോന്‍സണ്‍ മാവുങ്കലിന്റെ ബന്ധങ്ങള്‍ എല്ലാവരെയും ഞെട്ടിപ്പിക്കുന്നത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി അടക്കം മോന്‍സന് ബന്ധമുണ്ടെന്നാണ് ചിത്രങ്ങളില്‍ നിന്ന് വ്യക്തമായിരിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ സിനിമാ ലോകവുമായി അടുത്ത ബന്ധം മോന്‍സനുണ്ടായിരുന്നു എന്നാണ് വ്യക്തമാകുന്നത്. അടുത്തിടെ നടന്‍ ബാല മോന്‍സനുമൊത്ത് ഒരു വീഡിയോ ചെയ്തിരുന്നു. അതാണ് ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുന്നത്. മോന്‍സനെ വീഡിയോയില്‍ പിന്തുണയ്ക്കുകയും പുകഴ്ത്തുകയും ചെയ്യുന്നുണ്ട് ബാല. കഴിഞ്ഞ വര്‍ഷം ജൂലായ് എട്ടിനാണ് ബാല തന്റെ യുട്യൂബ് ചാനലിലൂടെ ഈ വീഡിയോ പങ്കുവെച്ചത്.

മോന്‍സന്‍ തനിക്ക് സഹോദര തുല്യനാണെന്ന് ബാല ഈ വീഡിയോയില്‍ വിശേഷിപ്പിക്കുന്നുണ്ട്. ട്രംപിന്റെ കുടുംബവുമായി ബന്ധപ്പെട്ട് താന്‍ ബിസിനസ് ചെയ്യാന്‍ ആലോചിക്കുന്നുണ്ടെന്നായിരുന്നു ഈ വീഡിയോയില്‍ മോന്‍സന്‍ ബാലയോട് പറയുന്നത്. ആരും കേട്ടാല്‍ വിശ്വസിച്ച് പോകുന്ന തരത്തിലായിരുന്നു പറയുന്നത്. ചരിത്രമുറങ്ങുന്ന ഇസ്ലാമിക പുരാവസ്തുക്കള്‍ കൈവശമുണ്ടെന്നാണ് മോന്‍സണ്‍ അവകാശപ്പെടുന്നത്. അതിന്റെ ബിസിനസ് നടത്താനായിട്ടാണ് ട്രംപിന്റെ കമ്പനിയുമായി ചര്‍ച്ച നടത്തിയെന്ന് മോന്‍സണ്‍ പറയുന്നു. ലോക്ഡൗണ്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടക്കുമ്പോള്‍ ഉണ്ടായതെന്നും, വൈകി പോകുന്നത് അതുകൊണ്ടാണെന്നും ഇയാള്‍ പറയുന്നുണ്ട്.
മോഹന്‍ലാലിനെ മോന്‍സന്റെ വീട്ടിലെത്തിച്ച കാര്യവും ബാല പറയുന്നുണ്ട്. മോന്‍സന്റെ കൈവശം പുരാവസ്തുക്കള്‍ ഉള്ള കാര്യം താന്‍ മോഹന്‍ലാലിനെ വിളിച്ച് പറഞ്ഞിരുന്നുവെന്ന് ബാല വീഡിയോയില്‍ പറയുന്നു. മോഹന്‍ലാലിന് ഭയങ്കര ഇഷ്ടമാണ് പുരാവസ്തുക്കള്‍. ഇക്കാര്യം പറഞ്ഞപ്പോള്‍ കൊണ്ടുവരാനായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ മ്യൂസിയമാണെന്നും, കൊണ്ടുവന്ന് കാണിക്കാന്‍ പറ്റില്ലെന്നും താന്‍ ലാലേട്ടനോട് പറഞ്ഞു. അങ്ങനെയാണ് മോന്‍സന്റെ അടുത്ത് ലാലേട്ടന്‍ വന്നത്. ലാലേട്ടന്‍ അധികവും സംസാരിക്കുന്നത് ചരിത്രത്തെയും പുരാവസ്തുക്കളെയും കുറിച്ചാണെന്നും ബാല പറയുന്നു.
തനിക്കൊരു പ്രശ്‌നം വന്നാല്‍ ബാല നോക്കണമെന്നും മോന്‍സണ്‍ പറയുന്നുണ്ട്. എല്ലാവരും നല്ല രീതിയില്‍ ഇരിക്കണമെന്നാണ് മോന്‍സണ്‍ ആഗ്രഹിക്കുന്നത്. നല്ല കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് മോന്‍സണ്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നതെന്നും ബാല വീഡിയോയില്‍ പറഞ്ഞു. അതേസമയം മലയാള സിനിമയിലെ നിരവധി പേരുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് ചിത്രങ്ങള്‍ തെളിയിക്കുന്നത്. ശ്രീനിവാസനും ടൊവിനോ തോമസുമടക്കമുള്ള താരങ്ങള്‍ക്കൊപ്പമുള്ള മോന്‍സന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. നടിമാരായ നവ്യ നായര്‍, മമ്ത മോഹന്‍ദാസ്, പേളി മാണി എന്നിവരെല്ലാം മോന്‍സന്റെ വീട്ടിലെത്തിയിട്ടുണ്ട്. ടിപ്പു സുല്‍ത്താന്റെ സിംഹാസനം, മോശയുടെ അംശവടി തുടങ്ങിയ പുരാവസ്തു തന്റെ പക്കലുണ്ടെന്നായിരുന്നു മോന്‍സന്റെ അവകാശവാദം.












Click it and Unblock the Notifications