Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലയ്ക്ക് ഭാഗ്യം കൊണ്ടുവന്ന് ഭാര്യ, ആ സന്തോഷ വാർത്ത പങ്കുവച്ച് താരം; കോകിലയ്ക്ക് കാരുണ്യ ലോട്ടറി അടിച്ചു!!

ജന്മം കൊണ്ട് മലയാളി അല്ലെങ്കിലും കർമ്മം കൊണ്ട് മലയാളി ആയി മാറിയ നടനാണ് ബാല. അതുകൊണ്ട് തന്നെ താരത്തിന്റെ വിശേഷങ്ങൾ എന്നും മലയാളി പ്രേക്ഷകരെ സംബന്ധിച്ച് താൽപര്യമുള്ള കാര്യമാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ നിർണായകമായ ഒരു വിഷയം കൂടി പങ്കുവച്ച് രംഗത്ത് വന്നിരിക്കുകയാണ് ബാല. കുറച്ച് നാളായി സോഷ്യൽ മീഡിയയിൽ അത്രയധികം ആക്‌ടീവ്‌ അല്ലാതിരുന്ന ബാല വമ്പനൊരു സർപ്രൈസ് പൊട്ടിച്ചുകൊണ്ടാണ് വീഡിയോയുമായി വന്നിരിക്കുന്നത്.

ഭാര്യയായ കോകിലയ്ക്ക് ലോട്ടറി അടിച്ചതിന്റെ സന്തോഷ വാർത്ത പങ്കുവച്ചുകൊണ്ടാണ് ബാല ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. ഫേസ്‌ബുക്കിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം ഈ വിശേഷം പങ്കുവച്ചത്. ജീവിതത്തിൽ ആദ്യമായാണ് ഇത്തരം ഒരു അനുഭവം എന്ന് പറഞ്ഞുകൊണ്ടാണ് ബാല ലോട്ടറി അടിച്ച വിവരം പങ്കുവച്ചത്. കേരള സർക്കാരിന്റെ കാരുണ്യ ലോട്ടറിയാണ് ബാലയ്ക്കും കോകിലയ്ക്കും അടിച്ചിരിക്കുന്നത്.

kokilabala

4935 എന്ന നമ്പറിലുള്ള കാരുണ്യ ലോട്ടറി ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്നാണ് ബാല പറയുന്നത്. ആദ്യമായാണ് ലോട്ടറി അടിക്കുന്നതെന്നും അതിൽ വളരെയധികം സന്തോഷമുണ്ടെന്നും ബാല പറഞ്ഞു. ആർക്കെങ്കിലും എന്തെങ്കിലും നല്ലത് ചെയ്യൂ എന്ന് പറഞ്ഞുകൊണ്ട് ഭാര്യ കോകിലയുടെ കയ്യിൽ സമ്മാനത്തുക നൽകുന്നതും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സമ്മനത്തുക എത്രയാണെന്ന് ബാല കോകിലയോട് തന്നെ വീഡിയോയിൽ ചോദിക്കുന്നതും കാണാം. അപ്പോഴാണ് കോകില 25,000 എന്ന് മറുപടി നൽകുന്നത്. ഇരുവരുടെയും ചിരിച്ച മുഖത്തോടെയാണ് വീഡിയോ വളരെ പെട്ടെന്ന് വൈറലായി മാറുകയായിരുന്നു. ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ ഇപ്പോൾ തന്നെ അൻപതിനായിരത്തിൽ അധികം പേർ കണ്ടുകഴിഞ്ഞു.

'ആദ്യത്തെ തവണ, എന്റെ ഭാഗ്യം നമ്മുടെയും ഭാഗ്യം. ഫീലിംഗ് ബ്ലെസ്സ്ഡ്' എന്ന അടിക്കുറിപ്പോടെയാണ്‌ ബാല വീഡിയോ ഫേസ്‌ബുക്കിൽ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്‌. നിരവധി പേരാണ് ദമ്പതികൾക്ക് ആശംസയുമായി രംഗത്ത് വന്നിരിക്കുന്നത്. ആർക്കെങ്കിലും നല്ലത് ചെയ്യൂ എന്ന് പറയുന്ന ബാലയുടെ മനസിലെ നന്മയെ കുറിച്ചാണ് കൂടുതൽ പേരും എടുത്തുപറയുന്നത്.

'ആ മനസിനെ അഭിനന്ദിക്കുന്നു, ആർക്കെങ്കിലും നല്ലത് ചെയ്യു അപൂർവം ചിലർ പറയുന്ന വാക്ക്' ഒരാൾ വീഡിയോക്ക് താഴെ രേഖപ്പെടുത്തിയ കമന്റിൽ പറയുന്നു. 'കോകില തന്നെ ഒരു ലോട്ടറി ആണ് ബാലക്ക്' എന്നാണ് മറ്റൊരാൾ പറയുന്നത്. നല്ല ഭാഗ്യമുള്ള കുട്ടിയാണ് കോകിലയെന്ന് എപ്പോഴും തോന്നാറുണ്ടെന്നാണ് മറ്റൊരാൾ കമന്റിലൂടെ ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം, വിവാഹ ശേഷം യൂട്യൂബ് ചാനലിൽ വീഡിയോകൾ ഉൾപ്പെടെ അപ്‌ലോഡ് ചെയ്‌തുകൊണ്ട്‌ പരമാവധി വിവാദങ്ങളിൽ നിന്ന് അകന്നു കഴിയുകയാണ് ബാല. കൊച്ചിയിൽ നിന്നും അടുത്തിടെ താരം കോട്ടയത്തേക്ക് താമസം മാറിയിരുന്നു. വിവാഹ ശേഷം ആരംഭിച്ച ബാല കോകില യൂട്യൂബ് ചാനലിലൂടെ കുടുംബ വിശേഷങ്ങളും പാചക വീഡിയോകളും ഒക്കെയാണ് ഇവർ പങ്കുവയ്ക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+