സിനിമാ രംഗത്ത് പുരുഷന്മാര് സേഫ് ആണെന്ന് കരുതിയോ? നടന്‍ ചന്തുനാഥ് പ്രതികരിക്കുന്നു
തിരുവനന്തപുരം: പുതുമുഖ താരങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടനാണ് ചന്തുനാഥ്. പതിനെട്ടാംപടിയിലെ ശ്രദ്ധേയമായ വേഷം ചന്തുനാഥിന് ഒരുപിടി ആരാധകരെ സമ്മാനിച്ചിട്ടുണ്ട്. പിന്നീട് ഒട്ടേറെ സിനിമകളില്‍ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്തു അദ്ദേഹം. സിനിമാ മേഖലയിലെ വിവാദങ്ങളും പ്രശ്‌നങ്ങളും ഏറെ ചര്‍ച്ചയായ വേളയില്‍ താരം നടത്തിയ വേറിട്ട പ്രതികരണവും ചര്‍ച്ചയാകുകയാണ്.
സിനിമാ മേഖലയില്‍ വനിതാ താരങ്ങള്‍ക്ക് പ്രശ്‌നമുള്ളതായി അറിയില്ലെന്ന് ചന്തുനാഥ് പറയുന്നു. സീ ന്യൂസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാടുകള്‍ വിശദീകരിച്ചത്...

സിനിമാ മേഖലയില്‍ വനിതാ താരങ്ങള്‍ അതിക്രമങ്ങള്‍ നേരിടുന്നുവെന്ന് നേരത്തെ പലതവണ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഒട്ടേറെ വെളിപ്പെടുത്തലുകള്‍ വരികയുണ്ടായി. സിനിമാ രംഗത്തെ വനിതകളുടെ പ്രതിസന്ധികള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ഹേമ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തിരുന്നു.

കമ്മിറ്റിക്ക് മുമ്പാകെ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ താരങ്ങളും അണിയറ പ്രവര്‍ത്തകരും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി എന്ന വാര്‍ത്തകളും വന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇതുവരെ പരസ്യമാക്കിയിട്ടില്ല. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ പല പ്രമുഖര്‍ക്കുമെതിരായ പരാതികള്‍ കമ്മിറ്റി മുമ്പാകെ വന്നതുകൊണ്ടാണ് റിപ്പോര്‍ട്ട് രഹസ്യമാക്കിയത് എന്നായിരുന്നു ആക്ഷേപം.

നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് സിനിമാ മേഖലയില്‍ രൂപം കൊണ്ട് വനിതാ കൂട്ടായ്മയാണ് ഡബ്ല്യുസിസി. ഇവര്‍ മുഖേന നിരവധി പരാതികള്‍ വനിതാ കമ്മീഷന് മുമ്പാകെ എത്തിയിരുന്നു. വനിതാ കമ്മീഷന്‍ കാര്യക്ഷമമായി ഇത്തരം വിഷയങ്ങളില്‍ ഇടപെടുന്നില്ലെന്ന പരാതിയും ഉയര്‍ന്നു. സിനിമാ മേഖല ഇത്തരം പലവിധ ചര്‍ച്ചകള്‍ക്ക് വിധേയമാകുന്ന പശ്ചാത്തലത്തിലാണ് വ്യത്യസ്തമായ പ്രതികരണം നടന്‍ ചന്തുനാഥ് നടത്തിയിരിക്കുന്നത്.

സിനിമാ മേഖലയിലെ ഇത്തരം സംഭവങ്ങള്‍ പഠിക്കാന്‍ എനിക്ക് സമയം ആയിട്ടില്ല എന്ന് ചന്തുനാഥ് പ്രതികരിക്കുന്നു. ഏതെങ്കിലും ഒരു കേസിന്റെ കാര്യത്തിലാണെങ്കില്‍, കോടതിയാണ് തീരുമാനം പറയേണ്ടത്. തെറ്റ് ചെയ്ത വ്യക്തിക്ക് ശിക്ഷ കിട്ടണം എന്നല്ലാതെ ഞാനെന്ത് പറയണം. സിനിമാ രംഗത്ത് സ്ത്രീകള്‍ക്കെതിരെ അതിക്രമം ഉണ്ട് എന്നത് സംബന്ധിച്ച് എനിക്കറിയില്ലെന്നും ചന്തുനാഥ് പറഞ്ഞു.

ഞാന്‍ ഇതുവരെ ഇത്തരം സംഭവങ്ങള്‍ കണ്ടിട്ടില്ല. കേട്ടിട്ടില്ല. നടിമാരായ ഒരുപാട് സുഹൃത്തുക്കള്‍ എനിക്കുണ്ട്. അവരാരും ഇത്തരം അനുഭവങ്ങള്‍ നേരിട്ടതായി പറഞ്ഞിട്ടില്ല. വേറെ ആര്‍ക്കേലും ഉണ്ടായോ എന്നറിയില്ല. അതിക്രമങ്ങള്‍ നടക്കുന്നു എങ്കില്‍ തെറ്റാണ്. എനിക്ക് അറിയാത്ത കാര്യമാണിതെന്നും ചന്തുനാഥ് പ്രതികരിക്കുന്നു.

ആര്‍ക്കെങ്കിലും ഇത്തരം അതിക്രമങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ മോശമാണ്. പെണ്‍കുട്ടികള്‍ക്ക് എന്നല്ല ആണ്‍കുട്ടികള്‍ക്ക് സംഭവിച്ചാലും മോശമാണ്. സിനിമാ രംഗത്ത് പുരുഷന്മാര് സേഫ് ആണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ. ഒരിക്കലുമല്ലെന്നും പലതരത്തിലുള്ള പീഡനങ്ങള്‍ പുരുഷന്മാരും നേരിടുന്നുണ്ടെന്നും ചന്തുനാഥ് പറഞ്ഞു.

കൊല്ലം സ്വദേശിയായ ചന്തുനാഥ് തിരുവനന്തപുരത്താണ് താമസം. തിരുവനന്തപുരത്തും ബാംഗ്ലൂരുമായിരുന്നു പഠനവും ജോലിയും. ചെറുപ്പം മുതല്‍ കലാരംഗത്ത് സജീവ സാന്നിധ്യമാണ്. ഹിമാലയത്തിലെ കശ്മലന്‍, പതിനെട്ടാംപടി, മാലിക്, 21 ഗ്രാംസ്, ഡിവോഴ്‌സ്, സിബിഐ 5 തുടങ്ങി ഒട്ടേറെ സിനിമകളില്‍ വേഷമിട്ടു. പതിനെട്ടാംപടിയിലെ ജോയ് എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമാണ് ചന്തുനാഥിന്റേതായി ഏറെ ശ്രദ്ധിക്കപ്പെട്ടത്. ട്വല്‍ത്ത് മാന്‍, പാപ്പന്‍ തുടങ്ങിയ സിനിമകളിലും ചന്തുനാഥ് വേഷമിട്ടിട്ടുണ്ട്.












Click it and Unblock the Notifications