Get Updates
Get notified of breaking news, exclusive insights, and must-see stories!

'സത്യം തുറന്ന് പറയുമെന്ന് പറഞ്ഞവർ വാക്ക് തെറ്റിച്ചു,സിനിമയിൽ നിന്ന് പിന്തുണച്ചത് ഇവർ';മനസ് തുറന്ന് നടി

കൊച്ചി; അടുത്തിയിടെയാണ് പ്രമുഖ മാധ്യമ പ്രവർത്തക ബർഖ ദത്തിന് നൽകിയ അഭിമുഖത്തിൽ താൻ നേരിട്ട അതിക്രമത്തെ കുറിച്ചും അതിജീവനത്തെ കുറിച്ചുമെല്ലാം ആക്രമിക്കപ്പെട്ട നടി മനസ് തുറന്നത്. കഴിഞ്ഞ അഞ്ച് വർഷത്തെ പോരാട്ടം ഒട്ടും എളുപ്പമായിരുന്നില്ലെന്നായിരുന്നു അവർ അഭിമുഖത്തിൽ വ്യക്തമാക്കിയത്. ഉടൻ തന്നെ മലയാള സിനിമയിലേക്ക് മടങ്ങി വരുമെന്ന സൂചനയും അവർ നൽകി.

'ബ്ലൂം ആന്റ് ഗ്രോ'; കിടിലൻ ഫോട്ടോഷൂട്ടുമായി ഭാവന..ഫോട്ടോകൾ വൻ വൈറൽ..കമന്റുമായി ബർഖാ ദത്ത്

ഇപ്പോഴിതാ കഴിഞ്ഞ അഞ്ച് വർഷം എന്തുകൊണ്ടാണ് വിട്ട് നിന്നതെന്നും മലയാള സിനിമയിൽ നിന്ന് ആരുടെയൊക്കെ പിന്തുണ ലഭിച്ചെന്നും മനസ് തുറക്കുകയാണ് താരം. ന്യൂസ് മിനിറ്റിന് നൽകിയ അഭിമുഖത്തിലാണ് നടി പ്രതികരിച്ചത്. അവരുടെ വാക്കുകളിലേക്ക്

Recommended Video

cmsvideo
    കൂടെ നിന്നവർക്ക് സിനിമ നഷ്ടമായി, പ്രിയപ്പെട്ട ചിലർ കാലുമാറിയത് വേദനിപ്പിച്ചു : ഭാവന | Oneindia

    1

    2017ന് ശേഷം മലയാള സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു, എന്നാൽ എന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും ഉൾപ്പെ പലരും എന്നെ തടഞ്ഞു. പൃഥ്വിരാജ്, സംവിധായകരായ ജിനു എബ്രഹാം, ഷാജി കൈലാസ് എന്നിവർ സംയുക്തമായി ചെയ്യുന്ന ഒരു പ്രോജക്ടിനായി എന്നെ സമീപിച്ചു, നടൻ ബാബുരാജ് ബെംഗളൂരുവിലെ എന്റെ സ്ഥലത്ത് വന്ന് എന്നോട് ഈയൊരു തോടു പൊട്ടിച്ച് പുറത്ത് വന്നേ മതിയാകൂവെന്ന് പറഞ്ഞു.

    2

    തന്റെ പുതിയ സിനിമ എനിക്ക് വേണ്ടി ബെംഗളൂരിൽ വെച്ച് ചിത്രീകരിക്കാമെന്ന് അനൂപ് മേനോൻ പറഞ്ഞു. ആഷിഖ് അബു വാഗ്ദാനം ചെയ്തത് രണ്ട് പ്രൊജക്ടുകളായിരുന്നു. മലയാള സിനിമയിലേക്ക് ഞാൻ മടങ്ങണമെന്ന് അദ്ദേഹവും ആവശ്യപ്പെട്ട. നടൻമാരായ നന്ദു, ജയസൂര്യ, സംവിധായകരായ ഭദ്രൻ, ഹരിഹരൻ, മധുപാൽ, ജീൻ പോൾ ലാൽ, നിർമ്മാതാവ് വിജയ് ബാബു എന്നിവർ എല്ലാവരും തന്നെ മലയാള സിനിമയിൽ നിന്നും ഒരിക്കലും വിട്ടു നിൽക്കരുതെന്ന് തന്നോട് ആവശ്യപ്പെട്ട് കൊണ്ടേയിരുന്നു.

    3


    സ്ത്രീ കേന്ദ്രീകൃതമായ രണ്ട് സ്ക്രിപ്റ്റുകൾ ഉണ്ടെന്നായിരുന്നു ഭദ്രനും ഹരിഹരനും അറിയിച്ചത്. ഒരിക്കൽ നടൻ ജയസൂര്യ എന്റെ പിറന്നാളിന്റെ അന്ന് വീട്ടിൽ വന്നു ശരിക്കും ഞെട്ടിച്ചു. ഗീതു മോഹൻദാസ്, സംയുക്ത വർമ്മ, മഞ്ജു വാര്യർ, രമ്യ നമ്പീശൻ, സയോനാര ഫിലിപ്പ്, മൃദുല മുരളി, ശിൽപ ബാല, ഷഫ്‌ന എന്നിവരോട് ഞാൻ ദിവസവും സംസാരിക്കാറുണ്ട്.

    4

    രേവതി, മേക്കപ്പ് ആർട്ടിസ്റ്റുമാരായ രഞ്ജു രഞ്ജിമാർ, ജീന എന്നിവരെ പോലെ തന്റെ സുഖവിവരം അന്വേഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നവർ ഉണ്ട്. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി എനിക്ക് നിരുപാധികമായ സ്നേഹവും പിന്തുണയും നൽകിയ ഒരാളാണ്, ഒരു അമ്മയോ സഹോദരിയോ ചെയ്യുന്നതുപോലെ അവൾ എനിക്ക് വേണ്ടി ഒന്നിലധികം സ്ഥലങ്ങളിൽ സംസാരിച്ചു.

    5

    വിമന് ഇൻ സിനിമാ കളക്ടീവ് എനിക്കൊപ്പം ഉറച്ച് നിന്നു. എന്നെ പിന്തുണച്ചതിന്റെ പേരിൽ ചില താരങ്ങൾക്ക് ജോലി നിഷേധം പോലും നേരിടേണ്ടി വന്നു എന്നത് വേദനാജനകമാണ്. അഞ്ജലി മേനോനും ദീദി ദാമോദരനും ശരിക്കും തന്നെ സംബന്ധിച്ച് വലിയ സഹായമായിരുന്നു. മിയ, നവ്യ നായർ, പാർവതി, പത്മപ്രിയ, റിമ, അനുമോൾ, കവിതാ നായർ, കൃഷ്ണപ്രഭ, ആര്യ ബഡായി, കനി കുസൃതി തുടങ്ങി സഹപ്രവർത്തകരെല്ലാം എനിക്കൊപ്പം നിന്നവരാണ്.എന്റെ അടുത്ത സുഹൃത്ത് ഷനീം, എനിക്ക് പ്രചോദനം നൽകുന്ന സന്ദേശങ്ങൾ അയക്കാൻ എപ്പോഴും സമയം കണ്ടെത്തുന്ന ഫിലിം ഫെയർ എഡിറ്റർ ജിതേഷ് പിള്ള,ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ടൊവിനോ, സുപ്രിയ പൃഥ്വിരാജ്, ലിസി എന്നിവരെല്ലാവരും തന്നെ പിന്തുണച്ചു.

    6


    യഥാർത്ഥത്തിൽ എന്തുകൊണ്ടാണ് മലയാള സിനിമയിൽ നിന്നും മാറി നിന്നതെന്ന് തനിക്ക് അറിയില്ല. ആ ഒരു മാനസികാവസ്ഥയെ നിർവ്വചിക്കാനോ അതെന്ത് കൊണ്ടാണാണെന്ന് കൃത്യമായി പറയാനോ തനിക്ക് കഴിയില്ല.
    തന്നെ സംബന്ധിച്ച് ബെംഗളൂരുവിൽ സമാധാനപരമായ ഒരു ജീവിതമായിരുന്നു ഞാൻ നയിച്ചത്, കേരളത്തിൽ നിന്നും ഏറെ അകന്ന് പോയതായി തനിക്ക് തോന്നി. സെറ്റിൽ തിരിച്ചെത്തുന്നത് പുതിയ ചർച്ചകൾക്ക് കാരണമാകുമെന്ന് ഞാൻ കരുതി, അവർ പറഞ്ഞു.

    7


    നടി ആക്രമിക്കപ്പെട്ട കേസിന് തൊട്ട് പിന്നാലെ താരസംഘടനയായ എ എം എം എയുടെ നേതൃത്വത്തിൽ കൊച്ചിയിൽ ചേർന്ന യോഗത്തെ കുറിച്ചും നടി പ്രതികരിച്ചു. അന്ന് കൊച്ചിയിൽ എല്ലാവരും തനിക്ക് വേണ്ടി ഒത്തു ചേർന്നപ്പോൾ അവരോടൊക്കെ വളരെ അധികം നന്ദിയുണ്ടായിരുന്നു. എന്നാൽ പതിയ പതിയെ പലരും അവരുടെ നിലപാടുകളിൽ നിന്ന് വ്യതിചലിച്ചു. സത്യം പറയുമെന്ന് ഉറപ്പ് പറഞ്ഞവർ അവരുടെ വാക്ക് തെറ്റിച്ചു.

    8


    ആരുടെയും നേരെ വിരൽ ചൂണ്ടാൻ ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നില്ല. എല്ലാ ദിവസവും എഴുന്നേൽക്കുമ്പോൾ ആരെന്നെ പിന്തുണയ്ക്കും പിന്തുണയ്ക്കില്ലെ എന്നൊന്നും ചിന്തിക്കാൻ കഴിയില്ല. അതൊക്കെ ഓരോരുത്തരുടേയും വ്യക്തിപരമായ തിരുമാനങ്ങളാണ്, നടി പറഞ്ഞു.
    ആ സംഭവത്തിന് ശേഷം ചിന്തിക്കാനുള്ള മാനസികാവസ്ഥയിൽ പോലും ആയിരുന്നില്ല ഞാൻ. എന്താണ് സംഭവിച്ചതെന്ന് മനസിലാകാത്ത വിധത്തിലായിരുന്നു.

    9


    ശരിക്കും ഒരു ഷോക്കിലായിരുന്നു. എന്തോ തെറ്റായ കാര്യം തനിക്ക് സംഭവിച്ചെന്ന് മാത്രം താൻ മനസിൽ കരുതി, പരാതി കൊടുക്കാൻ തിരുമാനിച്ചു. അതിനപ്പുറം ഒന്നും ഞാൻ ചിന്തിച്ചില്ല. അപ്പോഴും ഞാൻ എന്നോട് ചോദിച്ചത് എനിക്കങ്ങനെ സംഭവിച്ചോ എന്നായിരുന്നു, അവർ പറഞ്ഞു. കേസിൽ 20 സാക്ഷികളായിരുന്നു കൂറുമാറിയത് . നടൻമാരായ സിദ്ദിഖ്, ഇടവേള ബാബു, നടിമാരായ ഭാമ, കാവ്യ മാധവൻ, ബിന്ദു പണിക്കർ തുടങ്ങിയവരായിരുന്നു കൂറുമാറിയവരിൽ ചിലർ. അതേസമയം കേസിലെ മറ്റൊരു സാക്ഷിയായ നടൻ കുഞ്ചാക്കോ ബോബൻ തന്റെ മൊഴിൽ ഉറച്ച് നിന്നിരുന്നു.

    10


    മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നത് തനിക്ക് അത്ര എളുപ്പമായിരുന്നില്ല, നടി പറഞ്ഞു. തുടക്കത്തിൽ അത്തരമൊരു മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ. ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ ഇവിടെ ജോലി തുടരാൻ കഴിഞ്ഞില്ല. എന്നാൽ ഞാനിപ്പോൾ ഒരു മലയാള സിനിമ ചെയ്യാനൊരുങ്ങുകയാണ്. വിശദാംശങ്ങൾ പിന്നീട് അറിയിക്കും നടി വ്യക്തമാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+