കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമവിചാരണ തടയണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍, വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് തടയണം

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ നടക്കുന്നത് മാധ്യമ വിചാരണയാണെന്ന് ദിലീപ് പറയുന്നു. മാധ്യമവിചാരണ ഹൈക്കോടതി ഇടപെട്ട് തടയണമെന്നാണ് ആവശ്യം. അന്വേഷണ സംഘവും പ്രോസിക്യൂഷനും ചേര്‍ന്ന് കേസ് അട്ടിമറിക്കുകയാണ്. രഹസ്യ വിചാരണ നിര്‍ദേശം മാധ്യമപ്രവര്‍ത്തകര്‍ ലംഘിച്ചുവെന്നും ദിലീപ് ആരോപിക്കുന്നു. വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കും വരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാണ് ദിലീപ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ കോടതിയില്‍ നിന്ന് ദിലീപിന് തിരിച്ചടി നേരിട്ടതിന് പിന്നാലെ പുതിയ ആവശ്യവുമായി സമീപിച്ചിരിക്കുന്നത്.

യുപി നിലനിര്‍ത്താന്‍ കല്യാണ്‍ സിംഗ് ഫോര്‍മുല, ബിജെപിയുടെ പ്ലാന്‍ ഇങ്ങനെ, വെല്ലുവിളി ഇക്കാര്യത്തില്‍യുപി നിലനിര്‍ത്താന്‍ കല്യാണ്‍ സിംഗ് ഫോര്‍മുല, ബിജെപിയുടെ പ്ലാന്‍ ഇങ്ങനെ, വെല്ലുവിളി ഇക്കാര്യത്തില്‍

1

മാധ്യമവിചാരണ നടത്തി തനിക്കെതിരെ ജനവികാരം ഉണ്ടാക്കാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നുവെന്നും ദിലീപ് ആരോപിക്കുന്നു. രഹസ്യ വിചാരണ എന്ന കോടതി ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. അതേസമയം നടിയെ ആക്രമിച്ച കേസില്‍ എട്ട് സാക്ഷികളെ വിസ്തരിക്കാന്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. 12 സാക്ഷികളെ വിസ്തരിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ഹര്‍ജി. ഇതില്‍ എട്ട് പേരെ വിസ്തരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അഞ്ച് പുതിയ സാക്ഷികളെയും നേരത്തെ വിസ്തരിച്ച മൂന്ന് സാക്ഷികളെയും വിസ്തരിക്കാനാണ് കോടതി അനുമതി.

കേസിലെ പ്രധാനപ്പെട്ട ഫോണ്‍ രേഖകള്‍ വിചാരണ കോടതി പരിശോധിക്കണമെന്ന ഹര്‍ജിയും ഹൈക്കോടതി അംഗീകരിച്ചു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ പത്ത് ദിവസത്തിനുള്ളില്‍ നിയമിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മുന്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ച സാഹചര്യത്തിലാണ് ഈ നിര്‍ദേശം. നേരത്തെ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിരവധി ചോദ്യങ്ങള്‍ പ്രോസിക്യൂഷനോട് ഉന്നയിച്ചിരുന്നു. ഇപ്പോള്‍ വന്നിരിക്കുന്നത് പക്ഷേ അനുകൂല വിധിയാണ്. സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്നായിരുന്നു ഹൈക്കോടതിപറഞ്ഞിരുന്നു. വിചാരണ കോടതി നേരത്തെ കൂടുതല്‍ വിവരങ്ങള്‍ തേടേണ്ടതുണ്ടെന്ന പ്രോസിക്യൂഷന്‍ വാദത്തെ തള്ളിയിരുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ വിഐപിയെ കുറിച്ചുള്ള അന്വേഷണം ശക്തമായിരിക്കുകയാണ്. ഒപ്പം കേസിലെ മാഡം എന്ന് പറയുന്ന സ്ത്രീയെ കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇത് ഒരു പെണ്ണ് അനുഭവിക്കേണ്ടതാണ് എന്ന് ദിലീപ് സുഹൃത്തായ ബൈജു എന്നയാളോട് പറഞ്ഞുവെന്നാണ് ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരിക്കുന്നത്. ഈ സംഭാഷണം റെക്കോര്‍ഡ് ചെയ്താണ് ബാലചന്ദ്രകുമാര്‍ പോലീസിന് കൈമാറിയത്. എറണാകുളത്തുള്ള ഈ മാഡം പറഞ്ഞിട്ടാണ് ഇതെല്ലാം ചെയ്തത് എന്ന് പള്‍സര്‍ സുനി പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ സുനി ഇതില്‍ ഉറച്ച് നില്‍ക്കാതെ വന്നതോടെയാണ് അന്വേഷണം നിലച്ച് പോയത്.

ബിജെപി ഉറപ്പിച്ചു, യുപിയില്‍ 300 സീറ്റിന് മുകളില്‍ നേടും, കൂറുമാറ്റം യോഗിയെ ബാധിക്കില്ല, കാരണം ഇതാണ്ബിജെപി ഉറപ്പിച്ചു, യുപിയില്‍ 300 സീറ്റിന് മുകളില്‍ നേടും, കൂറുമാറ്റം യോഗിയെ ബാധിക്കില്ല, കാരണം ഇതാണ്

Recommended Video

cmsvideo
ദിലീപിനെ പൂട്ടാനുറച്ച് പ്രോസിക്യൂഷന്‍, 3 സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ അനുമതി

English summary
actor dileep moves to high court over restrictiong media on publishing new on actress case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X