Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപും സുഹൃത്തും തമ്മില്‍ തെറ്റിയെന്ന നിഗമനത്തില്‍ അന്വേഷണ സംഘം, വിദേശത്തുള്ളവരുടെ മൊഴിയെടുക്കും?

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ അന്വേഷണം കൂടുതല്‍ വിപുലീകരിക്കാന്‍ ക്രൈംബ്രാഞ്ച്. ദിലീപിന്റെ പ്രവാസി സുഹൃത്തുക്കളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ശ്രമം. ദൃശ്യങ്ങല്‍ കണ്ടെത്തേണ്ടത് ക്രൈംബ്രാഞ്ച് വളരെയധികം ആവശ്യമുള്ളതാണ്. നടി കാവ്യാ മാധവനെ അടക്കം ചോദ്യം ചെയ്യാനുള്ള നീക്കമാണ് അടുത്ത ഘട്ടത്തിലുള്ളത്.

ദിലീപ് ഫോണ്‍ തരില്ലെന്ന് പറഞ്ഞത് ഗുരുതര പ്രശ്‌നമായിട്ടാണ് അന്വേഷണ സംഘം കാണുന്നത്. കോടതി ഇടപെടലിലൂടെ ഇത് ലഭ്യമാക്കാനുള്ള വഴികളാണ് ക്രൈംബ്രാഞ്ച് തേടുന്നത്. ദിലീപിന്റെ മൊഴിയില്‍ അടക്കം വൈരുധ്യമുള്ളതിനാല്‍ സംഭവത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് തന്നെയാണ് അന്വേഷണ സംഘം കരുതുന്നത്.

1

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ദൃശ്യങ്ങളാണ് അന്വേഷണ സംഘം കണ്ടെത്താന്‍ തീവ്ര ശ്രമം നടത്തുന്നത്. ദിലീപിന്റെ പ്രവാസി സുഹൃത്തുക്കളില്‍ ഈ ദൃശ്യങ്ങളുണ്ടെന്നാണ് സൂചന. ഈ സുഹൃത്തുക്കളിലേക്ക് അന്വേഷണം നീങ്ങുകയാണ്. ആവശ്യമായി വന്നാല്‍ ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങിയേക്കും. ദിലീപിന്റെ നേതൃത്വത്തില്‍ ഈ ദൃശ്യങ്ങള്‍ വിദേശത്തേക്ക് കടത്തിയെന്നാണ് വിവരം. വിദേശത്ത് നിന്ന് സംവിധായകന്‍ ബാലചന്ദ്രകുമാറിന് ഫോണ്‍ കോളുകള്‍ വരികയും ചെയ്തു. ഈ ഫോണ്‍ കോളില്‍ ദൃശ്യങ്ങള്‍ വിദേശത്താണെന്നുള്ള വിവരങ്ങളാണ് ഉള്ളത്. ദിലീപിന്റെ ഗള്‍ഫ് യാത്രയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

2

വിദേശത്തുള്ളവര്‍ ദിലീപിന്റെ അടുത്ത സുഹൃത്തുക്കളാണെന്നാണ് സൂചന. ഇവരുമായി ദിലീപിന് പ്രശ്‌നങ്ങള്‍ ഉണ്ടായെന്നാണ് സൂചന. ഇതോടെ ദിലീപുമായി ഇവര്‍ അകന്നു. അതാണ് വിവരങ്ങള്‍ പുറത്തുവരാന്‍ കാരണമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇപ്പോഴുള്ള അന്വേഷണം ആരംഭിച്ചത് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പ്രവാസി സുഹൃത്തുക്കളുടെ കൈവശം വിവരങ്ങള്‍ ഉണ്ടെന്നതിനെ തുടര്‍ന്നായിരുന്നു. അന്വേഷണ സംഘത്തിനൊപ്പം ബൈജു കെ പൗലോസും ഉണ്ടായേക്കും. ബാലചന്ദ്രകുമാറിന് ടെലിഫോണിലൂടെ ലഭിച്ച വിവരങ്ങളാണ് ദിലീപിന്റെ പ്രവാസി സുഹൃത്തുക്കളുടെ കൈകളില്‍ ദൃശ്യങ്ങളുണ്ടെന്ന സംശയം ബലപ്പെടുത്തിയത്.

3

ദിലീപിന്റെ യുകെയിലെ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തിയതായി ക്രൈംബ്രാഞ്ച് അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നോ എന്ന കാര്യങ്ങളാണ് പരിശോധിക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ വ്യവസായിയുടെ കൈവശം ദൃശ്യങ്ങളുണ്ടെന്നാണ് വെളിപ്പെടുത്തല്‍. ഇയാള്‍ മട്ടാഞ്ചേരി സ്വദേശിയാണ്. ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്നു ഇയാള്‍. എന്നാല്‍ ഇപ്പോള്‍ വളരെയധികം അകല്‍ച്ചയിലാണ്. ഇയാള്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നാണ് പോലീസ് വിലയിരുത്തല്‍. അതേസമയം ബ്രിട്ടനില്‍ നിന്നും ബാലചന്ദ്രകുമാറിന് ഫോണ്‍ കോളുകള്‍ വന്നിട്ടുണ്ട്. ഇതും നിര്‍ണായക വിവരമായി അന്വേഷണത്തില്‍ മാറിയിട്ടുണ്ട്.

4

യുകെ നിന്നും വിളിച്ചയാള്‍ വീഡിയോ കോളില്‍ വന്നാല്‍ ദൃശ്യങ്ങള്‍ കാണിക്കാമെന്നും ബാലചന്ദ്രകുമാറിനോട് വാഗ്ദാനം ചെയ്തിരുന്നു. ബാലചന്ദ്രകുമാര്‍ ഈ വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഫോര്‍ട്ട് കൊച്ചിയിലുള്ള ദിലീപിന്റെ സുഹൃത്ത് വഴി ദൃശ്യങ്ങളുടെ പകര്‍പ്പെടുത്താണ് ലണ്ടനിലേക്ക് കടത്തിയതെന്നാണ് തന്നെ വിളിച്ചയാള്‍ പറഞ്ഞതെന്ന് നേരത്തെ ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ദൃശ്യങ്ങള്‍ പകര്‍പ്പെടുത്തതിനെ കുറിച്ച് ദിലീപിന് വ്യക്തമായ അറിവുണ്ടെന്നും തന്നെ വിളിച്ചയാള്‍ അവകാശപ്പെട്ടുവെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. ദൃശ്യങ്ങള്‍ ഈ പറഞ്ഞവരുടെ പക്കല്‍ ഉണ്ടോ എന്ന് സ്ഥിരീകരിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ ശ്രമം. സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്.

5

വിഐപിയെ കുറിച്ച് ധാരണയുണ്ടെങ്കിലും മാഡം എന്ന വ്യക്തിയെ കുറിച്ച് ഇപ്പോഴും തുമ്പുണ്ടാക്കാനായിട്ടില്ല എന്നാണ് അന്വേഷണ സംഘം പരയുന്നത്. ആരാണ് മാഡം എന്നോ, ഇവരുടെ തൊഴില്‍ എന്താണെന്നോ ഉള്ള വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടില്ല. ദിലീപിനോട് അടുത്ത് നില്‍ക്കുന്ന സിനിമാ മേഖലയില്‍ നിന്നുള്ളവരാണ് മാഡമെന്ന് ബാലചന്ദ്രകുമാര്‍ സൂചിപ്പിച്ചിരുന്നു. ദിലീപിന്റെ പുറത്തുവന്ന ശബ്ദരേഖയില്‍ ഇക്കാര്യമുണ്ട്. ദിലീപ് എന്ത് വന്നാലും മാഡത്തെ ഒറ്റിക്കൊടുക്കാന്‍ തയ്യാറല്ലെന്നാണ് വിവരം. ഇവരെ അന്വേഷിച്ച് കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. അത് ദിലീപിനെ പൂട്ടാനുള്ള വലിയ തെളിവായി മാറുമെന്നാണ് കരുതുന്നത്.

6

ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യുമെന്നാണ് സൂചന. ഗൂഢാലോചന നടന്ന ദിവസം കാവ്യയുടെ സാന്നിധ്യവും ഉണ്ടായിരുന്നു എന്നാണ് കണ്ടെത്തല്‍. നേരത്തെ ദിലീപിന്റെ വീട്ടില്‍ നടന്ന പരിശോധനയ്ക്കിടെ കാവ്യയില്‍ നിന്ന് ക്രൈംബ്രാഞ്ച് വിവരങ്ങള്‍ തേടിയിരുന്നു. ഇതിന് പിന്നാലെയാണ് നടിയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നത്. ദിലീപ് ദൃശ്യങ്ങള്‍ കണ്ട ടാബ് കാവ്യയുടെ കൈവശം കൊടുത്തുവെന്നാണ് മൊഴി. ഇതോടൊപ്പം കൂറുമാറിയ സാക്ഷികളുടെ സ്വത്ത് വിവരങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കേസില്‍ പരമാവധി പേരില്‍ നിന്ന് തെളിവുകള്‍ ശേഖരിച്ച് ദിലീപിനെ പൂട്ടാനുള്ള നീക്കമാണിത്.

7

അതേസമയം മൊബൈല്‍ ഫോണ്‍ ഹാജരാക്കാനില്ലെന്ന് ദിലീപ് നേരത്തെ ക്രൈംബ്രാഞ്ചിന് അറിയിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ലാത്തതിനാല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അഭിഭാഷകന് കൈമാറിയിരിക്കുകയാണെന്നും അതിന് ശേഷം ഹാജാരാക്കാമെന്നുമാണ് ദിലീപിന്റെ വിശദീകരണം. അന്വേഷണ ഉദ്യോഗസ്ഥര്‍ ഫോണില്‍ കൃത്രിമം കാണിക്കുമെന്നാണ് ദിലീപ് പറയുന്നത്. ഫോണുകള്‍ ഹാജരാക്കാന്‍ ഉത്തരവിടണമെന്ന ആവശ്യം ക്രൈംബ്രാഞ്ച് നാളെ ഹൈക്കോടതിയെ അറിയിക്കും. നേരത്തെ ഇവരുടെ മൊബൈല്‍ നമ്പറുകളുടെ ഐഎംഇഐ നമ്പര്‍ ഒരേ ദിവസം മാറിയതായി ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+