Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലചന്ദ്രകുമാറിനെതിരെ തെളിവുണ്ടെന്ന് ദിലീപ്, ഫോണ്‍ ഫോറന്‍സിക് വിദഗ്ധന്റെ കൈവശം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ അന്വേഷണ സംഘത്തിന്റെ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കാതെ ദിലീപ്. ഫോണ്‍ ഹാജരാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ തന്റെ ഫോണില്‍ തെളിവുകളുണ്ടെന്ന് ദിലീപ് പറയുന്നു.

ഒരാഴ്ച്ചയ്ക്കുള്ളില്‍ ഈ വിവരങ്ങളെല്ലാം ലഭിക്കുമെന്നാണ് ദിലീപ് പറയുന്നത്. കേസില്‍ വന്‍ വഴിത്തിരിവാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ബാലചന്ദ്രകുമാര്‍ ഉന്നയിച്ച കാര്യങ്ങളാണ് ഇപ്പോള്‍ അന്വേഷണത്തിന് കാരണമായിരിക്കുന്നത്.

1

ഫോണുകള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കാനാവില്ലെന്ന് ദിലീപ് മറുപടി നല്‍കിയിട്ടുണ്ട്. കോടതി വിധിയിലൂടെ ഇത് സ്വന്തമാക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ഇപ്പോള്‍ അന്വേഷിക്കുന്ന കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ഒന്നും ഫോണില്‍ ഇല്ലെന്ന് ദിലീപ് പറയുന്നു. ഹാജരാക്കാന്‍ ആവശ്യപ്പെട്ട ഫോണുകള്‍ ഒന്നും കേസുമായി ബന്ധമുള്ളതല്ല എന്നും ദിലീപ് പറഞ്ഞു. ബാങ്കിംഗ് ആവശ്യത്തിന് ഉപയോഗിക്കുന്ന ഫോണാണ് ഹാജരാക്കാന്‍ ആവശ്യപ്പെടുന്നതെന്നും ദിലീപ് പറയുന്നു. മറ്റൊരു ഫോണില്‍ ബാലചന്ദ്രകുമാറിനെതിരായ തെളിവുകളാണ് ഉള്ളതെന്നും ദിലീപ് അവകാശപ്പെടുന്നു. അതുകൊണ്ട് അന്വേഷണ സംഘത്തിന് ഫോണുകള്‍ നല്‍കാനാവില്ലെന്നും ദിലീപ് പറയുന്നു.

2

സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ തന്റെ പക്കല്‍ തെളിവുകള്‍ ഉണ്ടെന്ന് ദിലീപ് അവകാശപ്പെടുന്നു. നേരത്തെ ഉപയോഗിച്ചിരുന്ന ഫോണുകളില്‍ ഒന്ന് ഫോറന്‍സിക് വിദഗ്ധര്‍ നല്‍കിയെന്ന് ദിലീപ് പറയുന്നു. ബാലചന്ദ്രകുമാര്‍ അയച്ച സന്ദേശങ്ങള്‍ വീണ്ടെടുക്കാനാണ് ഫോണ്‍ നല്‍കിയതെന്നും താരം പറഞ്ഞു. ഇതിന്റെ റിപ്പോര്‍ട്ട് ഒരാഴ്ച്ചയ്ക്കുള്ളില്‍ കിട്ടുമെന്ന് ദിലീപ് വ്യക്തമാക്കി. ശാസ്ത്രീയ പരിശോധന ഫലം കോടതിക്ക് കൈമാറാം. പോലീസിന് ഇത് നല്‍കാന്‍ സാധിക്കില്ല. ക്രൈംബ്രാഞ്ച് തനിക്കെതിരെ കള്ളക്കഥയുണ്ടാക്കുന്നുവെന്നാണ് ദിലീപ് പറയുന്നത്. ഈ കേസുമായി ബന്ധപ്പെട്ട മൊബൈല്‍ ഫോണുകള്‍ താന്‍ ഹാജരാക്കി കഴിഞ്ഞതാണെന്നും ദിലീപ് പറഞ്ഞു.

3

അതേസമയം ഫോണ്‍ വീണ്ടും ആവശ്യപ്പെടാന്‍ നിയമപരമായി അധികാരമില്ലെന്ന് ദിലീപ് പറയുന്നു. ഫോണ്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കിയത് നിയമപരമല്ല. ഈ നോട്ടീസ് പിന്‍വലിക്കണം. ബാലചന്ദ്രകുമാറിന്റെയും ബൈജു പൗലോസിന്റെയും ഫോണ്‍ ആദ്യം പിടിച്ചെടുക്കണം. ഇവര്‍ തനിക്കെതിരെ നടത്തുന്ന ഗൂഢാലോചന ഫോണ്‍ പരിശോധിച്ചാല്‍ തെളിയും. പ്രതി എന്ന നിലയില്‍ തനിക്ക് നോട്ടീസ് നല്‍കാന്‍ അന്വേഷണ സംഘത്തിന് കഴില്ല. നോട്ടീസ് തനിക്ക് നല്‍കുന്നതിന് മുമ്പ് മാധ്യമങ്ങളാണ് നല്‍കിയതെന്നും ദിലീപ് ആരോപിക്കുന്നു. ദിലീപിനെതിരായ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുക.

4

ദിലീപ് അടക്കമുള്ള പ്രതികള്‍ ഫോണ്‍ ഒളിപ്പിച്ചതിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചേക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ദിലീപിന്റെ കസ്റ്റഡിക്കായി ക്രൈംബ്രാഞ്ച് കടുത്ത സമ്മര്‍ദം ചെലുത്താനും സാധ്യതയുണ്ട്. പ്രതികളുടെ പേഴ്‌സണല്‍ ഫോണ്‍ ലഭിച്ചിരുന്നെങ്കില്‍ വാട്‌സ്ആപ്പ് ചാറ്റുകള്‍ അടക്കം വീണ്ടെടുക്കാനാവും. നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷികളെ സ്വാധീനിച്ചതും ഗൂഢാലോചനയിലെ നിര്‍ണായക തെളിവുകളും ഈ ഫോണുകളില്‍ നിന്ന് ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ദിലീപ് ഈ വിവരങ്ങള്‍ മറച്ച് വെക്കാന്‍ ശ്രമിക്കുന്നത് അതുകൊണ്ടാണ് എന്നാണ് വിലയിരുത്തല്‍.

5

കൃത്യമായ നിയമോപദേശം പ്രതികള്‍ക്ക് ലഭിച്ചിരിക്കാം എന്നാണ് കരുതുന്നത്. ഫോണ്‍ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോയി തെളിവുകള്‍ നീക്കം ചെയ്യാനുള്ള സാധ്യതയും ക്രൈംബ്രാഞ്ച് തള്ളുന്നില്ല. ഇവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുക മാത്രമാണ് ഇനിയും മാര്‍ഗം. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ വന്ന ഉടനെ പ്രതികള്‍ എല്ലാവരും മൊബൈല്‍ മാറ്റിയെന്നാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. ദിലീപിന്റെയും അനൂപിന്റെയും രണ്ട് വീതം ഫോണുകളും സുരാജിന്റെ ഒരു ഫോണുമാണ് മാറ്റിയത്. ഇതിനിടെ ദിലീപിന്റെ വിദേശത്തുള്ള സുഹൃത്തുക്കളെയും അന്വേഷണ സംഘം തേടുന്നുണ്ട്. ദൃശ്യങ്ങള്‍ ഇവരുടെ കൈവശമാണെന്ന് സൂചനയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+