Get Updates
Get notified of breaking news, exclusive insights, and must-see stories!

നടന്‍ ശ്രീനിവാസന്റെ ആരോഗ്യ നിലയിൽ പുരോഗതി, വെന്റിലേറ്ററിൽ നിന്ന് മാറ്റി

കൊച്ചി: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ശ്രീനിവാസന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ശ്രീനിവാസനെ വെന്റിലേറ്ററില്‍ നിന്നും മാറ്റി. നിലവില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് എന്നാണ് ശ്രീനിവാസനുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബൈപ്പാസ് സര്‍ജറിക്ക് പിന്നാലെയാണ് ശ്രീനിവാസനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്.

വിദേശത്താണോ? 6 മാസങ്ങൾക്ക് ശേഷം 'പ്രത്യക്ഷപ്പെട്ട്' കാവ്യാ മാധവൻ, ചിത്രങ്ങൾ

ശ്രീനിവാസന്‍ അതിതീവ്ര പരിചരണ വിഭാഗത്തിലാണ് എന്നുളള വാര്‍ത്ത നടന്റെ 66ാം ജന്മദിനമായ ഇന്നലെ പുറത്ത് വന്നത് ആരാധകരെ വലിയ ആശങ്കയിലാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ ആണ് ശ്രീനിവാസന്‍ ചികിത്സയില്‍ കഴിയുന്നത്. മാര്‍ച്ച് 30ന് ആണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

55

പതിവ് ചെക്കപ്പുകള്‍ക്കായി എത്തിയപ്പോള്‍ ആണ് അദ്ദേഹത്തിന്റെ ഹൃദയ ധമനികളില്‍ തടസ്സം കണ്ടെത്തിയത്. ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് ആണ് ആന്‍ജിയോഗ്രാം പരിശോധനയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്ത് ചികിത്സയ്ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. ആന്‍ജിയോപ്ലാസ്റ്റി ആയിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. എന്നാല്‍ അതിന് താല്‍പര്യക്കുറവ് അറിയിച്ചതിനെ തുടര്‍ന്ന് ശ്രീനിവാസനെ ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. മാര്‍ച്ച് 31ന് ആയിരുന്നു ശസ്ത്രക്രിയ.

ബൈപ്പാസ് സര്‍ജറിക്ക് ശേഷം അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. മൂന്ന് ദിവസം വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരുന്നു ചികിത്സ. വെന്റിലേറ്ററില്‍ നിന്നും മാറ്റിയ പിറകേ അണുബാധ കണ്ടെത്തയതിനെ തുടര്‍ന്നാണ് ശ്രീനിവാസനെ വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില ഭദ്രമാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.

Recommended Video

cmsvideo
    ധ്യാനിനെ നേരിട്ട് കണ്ടപ്പോൾ ഉണ്ടായ ട്വിസ്റ്റ്..| Navya Nair Reveals | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+