കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സമരം: വിദ്യാര്‍ത്ഥികള്‍ക്കൊപ്പമെന്ന് ഫഹദ് ഫാസില്‍

Google Oneindia Malayalam News
fahad fazil

കൊച്ചി: കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരത്തില്‍ നിലപാട് വ്യക്തമാക്കി നടന്‍ ഫഹദ് ഫാസില്‍. താന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം ചെയ്യുന്ന കുട്ടികള്‍ക്കൊപ്പമാണെന്ന് ഫഹദ് ഫാസില്‍ വ്ക്തമാക്കി. ഈ വിഷയത്തില്‍ എല്ലാവരും ചേര്‍ന്ന് ചര്‍ച്ച ചെയ്ത് തീരുമാനം ഉണ്ടായിട്ടുണ്ടെന്ന് അറിയാന്‍ സാധിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് ഈ വിഷയത്തില്‍ പഠനം തുടരാന്‍ സാധിക്കട്ടെ എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഫഹദ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവെച്ചത്. ജാതിവിവേചന അടക്കമുള്ള നിരവധി ആരോപണങ്ങള്‍ അദ്ദേഹത്തിനെതിരെയുണ്ടായിരുന്നു.

ഇലോണ്‍ മസ്‌ക് ആന്റി ക്രൈസ്റ്റിനെതിരെയുള്ള ആയുധമാകും; ലോകത്തിന്റെ രക്ഷകനാകുമെന്ന് പ്രവചനംഇലോണ്‍ മസ്‌ക് ആന്റി ക്രൈസ്റ്റിനെതിരെയുള്ള ആയുധമാകും; ലോകത്തിന്റെ രക്ഷകനാകുമെന്ന് പ്രവചനം

ശങ്കര്‍ മോഹന്റെ രാജി അധികൃതര്‍ സ്വീകരിച്ചിരുന്നു. പുതിയ ഡയറക്ടര്‍ക്കായി മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയെയും രൂപീകരിച്ചിട്ടുണ്ട്. വികെ രാമചന്ദ്രന്‍, ഷാജി എന്‍ കരുണ്‍, ടിവി ചന്ദ്രന്‍ എന്നിവരാണ് സെര്‍ച്ച് കമ്മിറ്റിയിലുള്ളത്. വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു വിദ്യാര്‍ത്ഥികളോട് സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

പൈനാപ്പിള്‍ ഇഷ്ടമില്ലാത്തവരുണ്ടോ; എങ്കില്‍ അറിയണം ഗുണങ്ങള്‍, ശരീരത്തിന് ഈ ഗുണങ്ങള്‍ ഉറപ്പ്

ജാതി വിവേചനത്തിനെതിരെയാണ് ഇവര്‍ സമരം നടത്തുന്നത്. ജാതി വിവേചനങ്ങള്‍ അടക്കമുള്ള കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും രാജിവെക്കാന്‍ ശങ്കര്‍ മോഹന്‍ തയ്യാറായിരുന്നില്ല. രാജിക്ക് വിവാദവുമായി ബന്ധമില്ലെന്നായിരുന്നു ശങ്കര്‍ മോഹന്‍ പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫീസിലും, ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലും നേരിട്ടെത്തിയാണ് ശങ്കര്‍ മോഹന്‍ രാജിക്കത്ത് കൈമാറിയത്.

48 ദിവസമായി വിദ്യാര്‍ത്ഥികള്‍ കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം ചെയ്യുകയായിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച രണ്ടാമത്തെ സമിതിയും വിദ്യാര്‍ത്ഥികളുടെ പരാതി ശരിവെച്ചുള്ള റിപ്പോര്‍ട്ടാണ് നല്‍കിയത്. ഇതോടെയാണ് അദ്ദേഹം സ്വയം രാജിവെച്ച് ഒഴിയാന്‍ നിര്‍ബന്ധിതനായത്.

പറക്കുംതളിക വേഗസിലെത്തി, നാലിടങ്ങളില്‍ ദൃശ്യമായി, അന്യഗ്രഹജീവികളുമെത്തുമെന്ന് വിദഗ്ധന്‍പറക്കുംതളിക വേഗസിലെത്തി, നാലിടങ്ങളില്‍ ദൃശ്യമായി, അന്യഗ്രഹജീവികളുമെത്തുമെന്ന് വിദഗ്ധന്‍

അതേസമയം രാജിവെച്ചിട്ടും സ്വയം ന്യായീകരിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. സര്‍ക്കാര്‍ തലത്തില്‍ തന്നോട് രാജി ആവശ്യപ്പെട്ടിട്ടില്ല. കാലാവധി തീര്‍ന്നതാണ് രാജിക്ക് കാരണമെന്നും ശങ്കര്‍ മോഹന്‍ പറഞ്ഞു.

അതേസമയം സ്ഥാപനത്തിന്റെ ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനും രാജിവെക്കുമെന്നാണ് സൂചന. സര്‍ക്കാര്‍ അദ്ദേഹം അനുനയിപ്പിച്ചേക്കും. അതേസമയം ശങ്കര്‍ മോഹന്‍ ഇത്രയും ദിവസം തുടര്‍ന്നത് അടൂരിന്റെ പിന്തുണയുള്ളത് കൊണ്ടാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

English summary
actor fahad fazil says he is with protesting students of kr narayanan institute
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X