കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മദനിയുമായി മുഖ്യമന്ത്രിക്ക് വേദി പങ്കിടാമെങ്കിൽ, സതീശൻ ആർഎസ്എസ് വേദി പങ്കിട്ടതിൽ തെറ്റില്ല': ഹരീഷ് പേരടി

Google Oneindia Malayalam News

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആര്‍ എസ് എസ് വേദി പങ്കിട്ടതില്‍ തെറ്റില്ലെന്ന് നടന്‍ ഹരീഷ് പേരടി. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തെരഞ്ഞെടുപ്പ് കാലത്ത് സുകുമാരന്‍നായരെയും വെള്ളാപ്പളി നടേശനെയും കാന്തപുരം മുസ്ലിയാരെയും കാണാന്‍ പോകുന്നതുകൊണ്ട് തെറ്റില്ലെങ്കില്‍ മദനിയുടെ കൂടെ പിണറായി വിജയന് വേദി പങ്കിടാമെങ്കില്‍ വി ഡി സതീശന്‍ ആര്‍ എസ് എസിന്റെ വേദി പങ്കിട്ടെതില്‍ ഒരു തെറ്റുമില്ലെന്ന് ഹരീഷ് പേരടി പറഞ്ഞു.

'എന്റെ ജീവന്റെ ജീവന്‍'; പാപ്പുവിനൊപ്പം അടിച്ചുപൊളിച്ച് അമൃത സുരേഷ്, വൈറല്‍ ചിത്രങ്ങള്‍

1

വി ഡി സതീശന്‍ പറഞ്ഞ കാര്യത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുമുണ്ട്..ബി ജെ പിയെ ഇന്ത്യയിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറ്റിയതാണ് ...അല്ലാതെ അവര്‍ സായുധ വിപ്ലവം നടത്തി അധികാരത്തില്‍ എത്തിയതല്ല ...നിങ്ങള്‍ക്ക് നിങ്ങളുടെ രാഷ്ട്രിയം ഉറക്കെ പറഞ്ഞുകൊണ്ടുതന്നെ അവരുടെ വേദികള്‍ പങ്കിടുന്നതില്‍ എന്താണ് തെറ്റ് ?..

2

അയിത്തവും തൊട്ടുകൂടായ്മയും ആര് ആരോട് ചെയ്താലും അത് വര്‍ഗ്ഗീയതയാണെന്നും ഹരീഷ് പേരടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. നമ്മുടെ പ്രതിജ്ഞ തന്നെ അങ്ങിനെയല്ലെ ഇന്ത്യ എന്റെ രാജ്യമാണ്...എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്‍മാരാണ്..പിന്നെ എന്താണ് പ്രശ്‌നമെന്നും ഹരീഷ് പേരടി ചോദിച്ചു. ഹരീഷ് പേരടിയുടെ വാക്കുകളിലേക്ക്....

3

എനിക്ക് ഒരു പാട് ആര്‍ എസ് എസും ബി ജെ പിയുമായ സുഹൃത്തുക്കളും ബന്ധുക്കളുമുണ്ട്..പിണറായി വിജയന്‍ മോദിയെ കാണാന്‍ പോകുന്നതുപോലെ പരസ്പ്പരം ബന്ധപ്പെടാതെ മുന്നോട്ട് പോവാന്‍ പറ്റില്ല എന്ന് തോന്നുന്ന സന്ദര്‍ഭങ്ങളില്‍ ഞാന്‍ അവരെയും അവര്‍ എന്നെയും കാണാന്‍ വരാറുണ്ട്...

4

ഒരിക്കല്‍ ഒരു ശ്രീകൃഷ്ണ ജയന്തിക്ക് ബാലഗോകുലം വേദിയിലും പോയിട്ടുണ്ട്...അന്ന് ശ്രീകൃഷ്ണന്റെ കറുത്ത നിറത്തിന്റെയും യാദവ കുലത്തിന്റെ ദളിത് രാഷ്ട്രിയത്തെപറ്റിയുമാണ് സംസാരിച്ചത്..ആരും എന്നെ വിലക്കിയിട്ടില്ല...ടി പി ചന്ദ്രശേഖരന്റെയും ജയകൃഷണന്‍മാഷിന്റെയും കൊലപാതകങ്ങള്‍ക്കുശേഷം എത്രയോ സി പി എം വേദികളില്‍ പങ്കെടുത്തിട്ടുണ്ട്..

5

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തെരഞ്ഞെടുപ്പ് കാലത്ത് സുകുമാരന്‍നായരെയും വെള്ളാപ്പളി നടേശനെയും കാന്തപുരം മുസ്ലിയാരെയും കാണാന്‍ പോകുന്നതുകൊണ്ട് തെറ്റില്ലെങ്കില്‍ മദനിയുടെ കൂടെ പിണറായി വിജയന് വേദി പങ്കിടാമെങ്കില്‍ വി ഡി സതീശന്‍ ആര്‍ എസ് എസിന്റെ വേദി പങ്കിട്ടെതില്‍ ഒരു തെറ്റുമില്ല എന്നാണ് ഞാന്‍ കരുതുന്നത്...

6

വി ഡി സതീശന്‍ പറഞ്ഞ കാര്യത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുമുണ്ട്..ബി ജെ പിയെ ഇന്ത്യയിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറ്റിയതാണ് ...അല്ലാതെ അവര്‍ സായുധ വിപ്ലവം നടത്തി അധികാരത്തില്‍ എത്തിയതല്ല ...നിങ്ങള്‍ക്ക് നിങ്ങളുടെ രാഷ്ട്രിയം ഉറക്കെ പറഞ്ഞുകൊണ്ടുതന്നെ അവരുടെ വേദികള്‍ പങ്കിടുന്നതില്‍ എന്താണ് തെറ്റ് ?..

7

അയിത്തവും തൊട്ടുകൂടായ്മയും ആര് ആരോട് ചെയ്താലും അത് വര്‍ഗ്ഗീയതയാണ്...നമ്മുടെ പ്രതിജ്ഞ തന്നെ അങ്ങിനെയല്ലെ...ഇന്ത്യ എന്റെ രാജ്യമാണ്...എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്‍മാരാണ്..പിന്നെ എന്താണ് പ്രശ്‌നം- ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

8

അതേസമയം, 2006ല്‍ പറവൂരില്‍ സംഘടിപ്പിച്ച ഒരു ആര്‍ എസ് എസ് പരിപാടിയില്‍ വി ഡി സതീശന്‍ പങ്കെടുത്തതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. ഗോള്‍വാള്‍ക്കറിന്റെ ചിത്രത്തിന് മുന്നില്‍ നിലവിളക്ക് കൊളുത്തുന്ന ചിത്രമാണ് പുറത്തുവിട്ടത്. സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശം വിവാദത്തിലായ പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷ നേതാവും ആര്‍എസ്എസും തമ്മിലുള്ള വാക്പോര് ആരംഭിച്ചത്. ഇന്ത്യന്‍ ഭരണഘടന ബ്രിട്ടീഷുകാര്‍ എഴുതിക്കൊടുത്തതാണെന്ന സജി ചെറിയാന്റെ പ്രസ്താവന ആര്‍.എസ്.എസ് അഭിപ്രായത്തിന് സമാനമാണെന്നായിരുന്നു വി.ഡി സതീശന്റെ പ്രതികരണം.

'സത്യം പുറത്തുവരണം..അതുവരെ പ്രണയത്തിന്റെ മുറിവുകൾ പേറാൻ തയ്യാർ';സനൽ കുമാർ'സത്യം പുറത്തുവരണം..അതുവരെ പ്രണയത്തിന്റെ മുറിവുകൾ പേറാൻ തയ്യാർ';സനൽ കുമാർ

Recommended Video

cmsvideo
ബി ജെ പിയെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് ഇ ഡിയെ നേരിടേണ്ടി വരും |*Kerala

ദിലീപ് പുണ്യാളനാണെന്ന് പറയുന്നില്ല; മനുഷ്യസഹജമായ തെറ്റുകളുണ്ടാവും, പക്ഷെ..: സജി നന്ത്യാട്ട് പറയുന്നുദിലീപ് പുണ്യാളനാണെന്ന് പറയുന്നില്ല; മനുഷ്യസഹജമായ തെറ്റുകളുണ്ടാവും, പക്ഷെ..: സജി നന്ത്യാട്ട് പറയുന്നു

English summary
Actor Hareesh Peradi Says There is nothing wrong in VD Satheesan sharing the RSS platform
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X