കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങളോടവര്‍ കടക്കുപുറത്തെന്ന് പറയുന്നുണ്ടെങ്കില്‍, അവര്‍ ഭയപ്പെടുന്നുണ്ടെന്ന് ഉറപ്പാണ്; ഹരീഷ് പേരടി

Google Oneindia Malayalam News

കോഴിക്കോട്:ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ സജി ചെറിയാന്‍ മന്ത്രി സ്ഥാനത്തു നിന്നും രാജിവെച്ചതിന് പിന്നാലെ മാധ്യമങ്ങളെ അഭിനന്ദിച്ച് നടന്‍ ഹരീഷ് പേരടി. കേരളത്തില്‍ മനുഷ്യാവകാശവും ജനാധിപത്യവും നിലനിര്‍ത്തുന്നത് മാധ്യമങ്ങളാണെന്നും എത്രയൊക്കെ വിമര്‍ശിച്ചാലും അത് അങ്ങനെ തന്നെയാണെന്നും ഹരീഷ് പേരടി പറഞ്ഞു. ഫേസ്ബുക്കിലായിരുന്ന പ്രതികരണം.

ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്നും നിങ്ങളോട് അവര്‍ പൊതുയിടത്തില്‍ വെച്ച് കൂള്‍ ആവാന്‍ പറയുന്നുണ്ടെങ്കില്‍... നിങ്ങളോട് കടക്ക് പുറത്ത് എന്ന് പറയുന്നുണ്ടെങ്കില്‍. നിങ്ങളെ അവര്‍ ഭയപ്പെടുന്നുണ്ട് എന്ന് ഉറപ്പാണെന്ന് ഹരീഷ് പേരടി കുറിച്ചു.

hareesh peradi

സര്‍ക്കാരിന്റെ ആഡംബര കപ്പലിന് റെക്കോര്‍ഡ് വരുമാനം; നെഫര്‍റ്റിറ്റിയുടെ കടലിലെ കളി ചെറുതല്ല കേട്ടോസര്‍ക്കാരിന്റെ ആഡംബര കപ്പലിന് റെക്കോര്‍ഡ് വരുമാനം; നെഫര്‍റ്റിറ്റിയുടെ കടലിലെ കളി ചെറുതല്ല കേട്ടോ

1


ഹരീഷ് പേരടിയുടെ വാക്കുകള്‍:

പ്രിയപ്പെട്ട നാലാം തൂണുകളെ നിങ്ങളെ ഞാനും വിമര്‍ശിക്കാറുണ്ട്...ഇനിയും അതുണ്ടാവും...എത്രയൊക്കെ വിമര്‍ശിച്ചാലും നിങ്ങളാണ് പ്രത്യേകിച്ചും കേരളത്തില്‍ മനുഷ്യാവകാശവും ജനാധിപത്യവും നിലനിര്‍ത്തുന്നത്...അല്ലെങ്കില്‍ ജനങ്ങളെ ഓര്‍മ്മപ്പെടുത്തുന്നത് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്...ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്..നിങ്ങളോട് അവര്‍ പൊതുയിടത്തില്‍ വെച്ച് കൂള്‍ ആവാന്‍ പറയുന്നുണ്ടെങ്കില്‍..നിങ്ങളോട് കടക്ക് പുറത്ത് എന്ന് പറയുന്നുണ്ടെങ്കില്‍...നിങ്ങളെ അവര്‍ ഭയപ്പെടുന്നുണ്ട് എന്ന് ഉറപ്പാണ്..നിങ്ങള്‍ വിജയിച്ചിരിക്കുന്നു എന്ന് ഉറപ്പാണ്...ചോദ്യങ്ങളുടെ ചൂണ്ടുവിരലുമായി നിര്‍ഭയം മുന്നോട്ട് പോവുക...നാലാം തൂണിന്റെ നന്മകളും പൊതു സമൂഹം തിരിച്ചറിയട്ടെ.. മാധ്യമ സലാം...

2


ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഇന്നലെ ആണ് സജി ചെറിയാന്‍ രാജി വെച്ചത്. ഭരണഘടനയുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയായിരുന്നു രാജി. രാജിവച്ചതില്‍ തനിക്ക് വിഷമമില്ലെന്നും അഭിമാനം മാത്രമാണെന്നും സജി ചെറിയാന്‍ പറഞ്ഞു.
ഭരണഘടനയെ അധിക്ഷേപിച്ച സംഭവത്തില്‍ സജി ചെറിയാനെതിരെ കേസെടുത്തിട്ടുണ്ട്. തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തത്. പത്തനംതിട്ട കീഴ്വായ്പൂര്‍ പൊലീസാണ് കേസെടുത്തത്. ഇത് സംബന്ധിച്ച് പൊലീസ് എഫ്ഐആര്‍ ഇട്ടു. മൂന്ന് വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

3

സജി ചെറിയാന്‍ പറഞ്ഞത്: മനോഹരമായ ഭരണഘടന ആണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവച്ചു.

4


അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും ഇതിന്റെ മുക്കും മൂലയിലും എല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം മതേതരത്വം എന്നെല്ലാം എഴുതി വെച്ചുവെച്ചു എന്ന് അല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യം, സജി ചെറിയാന്‍ പറഞ്ഞു. പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവില്‍ എന്ന പരിപാടി മല്ലപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു സജി ചെറിയാന്‍.

അറിയാം ഇന്ത്യയുടെ രാഷ്ട്രപതിമാരെ..1950 മുതലുള്ള രാഷ്ട്രപതിമാരുടെ പട്ടിക

Recommended Video

cmsvideo
വിവാദ പ്രസംഗത്തെത്തുടർന്ന് മന്ത്രി സജി ചെറിയാൻ രാജിവെച്ചു |*Kerala
5


ഇതിന് പിന്നാലെ സജി ചെറിയാനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തുവന്നിരുന്നു. സജി ചെറിയാന്‍ മന്ത്രി സ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവെക്കണമെന്നായിരുന്നു ആവശ്യം. ഭരണഘടനാ ശില്‍പികളെ അപമാനിക്കുന്നതാണ് മന്ത്രി നടത്തിയ പ്രസംഗമെന്നാണ് വിഡി സതീശന്‍ പറഞ്ഞത്. സത്യപ്രതിജ്ഞാ ലംഘനം ആണ് മന്ത്രി നടത്തിയതെന്നും സത്യപ്രതിജ്ഞയോടെ കൂറ് കാണിക്കേണ്ട മന്ത്രി അത് ലംഘിച്ചെന്നും സതീശന്‍ പറഞ്ഞു. ജനാധിപത്യം,മതേതരത്വം എന്നീ വാക്കുകളെ പോലും മന്ത്രി അപമാനിച്ചു. മന്ത്രി രാജി വെയ്ക്കാന്‍ തയ്യാറാകണം. രാജിവെച്ചില്ലേങ്കില്‍ അദ്ദേഹത്തെ സര്‍ക്കാര്‍ പുറത്താക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു.
പ്രതിപക്ഷം കൂടുതല്‍ നീക്കം നടത്തുനന്തിന് മുമ്പ് തന്നെ ന മന്ത്രി സ്ഥാനം സജി ചെറിയാന്‍ രാജി വെച്ചു.

English summary
Actor Hareesh peradi supports media after saji cheriyan's resignation, social post goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X