നടൻ ജനാർദനൻ മരിച്ചെന്ന് സോഷ്യൽ മീഡിയ, സ്വന്തം മരണ വാർത്തയോട് പ്രതികരിച്ച് ജനാർദ്ദനൻ
തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട സിനിമാ താരം ജനാര്‍ദ്ദനന്‍ മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം. ഇന്നലെ മുതലാണ് ചില സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും യൂട്യൂബ് ചാനലുകളിലും ഇത്തരം പ്രചാരണം ശക്തമായി നടക്കുന്നത്.
ജനാര്‍ദ്ദനന്റെ ചിത്രം വെച്ചുളള ആദരാജ്ഞലി കാര്‍ഡുകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരം പ്രചാരണങ്ങളോട് പ്രതികരിച്ച് ജനാര്‍ദ്ദനന്‍ തന്നെ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ
പിറന്നാൾ ദിനത്തിൽ ആരാധകർക്ക് കൈ നിറയെ സർപ്രൈസുകൾ നൽകി ദുല്‍ഖർ സൽമാൻ

സിനിമാ താരങ്ങള്‍ അടക്കമുളള പ്രമുഖരുടെ വ്യാജ മരണ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പതിവാണ്. ബിഗ് ബി അമിതാബ് ബച്ചന്‍ വരെ ഉളള താരങ്ങള്‍ സോഷ്യല്‍ മീഡിയയുടെ ഈ വ്യാജ പ്രചാരണത്തിന് ഇരയായിട്ടുളളതാണ്. ഏറ്റവും ഒടുവില്‍ സോഷ്യല്‍ മീഡിയ വ്യാജ വാര്‍ത്തകളുടെ ഇരയായിരിക്കുന്നത് മലയാളത്തിലെ മുതിര്‍ന്ന നടന്‍ ജനാര്‍ദ്ദനന്‍ ആണ്. അദ്ദേഹം മരണപ്പെട്ടതായി വ്യാപക പ്രചാരണം നടക്കുന്നു.

നിരവധി പേരാണ് ഈ വാര്‍ത്തയും ചിത്രങ്ങളും ഷെയര്‍ ചെയ്യുന്നത്. പ്രചരിക്കുന്നത് വസ്തുതാവിരുദ്ദമായ വാര്‍ത്തകളാണ് എന്നും ജനാര്‍ദ്ദനന്‍ ആരോഗ്യത്തോടെ തന്നെ ഇരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ പേരിലുളള ഫേസ്ബുക്ക് ഫാന്‍ ഗ്രൂപ്പ് പ്രതികരിച്ചിട്ടുണ്ട്. വ്യാജ മരണ വാര്‍ത്തകളോട് മാതൃഭൂമി ന്യൂസില്‍ ജനാര്‍ദ്ദനന്‍ തന്നെ പ്രതികരിച്ചു. ഇത്തരം വാര്‍ത്തകള്‍ കാരണം നിജസ്ഥിതി അറിയാനായി സിനിമാ രംഗത്ത് നിന്ന് നിരവധി പേരാണ് തന്നെ വിളിക്കുന്നത് എന്ന് ജനാര്‍ദ്ദനന്‍ വ്യക്തമാക്കി

താന്‍ പൂര്‍ണ ആരോഗ്യവാനാണ്. സൈബര്‍ ഭ്രാന്തന്മാരുടെ ഇത്തരം വൈകൃതങ്ങളോട് പ്രതികരിക്കാനില്ലെന്നും ജനാര്‍ദ്ദനന്‍ പറഞ്ഞു. ''പ്രശസ്ത നടന്‍ ജനാര്‍ദ്ദനന്‍ അന്തരിച്ചു. ഒട്ടനവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ നടന്‍ കാലയവനികയ്ക്ക് ഉള്ളില്‍ മറഞ്ഞു, പ്രണാമം'' എന്നാണ് താരത്തിന്റെ ചിത്രത്തിനൊപ്പം പ്രചരിക്കുന്ന പോസ്റ്ററിലെ കുറിപ്പ്. ഇത് വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.
Recommended Video


നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍എം ബാദുഷയും ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ''ഇന്നലെ മുതൽ നടൻ ജനാർദനൻ മരിച്ചു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരണം നടക്കുകയാണ്. ഇതറിഞ്ഞ് അദ്ദേഹവുമായി ഇന്നലെയും സംസാരിച്ചു. ജനാർദനൻ ചേട്ടൻ പൂർണ ആരോഗ്യവനായി, സന്തോഷവാനായി അദ്ദേഹത്തിൻ്റെ വീട്ടിലുണ്ട്. ഇത്തരത്തിലുള്ള തെറ്റായ വാർത്തകൾ യാതൊരു സ്ഥിരീകരണവുമില്ലാതെ ഷെയർ ചെയ്യുന്നത് അത്യന്തം അപലപനീയമാണ്. ഈ പ്രവണത ഇനിയെങ്കിലും നിർത്തണം; ഇതൊരു അപേക്ഷയാണ്''.

കഴിഞ്ഞ ദിവസം കന്നട സിനിമാ താരമായ ജനാര്‍ദ്ദനന്‍ മരണപ്പെട്ടിരുന്നുവെന്നും ഇതാണ് മലയാള തരം ജനാര്‍ദ്ദനന്റെ മരണവാര്‍ത്തയായി പ്രചരിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. നടന്‍ മുകേഷ് ഖന്ന മരിച്ചതായി കഴിഞ്ഞ ദിവസം വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. നടന്‍ സലിം കുമാറും ജഗതിയും ഇന്നസെന്റും അടക്കമുളളവര്‍ മലയാളത്തില്‍ വ്യാജ മരണ വാര്‍ത്താ പ്രചരണത്തിന് ഇരയായിട്ടുളളതാണ്.












Click it and Unblock the Notifications