• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'നന്ദി ജോജു ഏട്ടാ, ആ നല്ല മനസ്സിന്'; അംബിക റാവുവിന്റെ ചികിത്സയ്ക്ക് പണം നൽകി നടൻ ജോജു ജോർജ്ജ്,കൈയ്യടി,കുറിപ്പ്

കൊച്ചി: കുമ്പളങ്ങി നൈറ്റ്സിലെ ഗ്രെയ്സ് ആന്റണിയുടെ കഥാപാത്രത്തിന്റെ അമ്മയായി വേഷമിട്ട് പ്രേഷക ശ്രദ്ധ പിടിപിച്ച പറ്റിയ നടിയാണ് അംബിക റാവു. അവർ ഇപ്പോൾ കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയാണ്. നടിയുടെ ചികിത്സയ്ക്കായി പണം കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുകയാണ് സിനിമ മേഖലയിലെ സുഹൃത്തുക്കൾ. അതിനിടെ നടിക്ക് സഹായ ഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ജോജു ജോർജ്ജ്.

cmsvideo
  Actress Ambika Rao seeks help for her treatment | Oneindia Malayalam
  രണ്ട് തവണ ഡയാലിസിസ്

  രണ്ട് തവണ ഡയാലിസിസ്

  സഹസംവിധായകയും അഭിനേതാവുമായ നിരവധി സിനിമകളുടെ ഭാഗമായ താരമാണ് അംബിക റാവു. രണ്ട് വർഷങ്ങൾക്ക് മുൻപാണ് അവർക്ക് കിഡ്നി സംബന്ധമായ അസുഖം കണ്ടെത്തുന്നത്. തുടർന്ന് അവർ ദീർഘനാളായി ചികിത്സയിൽ തുടരുകയാണ്. ആഴ്ചയിൽ രണ്ട് തവണ നടിക്ക് ഡയാലിസിസിന് വിധേയമാകേണ്ടതുണ്ട്.

  സഹോദരൻ ആശുപത്രിയിൽ

  സഹോദരൻ ആശുപത്രിയിൽ

  സിനിമാ മേഖലയിലെ സുഹൃത്തുക്കളുടേയും സഹോദരൻ അജിയുടേയും സഹായത്തോടെയായിരുന്നു അവർ ചികിത്സയ്ക്ക് പണം കണ്ടെത്തിയിരുന്നത്. എന്നാൽ ഇതിനിടയിൽ സഹോദരന് സ്ട്രോക്ക് വന്ന് ആശുപത്രിയിലായതോടെ തുടർ ചികിത്സയ്ക്കുള്ള വഴി അടയുകയായിരുന്നു.

  സൗഹൃദ കൂട്ടായ്മയും

  സൗഹൃദ കൂട്ടായ്മയും

  ഫെഫ്കയും സിനിമാ താരങ്ങളും അകമഴിഞ്ഞ സഹായങ്ങൾ നടിക്ക് നൽകി വരികയാണ്. ഇതിനിടെ ഇവരുടെ ചികിത്സ ചെലവുകൾ കണ്ടെത്തുന്നതിന് തൃശ്ശൂരിൽ നിന്നുള്ള ഒരു സൗഹൃദ കൂട്ടായ്മയും കൈകോർത്തിരുന്നു. സംവിധായകരായ ലാൽജോസ്, അനൂപ് കണ്ണൻ, നടന്മാരായ സാദിഖ്, ഇർഷാദ് എന്നിവർ ഉൾപ്പെടെയുള്ള അംഗങ്ങളുടെ കൂട്ടായ്മയാണിത്.

  സഹായം അഭ്യർത്ഥിച്ച് താരങ്ങൾ

  സഹായം അഭ്യർത്ഥിച്ച് താരങ്ങൾ

  എന്നാൽ കൊവിഡ് പ്രതിസന്ധി കൂടി ഉടലെടുത്തതോടെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടാണ് അവർ നേരിടുന്നത്. ചികിത്സ ഇനിയും മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ കൂടുതൽ പണം ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് നടിയ്ക്കായി സോഷ്യൽ മീഡിയയിലൂടെ സഹായം അഭ്യർത്ഥിച്ച് താരങ്ങൾ രംഗത്തെത്തിയിത്.

  ജോജുവിന്റെ സഹായം

  ജോജുവിന്റെ സഹായം

  ഇതിന് പിന്നാലെയാണ് നടിയ്കക് ഒരു ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് ജോജു രംഗത്തെത്തിയത്. സംവിധായകനായ സാജിദ് യഹിയ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടിയുടെ കാര്യം അറിയപ്പോൾ തന്നെ ഒരു ലക്ഷം രൂപ നാളത്തന്നെ അക്കൗണ്ടിലേക്ക് കൈമാറാമെന്ന് ഉറപ്പു നൽകുകയായിരുന്നത്രേ.

  നന്ദി ജോജു ഏട്ടാ

  നന്ദി ജോജു ഏട്ടാ

  "നന്ദി ജോജു ഏട്ടാ, ആ നല്ല മനസ്സിന്" എന്ന ക്യാപ്ഷ്യനോടുകൂടിയാണ് സാജിദ് ആ വാട്സാപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ട് പുറത്തുവിട്ടത്. തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് സാജിദ് ഇത് പുറത്തുവിട്ടത്. ഇതോടെ നടന്റെ നല്ല മനസിന് കൈയ്യടിക്കുകയാണ് സോഷ്യൽ ലോകം.

  മറ്റ് സിനിമകൾ

  മറ്റ് സിനിമകൾ

  കുമ്പളങ്ങി നൈറ്റ്‌സ് കൂടാതെ ലാൽ ജോസിന്റെ മീശ മാധവന്‍, അനുരാഗ കരിക്കിന്‍ വെള്ളം, വൈറസ് തുടങ്ങിയ ചിത്രങ്ങളിലും അംബിക അഭിനയിച്ചിട്ടുണ്ട്. തൊമ്മനും മക്കളും,സാള്‍ട് ആന്റ് പെപ്പര്‍, രാജമാണിക്ക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളില്‍ സഹസംവിധായികയായും അംബിക പ്രവർത്തിച്ചിട്ടുണ്ട്.

  ദേശീയ ദിനാഘോഷത്തിനൊരുങ്ങി യുഎഇ..ചൊവ്വാഴ്ച മുതൽ പൊതു അവധി.. രാജ്യമെങ്ങും കർശന നിയന്ത്രണങ്ങൾ

  എന്തിനാണ് കർഷകരെ ഭയക്കുന്നത്?സർക്കാർ തിരുത്തണം,കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നും മുഖ്യമന്ത്രി

  'മണിമാളികയില് ജീവിക്കുന്ന കോടീശ്വരന്മാർ,ഇവരാണോ കർഷകർ..ഖാലിസ്ഥാൻവാദികൾ';സന്തോഷ് പണ്ഡിറ്റ്

  English summary
  actor joju george offer helps to actress Ambika Rao, director sajid yahiya shares his message
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X