കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോജു ജോര്‍ജിന്റെ ഓഫ് റോഡ് റേസ്; നിയമങ്ങള്‍ പാലിച്ചെന്ന് ആര്‍ടിഒ

Google Oneindia Malayalam News

ഇടുക്കി: വാഗമണ്ണില്‍ അനുമതിയില്ലാതെ ഓഫ് റോഡ് റേസ് നടത്തിയെന്ന പരാതിയില്‍ കഴമ്പില്ലെന്ന് ആര്‍ ടി ഒ രമണന്‍. കഴിഞ്ഞ ദിവസം കേസില്‍ മൊഴി നല്‍കാന്‍ നടന്‍ ജോജു ജോര്‍ജ് ഇടുക്കി ആര്‍ ടി ഒയ്ക്ക് മുന്‍പില്‍ ഹാജരായിരുന്നു. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിയമങ്ങള്‍ പാലിച്ചാണ് ഓഫ് റോഡ് റെയ്‌സ് നടന്നതെന്നും ഗുരുതരമായ നിയമലംഘനം ഉണ്ടായിട്ടില്ലന്നുമാണ് ആര്‍ ടി ഒ പറയുന്നത്. ജോജുവിന്റെ മൊഴിയില്‍ നിന്നും ഇക്കാര്യം വ്യക്തമായതായും രമണന്‍ പറഞ്ഞു.

നേരത്തെ പരാതിയില്‍ വിശദീകരണം തേടി മോട്ടോര്‍ വാഹന വകുപ്പ് രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും ജോജു ജോര്‍ജ് ഹാജരായിരുന്നില്ല. ചൊവ്വാഴ്ച വൈകീട്ട് 4.30-നാണ് ഇടുക്കി ജില്ലാ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസില്‍ ജോജു ഹാജരായത്. ഓഫ് റോഡ് റെയ്‌സില്‍ പങ്കെടുത്ത വാഹനത്തിന്റെ രേഖകള്‍ സഹിതമാണ് ജോജു ആര്‍ ടി ഓഫീസില്‍ ഹാജരായത്. മൂന്നാഴ്ച മുന്‍പാണ് കുടുംബ സഹായ ധനശേഖരണാര്‍ഥം വാഗമണ്ണില്‍ ഓഫ് റോഡ് റെയ്‌സ് സംഘടിപ്പിച്ചിരുന്നത്. ഇതിനെതിരെ കെ എസ് യു ജില്ലാ കമ്മിറ്റിയാണ് പരാതി നല്‍കിയത്.

പണം തീര്‍ന്നു, ക്രെഡിറ്റ് കാര്‍ഡ് എത്തിച്ച് നല്‍കി സുഹൃത്ത്; വിജയ് ബാബുവിന് സിനിമാലോകത്ത് നിന്ന് സഹായംപണം തീര്‍ന്നു, ക്രെഡിറ്റ് കാര്‍ഡ് എത്തിച്ച് നല്‍കി സുഹൃത്ത്; വിജയ് ബാബുവിന് സിനിമാലോകത്ത് നിന്ന് സഹായം

1

ഇത്തരം പരിപാടികള്‍ ജില്ലയില്‍ നിരോധിച്ചിട്ടുണ്ടെന്നും ചട്ടങ്ങള്‍ ലംഘിച്ചെന്നും കാണിച്ചാണ് കെ എസ് യു പരാതി നല്‍കിയത്. ഇടുക്കി ജില്ലയില്‍ ഓഫ് റോഡ് മത്സരത്തിനിടെ തുടര്‍ച്ചായി അപകടങ്ങളുണ്ടാവുന്നതിനാല്‍ ഇത്തരം വിനോദങ്ങള്‍ക്ക് ജില്ലയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ജവീന്‍ മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടി വാഗമണിലെ എം എം ജെ എസ്റ്റേറ്റിലാണ് റേസ് നടന്നത്. മതിയായ സുരക്ഷാ സജ്ജീകരണങ്ങളില്ലാതെയാണ് ജോജു ജോര്‍ജ് വാഹനമോടിച്ചതെന്നും കൃഷിയിടം നശിപ്പിച്ചു എന്നും ചൂണ്ടിക്കാട്ടിയാണ് ജോജു ജോര്‍ജിനെതിരെ കേസെടുത്തിരുത്.

2

എന്നാല്‍ ഇതെല്ലാം വസ്തുതാ വിരുദ്ധമാണെന്ന് പറഞ്ഞ് സംഘാടക സമിതി രംഗത്തെത്തിയിരുന്നു. ബൈക്ക് അപകടത്തില്‍ മരിച്ച സുഹൃത്തിന്റെ കുടുംബത്തെ സഹായിക്കാന്‍ ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കുന്നത് അറിഞ്ഞ് മുന്നോട്ട് വന്നതാണ് ജോജു ജോര്‍ജെന്ന് സംഘാടകര്‍ വ്യക്തമാക്കിയിരുന്നു. മുന്‍വൈരാഗ്യം വെച്ച് അദ്ദേഹത്തെ ആക്രമിക്കുന്നത് ഒഴിവാക്കണം എന്നും സംഘാടകര്‍ ആവശ്യപ്പെട്ടിരുന്നു. റോയല്‍ എന്‍ഫീല്‍ഡ് ഡീലറും റാലി ഡ്രൈവറുമായിരുന്ന ജവീന്‍ വാഹനാപകടത്തിലാണ് മരിച്ചത്.

3

ജവീന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാന്‍ യുണൈറ്റഡ് കേരള ഓഫ് റോഡേഴ്സ് എന്ന പേരില്‍ കേരളത്തിലെ ഓഫ് റോഡ് കുടുംബം സംഘടിപ്പിച്ച പരിപാടിയായിരുന്നു വാഗമണില്‍ നടന്നത്. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും കേരളത്തിന്റെ പുറത്തു നിന്നും ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ആളുകള്‍ എത്തിയിരുന്നു. എം എ ജെ എസ്റ്റേറ്റിന്റെ ഉടമ സൗജന്യമായാണ് മത്സരം നടത്താന്‍ സ്ഥലം വിട്ടുനല്‍കിയിരുന്നത്. തേയിലത്തോട്ടത്തിന്റെ മുകളിലേക്ക് വളവും മറ്റു കാര്യങ്ങളും കൊണ്ടുപോകുന്ന റോഡും പ്ലാന്റേഷന്‍ ഇല്ലാത്ത പ്രദേശങ്ങളുമാണ് ട്രാക്കായി ഉപയോഗിച്ചതെന്നാണ് സംഘാടക സമിതി പറഞ്ഞത്.

4

ആവശ്യമായ എല്ലാ സുരക്ഷാ സംവിധാനങ്ങളും ആംബുലന്‍സും ഡോക്ടറുമെല്ലാം മത്സരസ്ഥലത്തുണ്ടായിരുന്നു. ജോജുവിന്റേതായി പുറത്തു വന്ന വിഡിയോയില്‍ അദ്ദേഹം ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. എന്നാല്‍ അത് അദ്ദേഹം വാഹനം നീക്കിയിടുമ്പോള്‍ മാത്രമുള്ള ദൃശ്യമാണെന്നാണ് സംഘാടകര്‍ പറഞ്ഞത്. ജോജു റാംഗ്ലര്‍ എന്ന മോഡലിലുള്ള ജീപ്പ് ആണ് ഉപയോഗിച്ചത്. എല്ലാ വിധ സുരക്ഷാ സംവിധാനങ്ങളുമുള്ള വാഹനമാണിത് എന്ന് സംഘാടകര്‍ അറിയിച്ചിരുന്നു. നേരത്തെ ഇന്ധനവിലയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ ഗതാഗതം തടസപ്പെടുത്തിയതിന് ജോജു ജോര്‍ജ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് ശേഷം ജോജു ജോര്‍തിനെതിരെ നിരവധി തവണ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

സൗന്ദര്യം കൂടിക്കൂടി ഇതെങ്ങോട്ടാ..; ഭാമയുടെ കലക്കന്‍ ചിത്രങ്ങള്‍

English summary
Actor Joju George's off-road race was held in Vagamon is legal says RTO
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X