Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്നും ദണ്ഡിയാത്ര നടത്തണം എന്ന് പറയുന്ന പോലുള്ള ഭോഷ്‌കാണ്; പ്രതികരണവുമായി ജോയ് മാത്യു

കൊച്ചി: ഇന്ധന വില വര്‍ധനവിനെതിരെ എറണാകുളത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധവും നടന്‍ ജോജു ജോര്‍ജിന്റെ വികാരപരമായ പ്രതികരണവും വലിയ ചര്‍ച്ചയാണ്. നടനെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേരാണ് രംഗത്തുവന്നിട്ടുള്ളത്. പ്രതിഷേധം നേരത്തെ അറിയിച്ചതും പോലീസ് അനുമതി വാങ്ങിയതുമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. സമരത്തിന്റെ പേരില്‍ മണിക്കൂറുകളോളം റോഡില്‍ തടഞ്ഞുവയ്ക്കുന്നതിനോട് യോജിക്കാനാകില്ല എന്നും ജോജുവിനെ പിന്തുണയ്ക്കുന്നവരും പറയുന്നു.

ജോജു സഖാവാണ് എന്നാണ് കോണ്‍ഗ്രസ് അനുഭാവികളുടെ മറ്റൊരു പ്രചാരണം. എന്നാല്‍ ജോജുവിനെ മദ്യപനും സ്ത്രീകളെ കൈയ്യേറ്റം ചെയ്ത വ്യക്തിയുമാക്കാന്‍ നടത്തിയ നീക്കം ശരിയായില്ലെന്ന് മറുഭാഗത്തുള്ളഴവരും പറയുന്നു. ഇതിനിടെയാണ് നടന്‍ ജോയ് മാത്യുവിന്റെ അഭിപ്രായപ്രകടനം. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ...

j

ദണ്ഡിയാത്രികരും ജോജു ജോർജ്ജും ----------------------------------
കാലത്തിനനുസരിച്ചു ചിന്തിക്കാനോ പ്രവർത്തിക്കാനോ കഴിയാത്തത്ര ഷണ്ഡത്വം ബാധിച്ചവരാണ് നമ്മുക്ക് കിട്ടിയ രാഷ്ട്രീയക്കാർ എന്നത് നമ്മുടെ യോഗം.
എന്നോ കാലഹരണപ്പെട്ട സമരമുറകളാണ് തലച്ചോറിനു എണ്ണയിടാത്ത ഇവരുടെ തുരുമ്പെടുത്ത ആയുധങ്ങൾ.
വഴിതടയൽ,
റോഡ് ഉപരോധിക്കൽ,
ഹർത്താൽ ഉണ്ടാക്കൽ,
അതിന്റെ പേരിൽ കൊള്ള, കൊല അക്രമം തീവെപ്പ് ....
ഇതൊക്കെയാണ് നിറയെ അണികളുള്ള പാർട്ടികൾ മുതൽ ഞാഞ്ഞൂൽ പാർട്ടികൾ വരെ കാട്ടിക്കൂട്ടുന്നത്.
ഒന്ന് ശ്രദ്ധിച്ചു നോക്കൂ വിവരവും വിദ്യാഭ്യാസവുമുള്ളവർ ഇത്തരം ആൾക്കൂട്ടങ്ങളിൽ അധികം ഉണ്ടാവാറില്ല.lumpen എന്ന വാക്കിന്റെ അർഥം ഞാനായിട്ട് ഇവിടെ പറയുന്നുമില്ല .മനുഷ്യജീവനോ ,സമയത്തിനോ യാതൊരു വിലയും കൽപ്പിക്കാത്ത ഇജ്‌ജാതി ആൾക്കൂട്ടങ്ങൾ എല്ലാ പാർട്ടികളിലും ഉണ്ട് .ഇവർക്കെല്ലാം ഒറ്റ മുഖമേയുള്ളു ,മദം പൊട്ടിയ ആനയുടെയോ മുക്രയിടുന്ന കാട്ടുപോത്തിന്റെയോ മുഖം !ക്രിമിനലുകളെ
വോട്ട് നൽകി വിജയിപ്പിക്കുന്ന നാട്ടിൽ ഇതൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ .മനുഷ്യാവകാശ കമ്മീഷനോ ഹൈക്കോടതിയോ ഇടപെട്ടിട്ട് വേണം ഇതിനു പരിഹാരം കാണാൻ .ഭരിക്കുന്നവർക്കോ പ്രതിപക്ഷത്തിനോ ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാവില്ല;ചെയ്യുകയുമില്ല .നാട്ടുഭാഷയിൽ പറഞ്ഞാൽ "ഒക്കെ കണക്കന്നെ "എന്ന് സാരം .

സിക്‌സ് പാക്കോ ഫാമിലി പാക്കോ; മസില്‍ പെരുപ്പിച്ച് കുഞ്ചാക്കോ ബോബനൊപ്പം രമേഷ് പിഷാരടി

സമരങ്ങളും പ്രക്ഷോഭങ്ങളും വേണ്ട എന്നല്ല ,അത് കാലത്തിന് നിരക്കുന്നതാവണം
ഇന്നും ഉപ്പുകുറുക്കാൻ ദണ്ഡിയാത്ര നടത്തണം എന്ന് പറയുന്ന പോലുള്ള ഭോഷ്കാണ്
വഴിതടയലും ഹർത്താലുമെന്ന് നിരവധി പ്രാവശ്യം ആവർത്തിച്ചു പറഞ്ഞിട്ടുള്ളതാണ്.
ഇജ്‌ജാതി സമരങ്ങൾക്ക് ബലിയാടാകുന്ന ആർക്കും ഉണ്ടാവുന്ന ധാർമ്മിക രോഷമാണ് ജോജു ജോർജ്ജ് പ്രകടിപ്പിച്ചത്.പക്ഷെ ആൾക്കൂട്ട മന:ശാസ്ത്രം മനസ്സിലാക്കാതെ പ്രതികരിക്കാതിരിക്കുവാനുള്ള വിവേകം നമുക്കുണ്ടാവണം ,ഇല്ലെങ്കിൽ ഈ മുഖമില്ലാത്ത ആൾക്കൂട്ടം പ്രതികരിക്കുന്നവരെ കത്തിച്ചുകളയാൻ വരെ മടിക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+