കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരണത്തില്‍ ദുരൂഹത:മണിയെ അബോധാവാസ്ഥയില്‍ കണ്ടെത്തിയ ഔട്ട്ഹൗസ് പരിശോധിച്ചു,അന്വേഷണത്തിന് പ്രത്യേകസംഘം

  • By Siniya
Google Oneindia Malayalam News

ചാലക്കുടി: മലയാളത്തിന്റെ പ്രിയ നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹത. മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ചാലക്കുടി പാടിയിലെ ഔട്ട്ഹൗസ് ഫോറന്‍സിക് വിദഗ്ദരും ഡോഗ് സ്‌കാഡും പരിശോധന നടത്തി. മരണത്തിന്റെ ദുരൂഹതയെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇതേ സമയം ശരീരത്തില്‍ വിഷപദാര്‍ത്ഥമായ മെത്തനോള്‍ അടക്കമുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ കണ്ടതായി പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ അറിയിച്ചു. ആത്മഹത്യാ സാധ്യതയടക്കം പരിശോധിക്കുന്നതായി തൃശ്ശൂര്‍ റൂറല്‍ എസ് പി കാര്‍ത്തിക പറഞ്ഞു.

ഇതേ സമയം മാര്‍ച്ച് അഞ്ചിന് വൈകീട്ടോടെയാണ് കലാഭവന്‍ മണിയെ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മാര്‍ച്ച് ആറിന് രാവിലെ തന്നെ ആശുപത്രി അധികൃതര്‍ ചേരാനല്ലൂര്‍ പോലീസിനെ വിവരം അറിയിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ശരീരത്തില്‍ വിഷാംശം

ശരീരത്തില്‍ വിഷാംശം

കരള്‍രോഗ ബാധയെ തുടര്‍ന്നാണ് കലാഭവന്‍ മണിയുടെ മരണം എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ശരീരത്തിനുള്ളില്‍ വിഷ പദാര്‍ത്ഥമായ മെത്തനോളിന്റെ അംശമുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

ആത്മഹത്യ സാധ്യത

ആത്മഹത്യ സാധ്യത

മണിയുടെ മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്. ആത്മഹത്യാ സാധ്യതയടക്കം അന്വേഷിക്കുമെന്ന് തൃശ്ശൂര്‍ റുറല്‍ പോലീസ് എസ്പി കാര്‍ത്തിക് അറിയിച്ചു.

ലഹരി പദാര്‍ത്ഥം

ലഹരി പദാര്‍ത്ഥം

വ്യാജമദ്യത്തിലും മറ്റും കാണുന്ന പദാര്‍ത്ഥമാണ് മെത്തനോള്‍. എന്നാല്‍ ഇതിന് പുറമെ ആരോഗ്യത്തിന് ദോഷകരമാകുന്ന മറ്റു ചില ലഹരി പദാര്‍ഥങ്ങളുടെ സാന്നിധ്യവും ഡോക്ടര്‍മാര്‍ പറയുന്നു.

അസ്വാഭാവിക മരണം

അസ്വാഭാവിക മരണം

അസ്വഭാവിക മരണത്തിന് ചാലക്കുടി പോലീസ് കേസെടുത്തിട്ടുണ്ട്. മെത്തനോള്‍ എങ്ങനെ ശരീരത്തില്‍ കലര്‍ന്നുവെന്നതാണ് പ്രധാന സംശയം.

പ്രത്യേക സംഘം

പ്രത്യേക സംഘം

മണിയുടെ മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ തൃശ്ശൂര്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പി കെ സുദര്‍ശന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.

മരണം

മരണം

ശനിയാഴ്ചയാണ് മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇതിന് മുന്‍പ് മദ്യപിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

പോലീസ് പരിശോധന

പോലീസ് പരിശോധന

മണി മദ്യപിച്ച സ്ഥലത്തെത്തി പോലീസ് പരിശോധന നടത്തി. ഈ പ്രദേശം പ്രത്യേക നിരീക്ഷണ മേഖലയായി മാറ്റി.

മരണ കാരണം

മരണ കാരണം

പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതിലൂടെ മാത്രമേ മരണ കാരണം കൂടുതല്‍ വ്യക്തമാകുകയുള്ളു.

English summary
actor kalabchalakkudihavan Mani's death, police raid out house in chalakkudi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X