'കൈതൊഴുതു പറയുകയാ.. അവൻ പിടിമുറുക്കിയാൽ അനങ്ങാൻ പോലും പറ്റില്ല', നടന്‍ കണ്ണന്‍ സാഗറിന്റെ കുറിപ്പ്
കോഴിക്കോട്: സംസ്ഥാനത്ത് അതിതീവ്ര കൊവിഡ് വകഭേദമായ ഡെല്‍റ്റയുടെ ഭീഷണിയിലാണ് കേരളം. വീടുകള്‍ക്കുള്ളില്‍ നിന്ന് തന്നെയാണ് കൊവിഡ് കൂടുതലായും പടരുന്നത് എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മുന്നറിയിപ്പ് നല്‍കുന്നു. ലക്ഷണങ്ങള്‍ ഇല്ലാതെയാണ് പലരും കൊവിഡിന്റെ പിടിയില്‍ അകപ്പെടുന്നത്. അതിനിടെ കൊവിഡ് ബാധിതനായ നടന്‍ കണ്ണന്‍ സാഗര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.
അഞ്ച് ദിവസത്തോളമായി കൊവിഡ് ബാധിച്ച് ക്വാറന്റൈനിൽ കഴിയുകയാണ് കണ്ണൻ സാഗർ. ശാരീരികാവസ്ഥ അതിഭീകരമാണ് എന്നാണ് കണ്ണൻ സാഗറിന്റെ അനുഭവക്കുറിപ്പിൽ നിന്ന് വ്യക്തമാകുന്നത്. കൊവിഡ് വന്നാൽ കാര്യങ്ങൾ നിസ്സാരമല്ലെന്നും രോഗം പിടിമുറുക്കി കഴിഞ്ഞാൽ പിന്നെ അനങ്ങാൻ പോലും പറ്റില്ലെന്നും കണ്ണൻ സാഗർ പറയുന്നു. മദ്യപാനവും, പുകവലിയും ഒന്നും ഇല്ലാത്തതിനാലും ഒരു ഡോസ് കോവിൽ ഷീൽഡ് വാക്സിൻ എടുത്തതുകൊണ്ടും നന്നായി എന്നാണ് ഡോക്ടർ അഭിപ്രായപ്പെട്ടത് എന്നും അദ്ദേഹം പറയുന്നു.

കണ്ണൻ സാഗർ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: '' അഞ്ചു ദിസങ്ങൾ ആയി ഞാൻ കൊറോണക്ക് കീഴ്പ്പെട്ടിട്ടു... രണ്ടുവർഷകാലം അതുപോലെ സൂക്ഷിച്ചു, ലിറ്റർ കണക്കിന് സാനിറ്റീസർ ഉപയോഗിച്ചും, ഒന്നല്ല രണ്ടു മാസ്ക് ധരിച്ചും, സാമൂഹിക അകലം അതുപോലെ പാലിച്ചും ഞാൻ കൊറോണയെന്ന മഹാമാരിയെ പുശ്ചിച്ചു, ആത്മ ധൈര്യത്തോടെ ഒന്ന് ഞെളിഞ്ഞിരുന്നു... പക്ഷേ, എന്നേ വിട്ടില്ല പിടികൂടി, ശരീരവേദന, ശ്വാസം മുട്ടൽ, തലവേദന, ഇടവിട്ടുള്ള പനി, മണവും, രുച്ചിയും എപ്പഴോ നഷ്ട്ടപെട്ടു, ശരീരം വലിഞ്ഞു മുറുകുന്നപോലെ, ഉറക്കം തീരെയില്ല കൂടെ ചങ്ക് തകരുന്ന ചുമയും...
ചാവേറുകളെത്തി പൊട്ടിത്തെറിച്ചു, കാബൂൾ സ്ഫോടനത്തിന്റെ ചിത്രങ്ങൾ
കൊറോണ എന്നേ അവന്റെ കൈകളിൽ ഇട്ടു താണ്ഡവമാടുന്നു, വയ്യ ഈ രോഗം നിസാരമല്ല, അവൻ പിടിമുറുക്കിയാൽ അനങ്ങാൻ പോലും പറ്റില്ല... വീട്ടുകാരുടെ ആദി അവരെ സേഫ് ആക്കാൻ ശ്രെമിക്കുന്നുണ്ട്, എനിക്ക് ഭക്ഷണം കൊണ്ടു തരുമ്പോഴും എന്റെ പാത്രം വെച്ചിട്ട് ഞാൻ മാറിപ്പോകും അതിലേക്കു ആഹാരം ഇട്ടുതന്നു ഭാര്യ ഒരു ചോദ്യം,"കുറവുണ്ടോ "ഉണ്ടെന്നല്ലാതെ എന്തുപറയാൻ, ഇച്ചിരി ഭക്ഷണം കഴിക്കാൻ എന്റെ ജീവിതത്തിൽ ഇത്രയും സമയം ഞാൻ എടുത്തിട്ടില്ല, മൂന്നോ നാലോ പിടിഅകത്താക്കി പാത്രം മാറ്റിവെക്കും, സുഹൃത്തുക്കളും ബന്ധുക്കളും ഫോൺ വഴി ഓടിപ്പോകുന്ന ഫ്ളൈറ്റിലെ പൈലാറ്റിനു നിർദ്ദേശം കൊടുക്കുന്നപോലെ വിളിവരും, സത്യത്തിൽ സംസാരിക്കാൻ കൂടിവയ്യ.
പലചിന്തകളും മനസിൽ ഓടിവരും, ഞാൻ ശരിക്കും ഇന്നാണ് ഒന്ന് ശ്വാസം വിട്ടു തുടങ്ങിയത്, മദ്യപാനവും, പുകവലിയും മറ്റു ലഹരികൾ ഒന്നും ഉപയോഗിക്കാതെ ഇരുന്നതിനാലും, ഒരു ഡോസ് കോവിൽ ഷീൽഡ് വാക്സിൻ എടുത്തതുകൊണ്ടും നന്നായി എന്നാണ് ഡോക്ടറിന്റെ അഭിപ്രായം... ഈ രോഗം ഉദ്ദേശിക്കുന്നതിലും വളരെ വലുതാണ്, കൈത്തൊഴുതു പറയുകയാ പ്രിയപ്പെട്ടവർ ശ്രെദ്ധിക്കണം, ഏതു സമയം എന്തു ബുദ്ധിമുട്ട് എന്നു പറയാൻ വയ്യാത്ത അവസ്ഥ, ഞാൻ ഈ എഴുതി ഇടുന്നത് തന്നെ കുറഞ്ഞത് രണ്ടു മണിക്കൂർ എടുത്തു... ടേക്ക് കെയർ...''
സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 179 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,313 ആയി. ചികിത്സയിലായിരുന്ന 18,573 പേര്‍ രോഗമുക്തി നേടി.1,95,254 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 37,30,198 പേര്‍ ഇതുവരെ കോവിഡ് മുക്തരായി.












Click it and Unblock the Notifications