Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാണകമാണ് ഭക്ഷണമായി മാറുന്നത്, എല്ലാവരും ചാണകമാണ്, സംഘി ന്യായീകരണവുമായി കൃഷ്ണകുമാര്‍!!

തിരുവനന്തപുരം: നരേന്ദ്ര മോദി വരുമ്പോള്‍ തിരുവനന്തപുരത്ത് ബിജെപിയുടെ മേയറുണ്ടാവുമെന്ന് പറഞ്ഞ നടന്‍ കൃഷ്ണകുമാര്‍ പുതിയ ന്യായീകരണവുമായി രംഗത്ത്. തന്നെ സംഘി അനുഭാവത്തിന്റെ പേരില്‍ ചാണക സംഘിയെന്ന് ഒക്കെ വിളിക്കുന്നവരുണ്ട്. എന്നാല്‍ ചാണകമാണ് ഭക്ഷണമായി മാറുന്നതെന്നും, അത് എല്ലാവരിലും ഉണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. സംഘിയെന്നും ചാണക സംഘിയെന്നുമുള്ള വിളി എല്ലാ ദിവസവും ഞാന്‍ കേള്‍ക്കുന്നുണ്ട്. അത് കേള്‍ക്കുമ്പോള്‍ ചിരിയും സന്തോഷവും വരുമെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.

1

നേരത്തെ ബിജെപി തരംഗം തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടാവുമെന്ന് കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് സംഘി ന്യായീകരണവുമായി കൃഷ്ണകുമാര്‍ രംഗത്തെത്തിയത്. തന്നെ ചാണക സംഘിയെന്ന വിളിക്കുന്ന സമയത്ത്, ജഗ്ഗീ വാസുദേവ് അല്ലെങ്കില്‍ സദ് ഗുരു ഇവരുടെ പുസ്തകത്തില്‍ എഴുതിയതില്‍ നിന്ന് ഒരംശം എടുത്താണ് ഞാനിപ്പോള്‍ സംസാരിക്കുന്നത്. നമ്മള്‍ മനുഷ്യര്‍ ഭക്ഷണം കഴിക്കാറുണ്ട്. ഞാനിപ്പോള്‍ ഒരു മാങ്ങ കഴിക്കുകയാണെന്ന് കരുതുക. മാങ്ങ ശരീരത്തിനകത്ത് പോകുന്നു. അത് ശരീരത്തില്‍ എത്തുമ്പോള്‍ ആ മാങ്ങ ഞാനാവും.

ഞാന്‍ ഇന്ന് ചോറും കറിയുമാണ് കഴിച്ചതെങ്കില്‍ അത് ശരീരത്തിലെത്തുമ്പോള്‍ ആ ചോറ് ഞാനായി മാറുകയാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. എല്ലാവരുടെയും ജീവിതത്തില്‍ ഇത് അങ്ങനെ തന്നെയാണ്. എല്ലാവരും എന്ത് ഭക്ഷണം കഴിച്ചാലും അത് അവരായി മാറുകയാണെന്നും കൃഷ്ണകുമാര്‍ പറയുന്നു. അപ്പോള്‍ ഈ കൃഷിയിടങ്ങളില്‍ നമ്മള്‍ എല്ലാ ചെടികള്‍ക്കും വളമിടുന്നുണ്ട്. അത് നോക്കുമ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും നല്ല വളം കാലി വളമാണ്. അതില്‍ നോക്കുമ്പോള്‍ ഏറ്റവും നല്ലത് ചാണക വളമാണ്. ഇതാണ് അരിയായി മാറുന്നത്. അത് എല്ലാ ഭക്ഷണവുമായി മാറുന്നുവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

ഭക്ഷ്യവസ്തു എന്നത് ആ ചാണകത്തിന്റെ ഒരു ട്രാന്‍സ്‌ഫോര്‍മേഷനാണ്. അതിന്റെ രൂപം മാറിയെന്നേയുള്ളൂ. അതാണ് നമ്മളിലേക്ക് വന്ന് നമ്മളാവുന്നത്. അതായത് ഓരോ വ്യക്തിയെയും എടുത്ത് നോക്കുമ്പോള്‍ അവരില്‍ ചാണകമുണ്ട്. അപ്പോള്‍ ഈ ചാണകം എന്ന് പറയുന്നത് എല്ലാവരുമാണ്. ഞാനും ചാണകം നീയും ചാണകം. ഇതില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ചാണകമാകാം. ഇന്നത്തെ കാലത്ത് സംഘി ചാണകമുണ്ട്. കൊങ്ങി ചാണകമുണ്ട്. കമ്മി ചാണകമുണ്ട്. സുഡാപ്പി ചാണകമുണ്ട്. അത് ഏത് വേണമെന്ന് ആര്‍ക്കും തിരഞ്ഞെടുപ്പാണ്. എനിക്ക് സംഘി ചാണകത്തെ കുറിച്ച് പറയാനുള്ളത് ഇതാണ്. ചാണകമേ ഉലകമാണിതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+