തുറമുഖം വരണം, വിഴിഞ്ഞം സമരത്തില്‍ ഇടപെടുമെന്ന് നടന്‍ കൃഷ്ണകുമാര്‍
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തില്‍ ഇടപെടുമെന്ന് നടനും ബിജെപി ദേശീയ കൗണ്‍സില്‍ അംഗവുമായ കൃഷ്ണകുമാര്‍. വിഴിഞ്ഞത്ത് തുറമുഖം വരണമെന്നാണ് തന്റെ ആഗ്രഹം. അത് യാഥാര്‍ത്ഥ്യമാക്കണം. അതിനായി സമരത്തിന് പരിഹാരം കാണേണ്ടതുണ്ട്. പ്രശ്‌ന പരിഹാരത്തിനായി പ്രധാനമന്ത്രിയുടെ ഓഫീസിനെയും സംസ്ഥാന സര്‍ക്കാരിനെയും അദാനിയെയും സമരക്കാരെയുമെല്ലാം ഒന്നിച്ചിരുത്തി പ്രശ്‌നം പരിഹരിക്കാനാണ് ശ്രമമമെന്നും കൃഷ്ണകുമാര്‍ വെളിപ്പെടുത്തി.
ഇതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വികസനം എല്ലാവര്‍ക്കും ആവശ്യമാണ്. പക്ഷേ അത് ആളുകള്‍ ദുരിതം വരുന്നതാണെങ്കില്‍ പരിഹരിക്കണമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

കേരളം ഒരു വ്യാവസായിക സംസ്ഥാനമല്ല എന്ന പേരുണ്ട്. അത് മാറ്റിയെടുക്കാന്‍ സാധിക്കുന്ന ഏറ്റവും നല്ല പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം പദ്ധതി. 60 വര്‍ഷങ്ങള്‍ക്ക് മുമ്പേ ഈ തുറമുഖത്തിനായി തറക്കല്ലിട്ടിരുന്നു. ഇത്രയും വലിയ വികസനം പല കാരണങ്ങളാല്‍ തടസ്സപ്പെടുകയുണ്ടായി. ഇനി അതുണ്ടാവാന്‍ പാടില്ല.
വിഴിഞ്ഞത് ഭൂമിശാസ്ത്രപരമായും പ്രകൃതി കൊണ്ടും ഏറ്റവും അനുകൂലമായ സാഹചര്യം ഇവിടെയുണ്ട്. തുറമുഖത്തിന് അനുയോജ്യമായ ഇത്രയും നല്ലൊരു സ്ഥലം ലോകത്ത് എവിടെയും ഉണ്ടാവില്ല. ഗുജറാത്തുകാരനായ അദാനി ഇവിടെ വന്ന് കോടികള്‍ മുടക്കിയത് തുറമുഖം പണിയാന്‍ തുടങ്ങിയത് നല്ല കാര്യമാണെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി.
തുറമുഖം വന്ന് കഴിഞ്ഞാല്‍ ചുറ്റിലുമുള്ളവര്‍ക്ക് അത് വലിയ ഗുണമാകും. ജോലിയുടെ രൂപത്തിലുമെല്ലാം അത് കണ്ട് തുടങ്ങും. ഹോട്ടല്‍ വ്യവസായവും ശക്തമാകും. ദുബായ്, സിംഗപ്പൂര്‍, ശ്രീലങ്കയിലെ ഹമ്പന്‍തോട്ട എന്നീ തുറമുഖങ്ങളെ കവച്ചുവെക്കുന്ന രീതിയിലുള്ളതാണ് വിഴിഞ്ഞത്തെ തുറമുഖം. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാമെന്നാണ് അദാനിയുടെ നിലപാട്.
ഇവിടെ വന്ന് കോടികള്‍ മുടക്കിയ അദ്ദേഹത്തിന് നന്ദി പറയുകയാണ്. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം വേഗത്തില്‍ പരിഹാരം കാണണമെന്ന നിലപാടിലാണ് അദാനി. ഈ വിഷയത്തില്‍ ആരുടെ ഭാഗത്താണ് ശരിയെന്നല്ല, മറിച്ച് എന്താണ് ശരിയെന്നാണ് ചിന്തിക്കേണ്ടതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
മഞ്ഞുമൂടിയ ഡെസ്റ്റിനേഷനുകള്‍ പൊളിയാണ്: വിദേശത്തേക്കൊന്നും പോകേണ്ട, ഈ സ്ഥലങ്ങള്‍ നോക്കിവെച്ചോളൂ
രാജ്യത്തിന് ആവശ്യമായൊരു കാര്യമാണ് വികസനം. തീരശോഷണം എന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പേ തുടങ്ങിയതാണ്. ഞാന്‍ ചെന്നിരിക്കുന്ന ശംഖുമുഖം കടപ്പുറം ഇന്നില്ല. 2005ല്‍ പ്രശ്‌നങ്ങള്‍ ഒരുപാടുണ്ടായിരുന്നു. അതിന് ശേഷം തീരമുണ്ടാകുന്നതും കുറഞ്ഞു. ഈ ജനങ്ങള്‍ക്ക് തീരത്ത് ജീവിച്ചാല്‍ മാത്രമേ തൊഴിലെടുത്ത് ജീവിക്കാനാവൂ.
തീരശോഷണം എന്നത് ആഗോള താപനം കാരണം ലോകത്തെമ്പാടും നടക്കുന്ന കാര്യമാണ്. വിദേശത്ത് തീരത്ത് നിന്ന് മാറി താമസിക്കാനുള്ള സൗകര്യങ്ങള്‍ കൊടുക്കുകയും, അതിന് ചേര്‍ന്ന് മത്സ്യബന്ധന ഹാര്‍ബര്‍ നിര്‍മിച്ച് നല്‍കാനുള്ള വഴിയാണ് ഒരുക്കി കൊടുക്കുന്നത്. ഇവിടെയും അതുപോലെയുള്ള സംവിധാനമാണ് വേണ്ടതെന്നും നടന്‍ പറഞ്ഞു.












Click it and Unblock the Notifications