ദിലീപിനെ പുറത്താക്കണം... ഫാസിസ്റ്റുകളെ ഭയമില്ല; മാമുക്കോയയുടെ ശ്രദ്ധേയമായ നിലപാടുകള്‍
കോഴിക്കോട്: മാമുക്കോയയുടെ മരണത്തോടെ നഷ്ടമാകുന്നത് വെള്ളിത്തിരക്ക് പുറത്ത് തന്റേതായ നിലപാടുകള്‍ ശക്തമായി ഉയര്‍ത്തി പിടിച്ച കലാകാരനെ. സിനിമയില്‍ മികച്ച അഭിനേതാവും സിനിമക്ക് പുറത്ത് അഭിപ്രായം വെട്ടിത്തുറന്ന് പറയാന്‍ യാതൊരു മടിയുമില്ലാത്ത വ്യക്തിയുമായിരുന്നു മാമുക്കോയ. കൃത്യമായ രാഷ്ട്രീയം പറയുന്ന ആല്‍ബങ്ങളിലൂടെ തന്റെ നിലപാടും പരസ്യമാക്കാന്‍ മാമുക്കോയയ്ക്ക് യാതൊരു പേടിയുമില്ലായിരുന്നു.
ജെഎന്‍യു വിദ്യാര്‍ത്ഥി പ്രക്ഷോഭം, രോഹിത് വെമുലയുടെ ആത്മഹത്യ തുടങ്ങിയ വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ 2018 ല്‍ പുറത്തിറങ്ങിയ ദി ഫ്യൂണറല്‍ ഓഫ് നേറ്റീവ് സണ്‍ എന്ന ആല്‍ബത്തില്‍ മാമുക്കോയയായിരുന്നു കേന്ദ്ര കഥാപാത്രം. ഇത് ഏറെ ശ്രദ്ധ നേടിയിരുന്നു. സിഎഎയ്ക്കെതിരായി നടന്ന കോഴിക്കോട്ടെ പ്രക്ഷോഭത്തിലും മാമുക്കോയ എത്തിയിരുന്നു. ഫാസിസ്റ്റുകള്‍ക്ക് മുന്നില്‍ അഡ്ജസ്റ്റ്മന്റെ് ജീവിതത്തിന് തയാറല്ല എന്നായിരുന്നു അന്ന് മാമുക്കോയ പ്രസംഗിച്ചത്.

നിറഞ്ഞ കൈയടിയോടെയാണ് അന്ന് കോഴിക്കോടന്‍ ജനത മാമുക്കോയയുടെ വാക്കുകള്‍ ഏറ്റെടുത്തത്. ഫാസിസ്റ്റുകള്‍ക്കൊപ്പം നില്ക്കുന്നവര് ജീവനില്‍ പേടിയുള്ളവരാണ് എന്നും എന്നാല്‍ തനിക്ക് ആ പേടിയില്ലെന്നും മാമുക്കോയ വെട്ടിത്തുറന്ന് പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരനല്ലെന്ന് തെളിയുന്നതുവരെ ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കരുതെന്നും മാമുക്കോയ പറഞ്ഞിരുന്നു.
തന്റെ ഏറ്റവും അടുത്തായ സുഹൃത്തുക്കള്‍ പോലും ദിലീപ് അനുകൂല നിലപാട് സ്വീകരിക്കുമ്പോഴായിരുന്നു മാമുക്കോയ തന്റെ അഭിപ്രായം വെട്ടിത്തുറന്ന് പറഞ്ഞ് രംഗത്തെത്തിയത്. അക്രമത്തിനിരയായ പെണ്‍കുട്ടിയും അമ്മയുടെ ഭാഗമായിരുന്നു എന്നും അവള്‍ക്ക് നീതി കിട്ടണമെന്നും അത് പൊതുവികാരമാണെന്നും ആയിരുന്നു മാമുക്കോയ പറഞ്ഞിരുന്നത്. സ്ത്രീകള്‍ക്ക് അവകാശങ്ങളും, സംരക്ഷണങ്ങളും നല്‍കുന്നതിനെ താന്‍ എന്നും പിന്തുണയ്ക്കും എന്നും മാമുക്കോയ പല അവസരത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണം. സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് താന്‍ വിചാരിക്കുന്നില്ല എന്നും മാമുക്കോയ പറഞ്ഞിരുന്നു. കേരളത്തില്‍ വര്‍ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെയും മാമുക്കോയ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് നല്ല നേതാക്കളില്ലാത്തതാണ് രാഷ്ട്രീയകൊലപാതകങ്ങള്‍ പെരുകാന്‍ കാരണം എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
പാര്‍ട്ടികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉള്ളതിന്റെ പേരില്‍ വെട്ടാനും കൊല്ലാനും നില്‍ക്കുന്നത് ശരിയായ നടപടിയല്ലെന്നും മാമുക്കോയ പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ചയാണ് മഅദനി വിഷയത്തിലും മാമുക്കോയ തന്റെ നിലപാട് വ്യക്തമാക്കിയത്. മഅ്ദനി എത്രയോ വര്‍ഷങ്ങളായി തീവ്രവാദിയെന്നു പറഞ്ഞ് ജയിലില്‍ കിടക്കുകയാണെന്നും അയാളെ കോടതിയില്‍ കൊണ്ടുവന്ന് വിചാരണ ചെയ്യണം.
Astro Tips: ഈ രാശിക്കാരാണോ...? എങ്കില്‍ എന്നും പണക്കാരായിരിക്കാം
ചെയ്ത കുറ്റം ബോധിപ്പിച്ച് സമ്മതിക്കുകയാണെങ്കില്‍ ശിക്ഷിക്കണം എന്നും അദ്ദേഹം പറഞ്ഞിരുന്നു. വിചാരണ നീട്ടിക്കൊണ്ട് പോകുന്നത് മനുഷ്യത്വരഹിതമായ നടപടിയാണ് എന്നും മാമുക്കോയ പറഞ്ഞിരുന്നു. കലാകാരന്മാര് സാമൂഹിക വിഷയങ്ങളില്‍ ഇടപെടണം. അതിന് നല്ല സാമൂഹിക പ്രതിബദ്ധത വേണം എന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം. എന്നാല്‍, ആരെയും ഇതിന് നിര്‍ബന്ധിക്കാന്‍ ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications