ഹൃദയാഘാതത്തിന് പുറമെ തലച്ചോറില്‍ രക്തസ്രാവം; മാമുക്കോയയുടെ നില ഗുരുതരം
കോഴിക്കോട്: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ മാമുക്കോയയുടെ ആരോഗ്യനില ഗുരുതരം. ഹൃദയാഘാതത്തിന് പുറമെ തലച്ചോറിലെ രക്തസ്രാവം കൂടിയതാണ് വെല്ലുവിളിയാകുന്നത് എന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം.
തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് മാമുക്കോയയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മലപ്പുറം ജില്ലയിലെ കാളികാവ് പൂങ്ങോട് ജനകീയ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മാമുക്കോയ. മത്സരത്തിന് മുമ്പ് മാമുക്കോയ മൈതാനത്തിറങ്ങുകയും ആരാധകര്‍ക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. ഇതിനിടെ തളര്‍ച്ച അനുഭവപ്പെട്ട മാമുക്കോയയെ ട്രോമാ കെയര്‍ പ്രവര്‍ത്തകര്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച മാമുക്കോയയെ ഉടന്‍ തന്നെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കാര്‍ഡിയാക് അറസ്റ്റ് ആയാണ് അദ്ദേഹത്തെ എത്തിച്ചത് എന്നാണ് വണ്ടൂര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞത്. ഹൃദയമിടിപ്പ് ആറോ ഏഴോ സിപിആര്‍ നല്‍കിയ ശേഷം മെച്ചപ്പെട്ടു എന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇതിന് ശേഷം ബി പിയും ഹൃദയമിടിപ്പും ഭേദപ്പെട്ടു.
ബന്ധുക്കള്‍ എത്തിയതിന് ശേഷം തിങ്കളാഴ്ച അര്‍ധരാത്രി 2.30 ഓടെ മാമുക്കോയയെ കോഴിക്കോട് അദ്ദേഹത്തെ ചികിത്സിക്കുന്ന ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ ആംബുലന്‍സില്‍ ആയിരുന്നു മാമുക്കോയയെ കോഴിക്കോട് എത്തിച്ചത്. ഇവിടെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിച്ചു. അപകട നില തരണം ചെയ്തു എന്നും എന്നാലും 72 മണിക്കൂര്‍ നിരീക്ഷണം വേണം എന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.
Astro Tips: ഈ രാശിക്കാരാണോ...? എങ്കില്‍ എന്നും പണക്കാരായിരിക്കാം
ഇതിന് പിന്നാലെയാണ് തലച്ചോറില്‍ രക്തസ്രാവം ഉണ്ടാകുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തൊണ്ടയില്‍ ചെറിയ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു മാമുക്കോയ. എന്നാലും സിനിമകളിലും ആല്‍ബങ്ങളിലും സജീവമായിരുന്നു. 76 കാരനായ മാമുക്കോയ മലയാള സിനിമയിലെ അനിഷേധ്യനായ താരങ്ങളില്‍ ഒരാളാണ്. 1979 ല്‍ നിലമ്പൂര്‍ ബാലന്‍ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് സിനിമാ പ്രവേശനം.
കോഴിക്കോടന്‍ കലാപാരമ്പര്യത്തിന്റെ പിന്‍ബലത്തിലാണ് മലയാള സിനിമയില്‍ മാമുക്കോയ സ്ഥാനമുറപ്പിക്കുന്നത്. കോഴിക്കോടന്‍ സംഭാഷണ ശൈലി കൊണ്ട് തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ മാമുക്കോയക്കായി. പെരുമഴക്കാലത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി.












Click it and Unblock the Notifications