ചിരി പടര്‍ത്തി ഉഗ്രന്‍ മറുപടിയുമായി നിരഞ്ജ്; മണിയന്‍ പിള്ള രാജുവിന്റെ മകന്‍ റോക്കറ്റ് വിട്ടെന്ന് വരുമോ?
തിരുവനന്തപുരം: സോഷ്യല്‍ മീഡിയ സജീവമായ കാലമാണിത്. എന്തും ആരെയും പറ്റി പറഞ്ഞു പരത്താമെന്ന തരത്തിലേക്ക് മാറി എന്ന ആക്ഷേപം കേള്‍ക്കുന്ന കാലം. ചില പ്രചാരണങ്ങള്‍ അല്‍പ്പം കടന്നതാകാറുണ്ട്. സോഷ്യല്‍ മീഡിയ മാത്രമല്ല, മാധ്യമങ്ങളും ഒരുപക്ഷേ ഇത്തരം പ്രചാരണങ്ങള്‍ക്ക് കാരണമാകുന്നു. എന്താണ് വസ്തുത എന്ന് പരിശോധിക്കാതെ പ്രചരിപ്പിക്കുന്നതാണ് വ്യാജന്‍മാര്‍ വിലസാന്‍ കാരണം.
പഴയ അഭിമുഖത്തില്‍ പറഞ്ഞ നിസാരമായ ഒരു കാര്യം ഇപ്പോള്‍ പുതിയ സംഭവമെന്ന മട്ടില്‍ പ്രചരിക്കുന്നതാണ് നിരഞ്ജ് എടുത്തുപറയുന്നത്. പ്രശസ്ത നടന്‍ മണിയന്‍ പിള്ള രാജുവിന്റെ രണ്ടാമത്തെ മകനാണ് നിരഞ്ജ്. പോലീസ് അറസ്റ്റ് ചെയ്തു എന്ന മട്ടില്‍ വന്ന വാര്‍ത്തയ്‌ക്കെതിരെ നിരഞ്ജ് തന്നെ രംഗത്തുവന്നു. ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായിരുന്നു ആ പ്രതികരണം....

മണിയന്‍ പിള്ള രാജുവിന്റെ മകന്‍ പോലീസ് കസ്റ്റഡിയില്‍ എന്ന തരത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത പ്രചരിച്ചത്. സിനിമാ താരങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തയായതിനാല്‍ അതിവേഗം പ്രചരിച്ചു. എന്നാല്‍ ഇത്തരമൊരു സംഭവം നടന്നിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് പെറ്റിയടിച്ച സംഭവമാണ് പുതിയ പ്രചാരണത്തിന് കാരണമെന്ന് നിരഞ്ജ് സൂചിപ്പിക്കുന്നു.

വാര്‍ത്തയ്‌ക്കെതിരെ നിരഞ്ജ് തന്നെ രംഗത്തുവന്നു. വാര്‍ത്ത തെറ്റാണെന്ന് അദ്ദേഹം പറയുന്നു. 2018ല്‍ പെറ്റിയടിച്ചതിനെ പറ്റി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആ സംഭവമാണിപ്പോള്‍ മണിയന്‍ പിള്ള രാജുവിന്റെ മകന്‍ പോലീസ് കസ്റ്റഡിയില്‍ എന്ന തരത്തില്‍ വരുന്നത്. ഇനി ഭാവിയില്‍ ഞാന്‍ കുട്ടിക്കാലത്ത് മരത്തില്‍ കല്ലെറിഞ്ഞെന്ന് പറഞ്ഞാല്‍ മണിയന്‍ പിള്ള രാജുവിന്റെ മകന്‍ ബഹിരാകാശത്തേക്ക് റോക്കറ്റ് വിട്ടു എന്ന് ഇവര്‍ എഴുതുമോ എന്നാണ് നിരഞ്ജ് ചോദിക്കുന്നത്.

ഓവര്‍ സ്പീഡില്‍ വാഹനവുമായി പോയതിന് പണ്ട് പെറ്റിയടിച്ച സംഭവമാണ് വളച്ചൊടിച്ച് പോലീസ് കസ്റ്റഡിയില്‍ എന്ന് വന്നിരിക്കുന്നത്. മണിയന്‍ പിള്ള രാജുവിന്റെ മകന്‍ പോലീസ് പിടിയില്‍, സംഭവം അറിഞ്ഞ് ഞെട്ടലോടെ ആരാധകര്‍, ഞെട്ടലോടെ താര ലോകം എന്നിങ്ങനെയുള്ള തലക്കെട്ടിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. ഇത് ശരിയല്ലെന്ന് നിരഞ്ജ് പറയുന്നു.

നിരഞ്ജ് സിനിമാ രംഗത്ത് സജീവമാണ്. ഒരു താത്വിക അവലോകനമാണ് പുതിയ സിനിമ. 2013ല്‍ ബ്ലാക്ക് ബട്ടര്‍ ഫ്‌ളൈ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലെത്തിയത്. പിന്നീട് ആറിലധികം സിനിമകള്‍ ചെയ്തു. ഏതായാലും നിരഞ്ജിന്റെ പ്രതികരണം ഇപ്പോള്‍ വലിയ ചര്‍ച്ചയാണ്. നേരത്തെ മണിയന്‍ പിള്ള രാജുവിനെ സംബന്ധിച്ച് വ്യാജ പ്രചാരണം വന്നപ്പോഴും നിരഞ്ജ് പ്രതികരിച്ചിരുന്നു.

കൊവിഡ് ബാധിച്ച മണിയന്‍ പിള്ള രാജുവിനെ കുറിച്ച് തെറ്റായ ചില പ്രചാരണങ്ങള്‍ നടന്നിരുന്നു. ഈ വേളയിലും നിര്ഞജിന്റെ പ്രതികരണം ഏറെ ശ്രദ്ധിക്കപ്പെട്ടു. അച്ഛനെ കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. അച്ഛന്‍ രോഗ മുക്തനായി എന്നും വീട്ടില്‍ വിശ്രമിക്കുകയാണെന്നും നിരഞ്ജന്‍ വിശദീകരിക്കുകയും ചെയ്തു.

വര്‍ഷങ്ങള്‍ക്ക് മുമ്പേ സിനിമാ രംഗത്ത് നിറഞ്ഞു നിന്ന താരമാണ് മണിയന്‍ പിള്ള രാജു. ഏയ് ഓട്ടോ, വന്ദനം, വെള്ളാനകളുടെ നാട്, കിരീടം തുടങ്ങി മലയാളികള്‍ എന്നും കാണാന്‍ കൊതിക്കുന്ന ഒത്തിരി ചിത്രങ്ങളില്‍ രസകരമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് അദ്ദേഹം. ഇപ്പോള്‍ താര സംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റാ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
നടന്‍ വിജിലേഷിന്റെ കുടുംബത്തിലേക്ക് പുതിയ അതിഥി; അച്ഛനായ സന്തോഷം പങ്കിട്ട് താരം

മണിയന്‍ പിള്ള രാജു അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത് അമ്മ തിരഞ്ഞെടുപ്പിലൂടെയായിരുന്നു. മോഹന്‍ലാല്‍ പ്രസിഡന്റും ഇടവേള ബാബു ജനറല്‍ സെക്രട്ടറിയുമായുള്ള പാനലിന് പുറത്ത് നിന്ന് മല്‍സരിച്ച അദ്ദേഹം വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഈ വേളയില്‍ സിദ്ദിഖ് വോട്ട് അഭ്യര്‍ഥിച്ച് നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദമായി. ഇതിന് മറുപടിയുമായി മണിയന്‍ പിള്ള രാജു രംഗത്തുവരികയും ചെയ്തിരുന്നു.












Click it and Unblock the Notifications