'ഞാന്‍ കളിയായി വിളിക്കുമായിരുന്നു..'കൊടുമുടി വേണു', കണ്ണീരോടെ മഞ്ജു, തേങ്ങി സിനിമാ ലോകം
തിരുവനന്തപുരം: മലയാളത്തിലെ അതുല്യ നടൻ നെടുമുടി വേണുവിന്റെ അപ്രതീക്ഷിത വിടവാങ്ങൽ ഞെട്ടലായിരിക്കുകയാണ്. ഏറെ നാളുകളായി അസുഖബാധിതനായിരുന്ന അദ്ദേഹം ഇന്ന് ഉച്ചയോടെയാണ് വിടവാങ്ങിയത്. നെടുമുടി വേണുവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ മലയാള സിനിമാ ലോകം കണ്ണീരഞ്ഞിരിക്കുന്നു.
തിരുവനന്തപുരത്തെ ആശുപത്രിയിൽ കഴിയവേ സുരേഷ് ഗോപി അദ്ദേഹത്തെ കാണാൻ എത്തിയിരുന്നു. നടി മഞ്ജു വാര്യർ, ദുൽഖർ സൽമാൻ, ടൊവിനോ തോമസ് അടക്കമുളളവർ നെടുമുടി വേണുവിന് ആദരാജ്ഞലി അർപ്പിച്ചും ഓർമ്മകൾ പങ്കുവെച്ചും രംഗത്ത് വന്നിട്ടുണ്ട്.

നടി മഞ്ജു വാര്യരുടെ കുറിപ്പ്: '' അച്ഛന്‍ മരിച്ചപ്പോള്‍ ഒരു കത്തു വന്നു. 'സങ്കടപ്പെടേണ്ട... ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും...'വാത്സല്യം നിറഞ്ഞ വാക്കുകളില്‍ നെടുമുടി വേണു എന്ന മനുഷ്യന്‍ മിന്നാമിനുങ്ങുപോലെ പ്രകാശിക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ അച്ഛന്‍ വേഷങ്ങള്‍ക്ക് നെഞ്ചില്‍ തൊടുന്ന, ഭംഗിയുള്ള പ്രകാശമുണ്ടാകുന്നത് എന്നറിയാന്‍ ഇപ്പോഴും ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുള്ള കത്തിലെ വരികള്‍ മാത്രം മതി. ആ അച്ഛനാണ് ഇപ്പോള്‍ യാത്ര പറഞ്ഞു പോകുന്നത്. 'ദയ'യില്‍ തുടങ്ങിയ ബന്ധമായിരുന്നു ഞങ്ങളുടേത്.
മീനാക്ഷിയെ കാണാനുളള യാത്രയാണോ? ദിലീപ്-കാവ്യ താരദമ്പതികളുടെ പുതിയ ചിത്രവും വൈറൽ

പിന്നെ 'ഉദാഹരണം സുജാത', 'ജാക്ക് ആൻഡ് ജിൽ', ഏറ്റവും ഒടുവില്‍ 'മരയ്ക്കാറും' . ഒരുമിച്ചഭിനയിച്ച ചിത്രങ്ങള്‍ കുറവെങ്കിലും എന്നും വിളിപ്പുറത്തുണ്ടായിരുന്നു അദ്ദേഹം. എവിടെയോ വായിച്ച ഓര്‍മയില്‍ ഞാന്‍ ഇടയ്ക്ക് കളിയായി വിളിക്കുമായിരുന്നു..'കൊടുമുടി വേണു!!' അത്രയും ഉയരത്തിലായിരുന്നു എന്നും അദ്ദേഹം. അഭിനയത്തിലും ജീവിതത്തിലും. പലതും പഠിപ്പിച്ച,തണലും തണുപ്പും തന്ന ഒരു പര്‍വതം. മനസുകൊണ്ട് എപ്പോഴും പ്രണമിക്കുമായിരുന്നു ആ ഔന്നത്യത്തെ. മരണമില്ലാത്ത ഓര്‍മയായി മനസിലുണ്ടാകും എന്നും....വേദനയോടെ വിട''
റിതു എന്താ ഒരു ലുക്ക്; സൂപ്പര്‍ ഹോട്ട് ലുക്കെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍
നടൻ മോഹൻലാലിന്റെ പ്രതികരണം: അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട് പ്രിയപ്പെട്ട വേണുച്ചേട്ടൻ നമ്മെ വിട്ടുപിരിഞ്ഞു. നാടക അരങ്ങുകളിൽ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിൻ്റെ ഹിമാലയശൃംഗം കീഴടക്കിയ ആ മഹാപ്രതിഭയുടെ വേർപാട് മലയാളത്തിൻ്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ് . വ്യക്തിപരമായി എനിക്കതൊരു വലിയ വേദനയും. ഒരു ജേഷ്ഠസഹോദരനെപ്പോലെ, ചേർത്തുപിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടൻ എനിക്ക്. എത്ര സിനിമകളിൽ ഒന്നിച്ചു ഞങ്ങൾ. മലയാളം നെഞ്ചോടുചേർത്ത എത്ര വൈകാരിക സന്ദർഭങ്ങൾ ഒന്നിച്ചുസമ്മാനിക്കാനായി ഞങ്ങൾക്ക്. ആഴത്തിലുള്ള വായനയും അതിലൂടെ നേടിയ അറിവും കൊണ്ട്, തുല്യം വെക്കാനില്ലാത്ത വ്യക്തിത്വമായി മാറിയ എൻ്റെ വേണു ചേട്ടന് ഔപചാരികമായ ഒരു ആദരാഞ്ജലി നൽകാൻ ആവുന്നില്ല. കലയുടെ തറവാട്ടിലെ ഹിസ് ഹൈനസ് ആയ ആ വലിയ മനസ്സിൻ്റെ സ്നേഹച്ചൂട് ഹൃദയത്തിൽ നിന്ന് ഒരിക്കലും മായില്ല...
വേണു അങ്കിള്‍ ഇനി സമാധാനത്തില്‍ വിശ്രമിക്കൂ. ഏറ്റവും മികച്ച നടന്മാരിലും ഏറ്റവും ദയാലുവായ മനുഷ്യരിലും ഒരാള്‍ എന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചിരിക്കുന്ന്. ചാര്‍ലിയില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.
വേണുച്ചേട്ടാ നിങ്ങളെ വല്ലാതെ മിസ്സ് ചെയ്യും എന്നാണ് നടൻ കുഞ്ചാക്കോ ബോബൻ കുറിച്ചിരിക്കുന്നത്
ആദരാഞ്ജലികൾ! 🙏🏼
Rest in peace legend! #NedumudiVenu 💔 എന്ന് നടൻ ടൊവിനോ തോമസ് കുറിച്ചു
''ഈ മാസ്റ്റര്‍ക്ലാസ് നടനും സ്‌നേഹം വൃനിറഞ്ഞ മനുഷ്യനുമായ ആള്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചത് ഭാഗ്യമെന്ന് കരുതുന്നു. ചാര്‍ലിയിലും അദ്ദേഹം വിട്ട് പിരിയുന്നതിന് തൊട്ട് മുന്‍പ് പുഴുവിലും. എന്തൊരു ഭീകരമായ നഷ്ടമാണ്. അദ്ദേഹത്തിന്റെ കലയെ സല്യൂട്ട് ചെയ്യുന്നു. ഒരു നടനെന്ന നിലയില്‍ തന്റെ കലയിലൂടെ അദ്ദേഹം തന്നിലും കലയോട് ആവേശം നിറച്ചു''വെന്നും പാര്‍വ്വതി തിരുവോത്ത് കുറിച്ചു.
വിട വേണു അങ്കിള്‍, താങ്കളുടെ കലയും അതിലെ വൈദഗ്ധ്യവും വരാനിരിക്കുന്ന തലമുറയ്ക്ക് ഗവേഷണ വിഷയമായിരിക്കും എന്നാണ് നടന്‍ പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്.
വിനീത് ശ്രിനീവാസന്റെ പ്രതികരണം: അതുല്യകലാകാരനായ, ഗുരുസ്ഥാനീയനായ ഏറ്റവും പ്രിയപ്പെട്ട വേണു അങ്കിളിനെക്കുറിച്ച് ഞാൻ എന്തെഴുതാനാണ്..വല്ലാത്തൊരു ശൂന്യത..
ഒരുമിച്ച് ചെയ്ത യാത്രകളും, പാടിക്കേൾപ്പിച്ച പാട്ടുകളും, ആദ്യ സിനിമ സംവിധാനം ചെയ്യുമ്പോൾ ഒപ്പം നിന്ന് പറഞ്ഞു തന്ന കാര്യങ്ങളും, അച്ഛൻ ആശുപത്രിയിലായിരുന്നപ്പോൾ ധൈര്യം തന്ന ആ ഫോൺ വിളിയും.. എല്ലാം മിന്നിമറയുന്നു..
പകരക്കാരനില്ലാത്ത പ്രതിഭാശാലിയാണ്.. മറക്കില്ല, മറക്കാനാവില്ല..
വേണുവേട്ടാ.. പ്രണാമം പ്രിയ ജ്യേഷ്ഠാ! എന്ന് നടനും എംപിയുമായ സുരേഷ് ഗോപി കുറിച്ചു.ഒരിക്കലും ഉൾകൊള്ളാൻ പറ്റാത്ത വേർപാട്, വേണുവേട്ടാ പ്രണാമം എന്നാണ് നടൻ ദിലീപ് കുറിച്ചത്.
ഗായകൻ ജി വേണുഗോപാൽ: സമാനതകളില്ലാത്ത നടൻ. എല്ലാം തികഞ്ഞ കലാകാരൻ. പാട്ട്, കൊട്ട്, അഭിനയം, കവിത, പദ്യപാരായണം, അങ്ങനെ പലതും. എൻ്റെ കല്യാണനാളുകളിലാണ് വേണുച്ചേട്ടനുമായി കൂടുതൽ അടുക്കുന്നത്. തിരുവനന്തപുരത്ത് പ്രകൃതി സുന്ദരമായ ഒരിടത്ത് "തമ്പ് " എന്ന അദ്ദേഹത്തിൻ്റെ വീട്ടിലെ ഒത്തുചേരലുകൾ ഓർമ്മയിൽ നിന്ന് മായുന്നില്ല. ഇക്കഴിഞ്ഞ നാളുകളിലൊന്നിൽ ഏഷ്യാനെറ്റിലെ star singer ൽ, ക്ഷീണം വകവയ്ക്കാതെ വേണുച്ചേട്ടൻ എത്തി പാട്ടും, കൊട്ടും, കവിതുമായി രംഗം കൊഴുപ്പിച്ചിരുന്നു. ഇനിയൊരിക്കലും കാണാൻ സാധിക്കില്ലെന്ന് അന്ന് അറിഞ്ഞിരുന്നില്ലല്ലോ വേണുച്ചേട്ടാ.....
വേണുചേട്ടാ നിങ്ങളുടെ സ്നേഹം കൂടുതൽ അനുഭവിക്കുന്നതിന് മുമ്പ് പോയ്കളഞ്ഞല്ലോ..
എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച നടൻ
നടന വിസ്മയംപരിചയപ്പെട്ട നാൾ മുതൽ ചേർത്ത് പിടിച്ചത്മറക്കില്ല നെഞ്ചിനകത്താണ്.... എന്നാണ് നടൻ സന്തോഷ് കീഴാറ്റൂർ കുറിച്ചത്.മലയാള സിനിമയുടെ പകരം വെക്കാനില്ലാത്ത അതുല്യപ്രതിഭയ്ക്ക് വിട എന്ന് നടി സുരഭി ലക്ഷ്മി പ്രതികരിച്ചു.
നെടുമുടി വേണു സര്‍, നിങ്ങള്‍ എന്നും ഞങ്ങളുടെ ഉള്ളിലുണ്ടാകും എന്ന് നടന്‍ ചെമ്പന്‍ വിനോദ് കുറിച്ചു. നിങ്ങളെ എക്കാലവും മിസ്സ് ചെയ്യും വേണുച്ചേട്ടാ എന്നാണ് നടന്‍ സണ്ണി വെയ്ന്‍ പ്രതികരിച്ചത്.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും












Click it and Unblock the Notifications