മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ്; വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി
കൊച്ചി: നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി. ആറ് മാസത്തേക്കാണ് നടപടികള്‍ സ്റ്റേ ചെയ്തിരിക്കുന്നത്. നേരത്തെ വിചാരണയ്ക്കായി മോഹന്‍ലാലിനോട് അടുത്തമാസം കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടിരുന്നു. ഇതിന്‍ മേലുള്ള തുടര്‍നടപടികളാണ് ഹൈക്കോാടതി സ്റ്റേ ചെയ്തിരിക്കുന്നത്.
മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ നവംബര്‍ മൂന്നിന് നേരിട്ട് ഹാജരാകണമെന്നായിരുന്നു പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. ആനക്കൊമ്പ് കേസ് പിന്‍വലിക്കണമെന്നുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ കോടതി തള്ളുകയും ചെയ്തിരുന്നു. സര്‍ക്കാരിന്റെ ആവശ്യം പൊതുതാത്പര്യത്തിന് വിരുദ്ധമാണെന്നായിരുന്നു കോടതി പറഞ്ഞത്. 2011 ല്‍ ആണ് ആദായ നികുതി വകുപ്പ് മോഹന്‍ലാലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

നടന്റെ എറണാകുളത്തെ വീട്ടില്‍ അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചു എന്നായിരുന്നു കേസ്. ഈ കേസ് പിന്നീട് വനം വകുപ്പിന് കൈമാറി. കഴിഞ്ഞ വര്‍ഷം കേസില്‍ മോഹന്‍ലാല്‍ ഒന്നാം പ്രതിയാണെന്ന് വ്യക്തമാക്കി പെരുമ്പാവൂര്‍ കോടതിയില്‍ വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ ഇതിന് എതിരെ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
ആനക്കൊമ്പ് കൈവശം സൂക്ഷിക്കുന്നതിന് മുന്‍കാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും ഈ സാഹചര്യത്തില്‍ കുറ്റപത്രം നിലനില്‍ക്കില്ലെന്നുമായിരുന്നു മോഹന്‍ലാലിന്റെ വാദം. പൊതുജനമധ്യത്തില്‍ തന്റെ പ്രതിച്ഛായ മോശമാക്കാന്‍ ശ്രമിക്കുന്നു എന്നും മോഹന്‍ലാല്‍ ആരോപിച്ചിരുന്നു. മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നും ആദായനികുതി വകുപ്പ് നാല് ആനക്കൊമ്പുകളാണ് കണ്ടെത്തിയത്.
കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനെ പ്രതിചേര്‍ത്ത് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. അന്വേഷണത്തിനൊടുവില്‍ വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ലെന്നു കണ്ട് കേസ് പിന്‍വലിച്ചിരുന്നു. ആദായ നികുതി വകുപ്പ് മോഹന്‍ലാലിന്റെ വീട്ടില്‍ പരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്ത കൊമ്പുകള്‍ കഴിഞ്ഞ യു ഡി എഫ് മന്ത്രിസഭയുടെ കാലത്ത് വനം വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുന്‍കൈയെടുത്ത് തിരിച്ചു നല്‍കിയിരുന്നു.
തുടര്‍ന്ന് കൊമ്പ് സൂക്ഷിക്കാന്‍ മോഹന്‍ലാലിന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററിന്റെ അനുമതിയും നല്‍കി. ഇതിനെ ചോദ്യം ചെയ്ത് എറണാകുളം സ്വദേശിയായ പി പി പൗലോസ് നല്‍കിയ കേസില്‍ താരത്തിന് സമന്‍സയച്ചു. എന്നാല്‍ പ്രതികളിലൊരാളായ കൃഷ്ണകുമാറിന്റെ 'കൃഷ്ണന്‍കുട്ടി' എന്ന ആന ചരിഞ്ഞപ്പോള്‍ ആ കൊമ്പ് മോഹന്‍ലാലിന് നല്‍കിയതാണെന്നാണ് വനം വകുപ്പ് പറയുന്നത്.
കൊമ്പുകള്‍ കാട്ടാനയുടേതല്ലെന്നും വനംവകുപ്പ് പറയുന്നു. ഹര്‍ജിക്കാരന്റെ ലക്ഷ്യം പ്രശസ്തി മാത്രമാണെന്നും വനം വകുപ്പ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കണം എന്നായിരുന്നു കോടതിയുടെ മറുപടി.












Click it and Unblock the Notifications