• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അമ്മയില്‍ പോര് മൂര്‍ച്ഛിക്കുന്നു; നടന്‍ സിദ്ദിഖിന് കെണി!! മോഹന്‍ലാലിന് പരാതി; പരിഹരിച്ചില്ലെങ്കില്‍ കേസ്

Google Oneindia Malayalam News

കൊച്ചി: താരസംഘടനയായ അമ്മയില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. നടന്‍ സിദ്ദിഖ് നടത്തിയ ചില പരാമര്‍ശങ്ങള്‍ കൂടുതര്‍ തര്‍ക്കത്തിന് വഴിയൊരുക്കുന്നു എന്നാണ് വിവരം. സിദ്ദിഖിനെതിരെ അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാലിന് പരാതി നല്‍കാന്‍ നടന്‍ നാസര്‍ ലത്തീഫ് തീരുമാനിച്ചു. അതുകൊണ്ടു പരിഹാരമായില്ലെങ്കില്‍ നിയമത്തിന്റെ വഴി സ്വീകരിക്കും.

സിദ്ദിഖിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ നേരത്തെ ഷമ്മി തിലകനും മണിയന്‍പിള്ള രാജുവും രംഗത്തുവന്നിരുന്നു. ഇല്ലാത്ത ഭൂമി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചുവെന്ന സിദ്ദിഖിന്റെ പരാമര്‍ശമാണ് വിവാദമായത്. താരസംഘടനയില്‍ അഭിപ്രായഭിന്നത പരസ്യമാകുമ്പോള്‍ മറുഭാഗത്ത് വിഷയം ഒതുക്കാനും നീക്കം നടക്കുന്നുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

ആട്ടവും പാട്ടും സ്‌കിന്നി ജീന്‍സും... അര്‍മാദം; ബാങ്ക് വിളിച്ചപ്പോള്‍ നിര്‍ത്തി, ഇതാണ് പുതിയ സൗദിആട്ടവും പാട്ടും സ്‌കിന്നി ജീന്‍സും... അര്‍മാദം; ബാങ്ക് വിളിച്ചപ്പോള്‍ നിര്‍ത്തി, ഇതാണ് പുതിയ സൗദി

1

അമ്മയില്‍ താരങ്ങള്‍ക്കിടയിലെ അഭിപ്രായ ഭിന്നതയാണ് മറനീക്കി പുറത്തുവരുന്നത്. നേരത്തെ പല സംഭവങ്ങളിലും താരങ്ങള്‍ക്ക് വ്യത്യസ്തമായ അഭിപ്രായമുണ്ടായിരുന്നെങ്കിലും കുറച്ചുകാലമായി സംഘടനയിലെ കലഹങ്ങള്‍ പുറത്തുവന്നിരുന്നില്ല. സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് വീണ്ടും തര്‍ക്കം തുടങ്ങിയിരിക്കുന്നത്.

2

താരസംഘനയിലെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ഥികളുടെ ഒരു പാനല്‍ അവതരിപ്പിച്ചിരുന്നു. ഈ പാനല്‍ ചില താരങ്ങള്‍ അംഗീകരിച്ചില്ല. അവര്‍ സ്വന്തമായി മല്‍സരിക്കാന്‍ തീരുമാനിച്ചു. ഇതിലൊരാളായിരുന്നു നാസര്‍ ലത്തീഫ്. പലരും മല്‍സരിക്കുന്നുണ്ടെങ്കിലും ഫലം വരുന്നതു വരെയുള്ളൂ വാശിയോടെയുള്ള പോര് എന്നായിരുന്നു ബാബുരാജ് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിയുകയാണ്.

ഹെല്‍മറ്റ് വച്ചവര്‍, മാസ്‌കിട്ടവര്‍... രഞ്ജിത്തിനെ കൊല്ലാന്‍ 12 പേര്‍; എത്തിയത് പോലീസ് സ്‌റ്റേഷന് മുന്നിലൂടെഹെല്‍മറ്റ് വച്ചവര്‍, മാസ്‌കിട്ടവര്‍... രഞ്ജിത്തിനെ കൊല്ലാന്‍ 12 പേര്‍; എത്തിയത് പോലീസ് സ്‌റ്റേഷന് മുന്നിലൂടെ

3

തിരഞ്ഞെടുപ്പില്‍ മതിയായ വോട്ട് ലഭിക്കാത്തതിനാല്‍ പരാജയപ്പെട്ട വ്യക്തിയാണ് നാസര്‍ ലത്തീഫ്. മോഹന്‍ലാല്‍ പ്രസിഡന്റായി അവതരിപ്പിക്കപ്പെട്ടതാണ് ഔദ്യോഗിക പാനല്‍ എന്നായിരുന്നു ബാബു രാജ് പറഞ്ഞത്. ഔദ്യോഗിക പാനലിനെതിരെ മല്‍സരിച്ചവരില്‍ നാസര്‍ ലത്തീഫ് തോറ്റെങ്കിലും, മണിയന്‍ പിള്ള രാജു, ലാല്‍, വിജയ് ബാബു എന്നിവര്‍ വിജയിച്ചു.

4

തിരഞ്ഞെടുപ്പിന്റെ ഭാഗമായി സിദ്ദിഖ് ഡിസംബര്‍ 16ന് ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഔദ്യോഗിക പാനലിലുള്ളവരെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചായിരുന്നു പോസ്റ്റ്. അതിലെ ചില പരാമര്‍ശങ്ങളാണ് വിവാദമായത്. ഭൂമി വാഗ്ദാനം നല്‍കി പറ്റിച്ചു എന്ന പരാമര്‍ശമാണ് നാസര്‍ ലത്തീഫ് ചോദ്യം ചെയ്യുന്നത്. ഞാന്‍ ആരെയും കബളിപ്പിച്ചിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം എന്താണ് സംഭവിച്ചതെന്നും വിശദീകരിച്ചു.

ജാന്‍വി ധരിച്ചത് പര്‍ദ്ദയാണോ? സൗദിയില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് നടി, വൈറല്‍ ഫോട്ടോകള്‍ കാണാം

5

ആരെ തിരഞ്ഞെടുക്കണം എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. നിങ്ങള്‍ ഓരോരുത്തരും നേരിട്ട് അറിയുന്നവരാണ് ഇവരെല്ലാം. അമ്മ ഉണ്ടാക്കിയത് ഞാനാണെന്ന് അവകാശവാദം ഉന്നയിച്ചവരല്ല ഇവരാരും. അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ അടിത്തറയിളക്കുമെന്ന് വീരവാദം മുഴക്കിയവരുമല്ല. അമ്മയുടെ തലപ്പത്ത് ഇരിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി താനാണെന്ന് വിശ്വസിച്ച് അതിനുവേണ്ടി മല്‍സരിക്കാന്‍ നല്‍കിയ നോമിനേഷനില്‍ പേരെഴുതി ഒപ്പിടാന്‍ അറിയാത്തയാളുമല്ല. ഇല്ലാത്ത ഭൂമി അമ്മയ്ക്ക് നല്‍കാമെന്ന് മോഹന വാഗ്ദാനം നല്‍കി കബളിപ്പിച്ചവരുമല്ല... തുടങ്ങിയ സിദ്ദിഖിന്റെ പോസ്റ്റിലെ ഭാഗങ്ങളാണ് വിവാദമായത്.

6

ഇല്ലാത്ത ഭൂമി നല്‍കാമെന്ന് പറഞ്ഞ് അമ്മയെ ഞാന്‍ കബളിപ്പിച്ചിട്ടില്ലെന്ന് നാസര്‍ ലത്തീഫ് പറഞ്ഞു. തന്റെ ഉടമസ്ഥതയില്‍ ആലപ്പുഴയിലെ എഴുപുന്നയില്‍ 20 സെന്റ് സ്ഥലമുണ്ട്. അത് അമ്മയ്ക്ക് വിട്ടുനല്‍കാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഈ സ്ഥലം ഏറ്റെടുക്കാന്‍ അമ്മ തയ്യാറായില്ല. എന്ത് അടിസ്ഥാനത്തിലാണ് സിദ്ദിഖ് ഇങ്ങനെ പറഞ്ഞതെന്നറിയില്ല. സിദ്ദിഖ് പരാമര്‍ശം പിന്‍വലിക്കണം. തന്നെ അപമാനിക്കുകയാണ് സിദ്ദിഖ് ചെയ്തത്. മോഹന്‍ലാലിന് പരാതി നല്‍കും. നടപടിയുണ്ടായില്ലെന്ന് നിയമപരമായി നീങ്ങുമെന്നും നാസര്‍ ലത്തീഫ് പറഞ്ഞു. പാനലിനെതിരെ മല്‍സരം പാടില്ലെന്ന് ചിലര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും നാസര്‍ ലത്തീഫ് വെളിപ്പെടുത്തി.

7

എതിര്‍സ്ഥാനാര്‍ഥികള്‍ക്കെതിരെ സിദ്ദിഖ് പോസ്റ്റിട്ടത് ശരിയായില്ലെന്ന് നേരത്തെ മണിയന്‍പിള്ള രാജു പറഞ്ഞിരുന്നു. എന്നെ ഉദ്ദേശിച്ചാണ് സിദ്ദിഖ് നടത്തിയ പരാമര്‍ശമെന്ന് ഷമ്മി തിലകന്‍ പ്രതികരിച്ചു. സിദ്ദിഖിന്റെ കുറ്റബോധം കൊണ്ടാണ് അങ്ങനെ പറയുന്നതെന്നും ഷമ്മി പറഞ്ഞു. പീഡന പരാതിയോ, മീടു ആരോപണമോ ഫണ്ട് വെട്ടിപ്പോ എന്റെ പേരില്‍ ആരും ഉന്നയിച്ചിട്ടില്ലെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

cmsvideo
  Jacqueline Fernandez scandal explained | Oneindia Malayalam
  English summary
  Actor Nassar Latheef Give Complaint Against Siddique to AMMA President Mohanlal over Land Offer Issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X