Get Updates
Get notified of breaking news, exclusive insights, and must-see stories!

കള്ളനും വെളിച്ചപ്പാടും നമ്പൂതിരിയും മിന്നിമറയും, മലയാള സിനിമയ്ക്ക് നഷ്ടമായത് വേണുവെന്ന സകലകലാവല്ലഭനെ

മലയാള സിനിമയിലെ സകലകലാ വല്ലഭന്‍ ആരെന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളൂ. അത് നെടുമുടി വേണുവാണ്. ആ വല്ലഭനെയാണ് മലയാള സിനിമയ്ക്ക് ഇന്ന് നഷ്ടമായിരിക്കുന്നത്. ഏഴുപതുകളുടെ അവസാനം തുടങ്ങിയ നവസിനിമാ തരംഗത്തിന്റെ നെടുംതൂണാണ് അദ്ദേഹം. അതിന് മുമ്പേ നാടക ലോകത്ത് അദ്ദേഹം അറിയപ്പെടുന്ന പ്രതിഭയായിരുന്നു.

Recommended Video

cmsvideo
    Biography of Actor Nedumudi Venu

    ഒരുകാലത്ത് പത്മരാജന്‍, ഭരതന്‍ ചിത്രങ്ങള്‍ക്ക് വേണുവില്ലാതെ ചിത്രീകരണം പോലും സാധ്യമല്ല എന്ന അവസ്ഥയുണ്ടായിരുന്നു. അത്രത്തോളം മലയാള സിനിമയെ സ്വാധീനിച്ചിരുന്നു വേണു. ഒരുപക്ഷേ മലയാള സിനിമയിലെ തന്നെ മഹാനടന്മാരില്‍ തലപ്പൊക്കത്തോടെ നില്‍ക്കാനും നെടുമുടിക്ക് സാധിച്ചിരുന്നു.

    1

    പണ്ട് കുതിരവട്ടം പപ്പു പറഞ്ഞ കാര്യത്തെ അന്വര്‍ത്ഥമാക്കിയ നടനാണ് നെടുമുടി. ആലപ്പുഴയിലെ വെള്ളക്കുണ്ടില്‍ നിന്ന് നീന്തിക്കേറി മലയാള സിനിമയുടെ മുടിചൂടാ മന്നനായി എത്തിയ നടനാണ് നെടുമുടി. അഞ്ഞൂറിലധികം ചിത്രങ്ങള്‍, മൂന്ന് ദേശീയ അവാര്‍ഡുകള്‍, ആറ് സംസ്ഥാന പുരസ്‌കാരങ്ങള്‍. നെടുമുടി വേണുവെന്ന നടനെ വിലയിരുത്താന്‍ ഈ പറഞ്ഞ വിവരങ്ങള്‍ ധാരാളമാണ്. എന്നാല്‍ അതിനും അപ്പുറമാണ് നെടുമുടിയെന്ന മഹാനടന്‍ താണ്ടിയ അഭിനയത്തിന്റെ കൊടുമുടി. ശിവാജി ഗണേശനെയും കമല്‍ഹാസനെയും പോലുള്ള അഭിനയ ചക്രവര്‍ത്തിമാര്‍ ആ മഹാനടന്റെ മുന്നില്‍ തങ്ങള്‍ ഒന്നുമല്ലെന്ന് വരെ പറഞ്ഞു.

    റിതു എന്താ ഒരു ലുക്ക്; സൂപ്പര്‍ ഹോട്ട് ലുക്കെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍

    2

    1948 മെയ് 22 ആലപ്പുഴയിലെ നെടുമുടിയിലായിരുന്നു വേണുവിന്റെ ജനനം. പികെ കേശവപ്പിള്ള പിതാവും പി കുഞ്ഞിക്കുട്ടിയമ്മ മാതാവും. ഇരുവരും അധ്യാപകരായിരുന്നു. ഇളയ മകനായിരുന്നു വേണു. വിദ്യാഭ്യാസ കാലത്ത് തന്നെ കലാപ്രവര്‍ത്തനങ്ങളില്‍ വേണു സജീവമായിരുന്നു. കോളേജിലെ സഹപാഠിയായിരുന്നു പ്രമുഖ സംവിധായകന്‍ ഫാസില്‍. ഇരുവരും ആത്മസുഹൃത്തുക്കളായും മാറി. കലാലോകത്ത് ഇരുവരും ഒരുമിച്ചാണ് നേട്ടങ്ങളുടെ പടവുകള്‍ സ്വന്തമാക്കിയത്. കാവാലം നാരായണപണിക്കരുടെ ദൈവത്താര്‍, അവനവന്‍ കടമ്പ, എന്നീ നാടകങ്ങളാണ് അഭിനേതാവ് എന്ന മേല്‍വിലാസം വേണുവിന് നല്‍കിയത്.

    3

    1978ല്‍ അരവിന്ദന്റെ തമ്പിലൂടെയാണ് വേണു സിനിമാ ലോകത്തേക്ക് വരുന്നത്. കാവാലത്തിന്റെ ക്യാമ്പുകളില്‍ വന്നിരുന്ന അരവിന്ദനും പത്മരാജനും ഭരത് ഗോപിയുമൊക്കെയായി അടുത്ത ബന്ധം നെടുമുടിക്കുണ്ടായിരുന്നു. അതാണ് സിനിമയിലേക്ക് എത്തിച്ചത്. ഭരതന്റെ ആരവത്തിലൂടെ നെടുമുടിയുടെ അഭിനയ സാധ്യതകള്‍ മലയാളികള്‍ അറിഞ്ഞു. പിന്നീട് ഒരിടത്തൊരു ഫയല്‍വാനും പിന്നാലെ കള്ളന്‍ പവിത്രനും വന്നതോടെ നെടുമുടിക്ക് പകരക്കാരനില്ല എന്ന അവസ്ഥയായി. കുടുംബത്തിലെ കാരണവര്‍ റോളുകളില്‍ എപ്പോഴും നെടുമുടിയെ അല്ലാതെ മലയാള സിനിമയ്ക്ക് കാണാന്‍ സാധിക്കില്ലായിരുന്നു.

    4

    സിനിമ പരാജയപ്പെട്ടാലും വേണു മോശമാവില്ല എന്നായിരുന്നു പ്രേക്ഷകര്‍ പിന്നീട് പറഞ്ഞിരുന്നത്. സിനിമയേക്കാള്‍ ഏറെ നാടന്‍പാട്ടിനെയും കഥകളിയെയും മൃദംഗത്തെയും ഒക്കെ അദ്ദേഹം സ്‌നേഹിച്ചിരുന്നു. നാടകവും അതുപോലെ തന്നെ. എന്നാല്‍ മലയാള സിനിമയ്ക്ക് അദ്ദേഹത്തെ വിട്ടുകൊടുക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഒരിഞ്ച് പോലും താഴാതെയുള്ള പ്രകടനം അമ്പരപ്പിക്കുന്നതാണ്. കള്ളന്‍ പവിത്രനിലെ പ്രകടനവും ലോകോത്തരം തന്നെ. മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് 1990ല്‍ വേണു സ്വന്തമാക്കിയിരുന്നു. സംസ്ഥാന അവാര്‍ഡ് 1981, 2003 വര്‍ഷങ്ങളിലും മികച്ച രണ്ടാമത്തെ നടന്‍ 1980, 1986, 1994, എന്നീ വര്‍ഷങ്ങളിലും വേണു നേടി. ദേശീയ അവാര്‍ഡ് ജൂറിയുടെ പ്രത്യേക അവാര്‍ഡ് 2003ലും ലഭിച്ചിരുന്നു

    5

    കലാകൗമുദിയില്‍ പത്രപ്രവര്‍ത്തകനായും ആലപ്പുഴയില്‍ പാരലല്‍ കോളേജ് അധ്യപകനായും ജോലി നോക്കിയിട്ടുണ്ട് വേണു. കമല്‍ഹാസന്റെ തന്റെ പ്രതിഭയ്‌ക്കൊപ്പമോ മുകളിലോ പോകുന്നത് നെടുമുടി വേണു മാത്രമാണെന്ന് ഒരിക്കല്‍ പറഞ്ഞിരുന്നു. മലയാളത്തില്‍ നിങ്ങള്‍ പരമാവധി അഭിനയിച്ച് കഴിഞ്ഞു. ഇനി തമിഴിലേക്ക് വരൂ എന്ന് അഭ്യര്‍ത്ഥിച്ചിരുന്നു കമല്‍ഹാസന്‍. ശിവാജി ഗണേഷന്‍ കൊടുമുടി വേണു എന്ന് വേണുവിനെ വിളിക്കണമെന്നാണ് പറഞ്ഞത്. അഭിനയത്തിന്റെ കൊടുമുടി എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തമിഴിലോ തെലുങ്കിലോ എടുക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് നടി ശാരദ പറഞ്ഞിരുന്നു. എന്നാല്‍ വേണുവിന് പകരം വെക്കാന്‍ ആ ഭാഷകളില്‍ മറ്റ് ആളുകളില്ലെന്നും, അതുകൊണ്ട് ചെയ്യുന്നില്ലെന്നും ശാരദ വേണുവിനോട് പറഞ്ഞിരുന്നു. ഇതെല്ലാം ഇന്ത്യയൊട്ടുക്കും തിരഞ്ഞാലും നെടുമുടിയെ പോലെ ഒരു നടനെ കണ്ടെത്താന്‍ കഴിയില്ല എന്ന് പറയാന്‍ സാധിക്കുന്ന കാര്യങ്ങളാണ്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+