നടൻ നെടുമുടി വേണു അന്തരിച്ചു, തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം
തിരുവനന്തപുരം: പ്രശസ്ത നടൻ നെടുമുടി വേണു അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് അസുഖബാധിതനായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു ഇത്. ഇന്ന് രാവിലെയോടെ സ്ഥിതി അതീവ ഗുരുതരമായി. അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമാണെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയവേയാണ് മലയാളത്തിന്റെ പ്രമുഖ നടന് വിടവാങ്ങിയിരിക്കുന്നത്.
Recommended Video
നെടുമുടി വേണുവിന് 73 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. നടനും എംപിയുമായ സുരേഷ് ഗോപി അടക്കമുളളവര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തി കണ്ടിരുന്നു. കൊവിഡ് കാലത്ത് കേരളത്തിന് മറ്റൊരു വലിയ നഷ്ടമായിരിക്കുകയാണ് നെടുമുടി വേണുവിന്റെ മരണം.

നാല് പതിറ്റാണ്ട് നീണ്ട് നിന്ന അഭിനയ ജീവിതത്തിനാണ് ഒടുവില്‍ തിരശ്ശീല വീണിരിക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും അതുല്യരായ താരങ്ങളുടെ പട്ടികയെടുത്താന്‍ മുന്നില്‍ നില്ക്കുന്ന നടനാണ് നെടുമുടി വേണു. മലയാള സിനിമയില്‍ മാത്രമല്ല, ഭാഷയുടെ അതിര്‍വരമ്പുകള്‍ക്ക് അപ്പുറത്തും നെടുമുടി വേണു അഭിനേതാവ് എന്ന നിലയില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്.

നാല്‍പ്പത് വര്‍ഷത്തോളം നീണ്ട സിനിമാ ജീവിതത്തില്‍ അഞ്ഞൂറില്‍ അധികം സിനിമകള്‍ ആണ് നെടുമുടി വേണു ചെയ്തിരിക്കുന്നത്. മലയാളത്തിലും തമിഴിലും അടക്കം നെടുമുടി വേണു തിരക്കുളള അഭിനേതാവായിരുന്നു. മലയാളത്തില്‍ നെടുമുടി വേണുവിന്റേതായി പുറത്ത് വന്ന ഏറ്റവും ഒടുവിലത്തെ ചിത്രം ഒടിടി റിലീസ് ആയ ആന്തോളജി ആണും പെണ്ണം ആയിരുന്നു.

നീണ്ട കാലത്തെ സിനിമാ ജീവിതത്തില്‍ നിരവധി പുരസ്ക്കാരങ്ങള്‍ നെടുമുടി വേണുവിനെ തേടി എത്തിയിട്ടുണ്ട്. രണ്ട് ദേശീയ പുരസ്ക്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചു. ആറ് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങളും അദ്ദേഹത്തിന് സ്വന്തമാക്കാനായി. 1948 മെയ് 22ന് ആണ് നെടുമുടി വേണുവിന്റെ ജനനം. ആലപ്പുഴ ജില്ലയിലെ നെടുമുടിയാണ് സ്വദേശം. പിന്നീട് സ്വന്തം പേരിനൊപ്പം നെടുമുടി എന്ന സ്ഥലപ്പേര് കൂടി അദ്ദേഹം ചേര്‍ത്തു.

കെ വേണുഗോപാൽ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. കാവാലം നാരായണപ്പണിക്കരുടെ ശിക്ഷണത്തിലാണ് വേണുഗോപാൽ നെടുമുടി വേണു എന്ന അതുല്യ കലാകാരനായി വളർന്നത്. നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ച അദ്ദേഹം ഒരു ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്. നായകനും വില്ലനും സ്വഭാവനടനും മാത്രമല്ല തമാശ വേഷങ്ങളിലും അഭിനയത്തിന് പുറത്ത് ഗായകനായും മൃദംഗവാദകനായും നെടുമുടി വേണു തിളങ്ങി.
മീനാക്ഷിയെ കാണാനുളള യാത്രയാണോ? ദിലീപ്-കാവ്യ താരദമ്പതികളുടെ പുതിയ ചിത്രവും വൈറൽ

നെടുമുടിയില്‍ അധ്യാപകനായിരുന്നു നെടുമുടി വേണുവിന്റെ അച്ഛന് പികെ കേശവന് പിളള. കുഞ്ഞിക്കുട്ടി അമ്മയാണ് നെടുമുടി വേണുവിന്റെ അമ്മ. അഞ്ച് ആണ്മക്കളില് ഇളയവന് ആയിരുന്നു വേണുഗോപാലന്‍. എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിങ്ങനെ ആയിരുന്നു പഠനം. ബിരുദമെടുത്തത് ആലപ്പുഴ എസ് ഡി കോളേജില്‍ നിന്ന്. പഠന കാലത്ത് തന്നെ നാടകരചനയിലും അഭിനയത്തിലും വേണുവിന് പ്രത്യേക താല്പര്യമുണ്ടായിരുന്നു.

പഠനശേഷം കലാകൗമുദിയില്‍ പത്രപ്രവര്‍ത്തകനായി ജോലി നോക്കി. ആലപ്പുഴയില്‍ തന്നെ ഒരു പാരലല്‍ കോളേജില്‍ വേണു അധ്യാപകനുമായിരുന്നു. നാടകാഭിനയത്തില്‍ നിന്നാണ് വേണു സിനിമയിലേക്ക് എത്തുന്നത്. ഒരു സുന്ദരിയുടെ കഥയാണ് ആദ്യ സിനിമ. തകര, കള്ളന് പവിത്രന്, യവനിക, കേളി, പഞ്ചവടിപ്പാലം, ചിലപ്പ്, ആരണ്യകം, ചിത്രം, താളവട്ടം, വന്ദനം, ഭരണം, ദേവാസുരം, സ്ഫടികം, മേഘം, ഇഷ്ടം, കാക്കക്കുയില്‍, ബാലേട്ടന്, തന്മാത്ര, ചാമരം, പാളങ്ങള്‍, ചാര്‍ലി, പാവാട തുടങ്ങി മലയാളികള്‍ നെഞ്ചിലേറ്റിയ എത്രയോ കഥാപാത്രങ്ങള്‍ നെടുമുടി വേണു അനശ്വരമാക്കി.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications