സിനിമാ സെറ്റില്‍ ഇന്റേണല്‍ കമ്മിറ്റി വേണോ? നിവിന്‍ പോളിയുടെ മറുപടി ഇങ്ങനെ
കൊച്ചി: സിനിമാ സെറ്റുകളില്‍ ഇന്റേണല്‍ കമ്മിറ്റികള്‍ ഉണ്ടാവുന്നത് സ്ത്രീകള്‍ക്ക് ആത്മവിശ്വാസം നല്‍കുമെന്ന് നിവിന്‍ പോളി. തന്റെ പുതിയ ചിത്രമായ മഹാവീര്യറില്‍ ഇന്റേണല്‍ കമ്മിറ്റി ഉണ്ടായിരുന്നു എന്ന് നിവിന്‍ പോളി പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിവിന്‍ പോളി.
സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ സിനിമ മേഖലയില്‍ ഉണ്ടാകുന്നത് കൊണ്ട് സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ഇന്റേണല്‍ കമ്മിറ്റി രൂപീകരണം ഇപ്പോള്‍ നടക്കുന്നുണ്ടല്ലോ എന്നും പ്രൊഡ്യൂസര്‍ എന്ന നിലയില്‍ ഇതിന് ഇനീഷ്യേറ്റീവ് എടുക്കാറുണ്ടോ എന്നുമായിരുന്നു നിവിന്‍ പോൡയോടുള്ള ചോദ്യം.

ഇതിന് മറുപടി പറയുകയായിരുന്നു നിവിന്‍ പോളി. തങ്ങളുടെ സിനിമയില്‍ ഇന്റേണല്‍ കമ്മിറ്റി ഉണ്ടായിരുന്നു എന്നായിരുന്നു നിവിന്‍ പോളിയുടെ മറുപടി. ഇന്റേണല്‍ കമ്മിറ്റി വെച്ച് തന്നെയാണ് തങ്ങള്‍ സിനിമ തുടങ്ങിയത് എന്ന് നിവിന്‍ പോളി പറയുന്നു.

'അത് അങ്ങനെ പുറത്ത് പറയേണ്ട കാര്യമുണ്ട് എന്ന് തോന്നിയില്ല. ഇന്റേണലി എല്ലാവരേയും അറിയിച്ചിരുന്നു എന്നും അത്തരം കാര്യങ്ങളില്‍ തീര്‍ച്ചയായും ശ്രദ്ധയുണ്ടാകും എന്നും നിവിന്‍ പോളി കൂട്ടിച്ചേര്‍ത്തു. നമ്മുടെ സിനിമയില്‍ വര്‍ക്ക് ചെയ്യുന്ന സ്ത്രീകള്‍ സുരക്ഷിതരായിരിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

അത്തരമൊരു സുരക്ഷ ഒരു പ്രൊഡക്ഷന്‍ ഹൗസ് കൊടുക്കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന ആത്മവിശ്വാസം വലുതാണ് എന്നും അവര്‍ക്കൊരു ധൈര്യം വരും എന്നും നിവിന്‍ പോളി ചൂണ്ടിക്കാട്ടി. ഞങ്ങള്‍ അത് ഈ സിനിമയില്‍ ചെയ്തിട്ടുണ്ടായിരുന്നു എന്നായിരുന്നു നിവിന്‍ പോളിയുടെ മറുപടി.

അതേസമയം കഴിഞ്ഞ മാസം മലയാള സിനിമ സെറ്റുകളിലെ ആഭ്യന്തര പരാതി പരിഹാര സെല്‍ പുനസ്ഥാപിച്ചിരുന്നു. ഫിലിം ചേബറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സിനിമാ സംഘടനകളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടിരുന്നത്. സിനിമ സെറ്റുകളിലെ ആഭ്യന്തര പരാതി പരിഹാര സെല്ലിനായി 27 പേരടങ്ങുന്ന മോണിറ്ററിംഗ് കമ്മിറ്റിക്കാണ് രൂപം നല്‍കിയിരിക്കുന്നത്.

സിനിമ മേഖലയിലെ ഒമ്പത് സംഘടനകളില്‍ നിന്നായി മൂന്ന് വീതം ആളുകളെ ഉള്‍പ്പെടുത്തിയാണ് ഇന്റേണല്‍ കമ്മിറ്റി രൂപീകരണം. ഫിലിം ചേംബറിന്റെ പ്രസിഡന്റാണ് കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്ന് ബാബുരാജ്, സുരേഷ് കൃഷ്ണ, ദേവീ ചന്ദന എന്നിവരെയാണ് ഇന്റേണല്‍ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തിരുന്നത്.

മലയാള സിനിമയിലെ വനിത പ്രവര്‍ത്തകരുടെ സംഘടനയായ ഡബ്ല്യൂ സി സിയില്‍ നിന്ന് സജിത മഠത്തില്‍, ദിവ്യ ഗോപിനാഥ്, ജോളി ചിറയത്ത് എന്നിവരെയാണ് തെരഞ്ഞെടുത്തത്. ഇവയുടെ പ്രവര്‍ത്തനം ഒരു മാസത്തിന് ഉള്ളില്‍ തുടങ്ങും എന്നാണ് അന്ന് അധികൃതര്‍ അറിയിച്ചിരുന്നത്.

ഡബ്ല്യു സി സി നടത്തിയ നിയമ പോരാട്ടത്തെ തുടര്‍ന്നാണ് കഴിഞ്ഞ മാര്‍ച്ചില്‍ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. ഇതേ തുടര്‍ന്ന് വനിതാ കമ്മീഷന്‍ യോഗം വിളിക്കുകയും ചെയ്തിരുന്നു.

ഡബ്ല്യൂ സി സി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വനിത കമ്മീഷനും കക്ഷി ചേര്‍ന്നിരുന്നു. സിനിമ മേഖലയിലെ സംഘടനകള്‍ക്ക് അകത്ത് അവര്‍ പ്രതിനിധാനം ചെയ്യുന്ന സ്ത്രീകള്‍ക്കുള്ള പരാതികള്‍ പരിഹരിക്കാന്‍ വേണമെന്നായിരുന്നു ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.
ഡ്രെസും പോസും ഏതുമാകട്ടെ, സാധികയാണോ ഫ്രെയിമില്‍ എങ്കില്‍ ചിത്രം കലക്കും












Click it and Unblock the Notifications