'പ്രതിപക്ഷത്തെ ആപ്പ ഊപ്പ അണ്ടൻ അടകോടൻ എല്ലാത്തിനും കൂടി 7 എണ്ണം', യോഗിയെ പുകഴ്ത്തി കൃഷ്ണകുമാർ
തിരുവനന്തപുരം: ഉത്തര്‍ പ്രദേശിലെ തദ്ദേശ തിരഞ്ഞെടുപ്പ് ബിജെപി തൂത്ത് വാരിയതിന് പിന്നാലെ പ്രതിപക്ഷത്തെ പരിഹസിച്ചും യോഗി ആദിത്യനാഥിനെ അഭിനന്ദിച്ചും നടന്‍ കൃഷ്ണകുമാര്‍. 75 സീറ്റുകളില്‍ 67ലും വിജയിക്കാന്‍ ബിജെപിക്ക് സാധിച്ചപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കാകെ ലഭിച്ചത് വെറും 7 സീറ്റുകളാണ്. റിഹേഴ്സൽ ഇങ്ങനെ എങ്കിൽ 2022 ലെ ടേക്കിൽ എന്താവും അവസ്ഥ എന്നാണ് കൃഷ്ണകുമാർ ചോദിക്കുന്നത്. പെട്രോൾ വില, ലക്ഷദ്വീപ് വിഷയങ്ങളിൽ പ്രതികരിച്ചവർ ഇന്ന് നിശബ്ദരാണ് എന്നും കൃഷ്ണകുമാർ പരിഹസിക്കുന്നു.

കൃഷ്ണകുമാറിന്റെ പ്രതികരണം: ' ഉത്തർപ്രദേശ് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം വന്നു.. 2022 ലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒരു റിഹേഴ്സൽ. 75 സീറ്റിൽ 67 ഉം ബിജെപിക്ക്.. പ്രതിപക്ഷത്തെ ആപ്പ ഊപ്പ അണ്ടൻ അടകോടൻ എല്ലാത്തിനേം കൂടി കൂട്ടിയപ്പോൾ 7 എണ്ണം. ബെസ്റ്റ്.. ഒരു ഇന്നോവ ടാസ്‌കി വിളിയെടാ.. റിഹേഴ്സൽ ഇങ്ങനെ എങ്കിൽ 2022 ലെ ടേക്കിൽ എന്താവും അവസ്ഥ.. ഇലക്ഷൻ നടത്തുന്നതിനായി കോടികൾ ചിലവാക്കണോ ..അല്ല വെറുതെ പറഞ്ഞന്നേ ഉള്ളു..
Recommended Video
ആ വലിയ സ്വപ്‌നം ബാക്കിയാക്കി ജെഫ് ബെസോസ്; ലോകത്തെ ഏറ്റവും വലിയ സമ്പന്നനെ കുറിച്ച് അറിയാം
പെട്രോൾ, ഷേവ് ലക്ഷ്വദ്വീപ് ടൂൾക്കിറ്റു ടീമുകൾ ഇന്നു നിശബ്ദമാണ്.. ആഴ്ചകളായി കരയുന്നവർക്ക് ഒരു ദിവസം റസ്റ്റ്.. അത് നല്ലതാണ്.. ഇത്തവണ ബാലറ്റ് പേപ്പറിലായതിനാൽ EVM ന്റെ പേരിലും കരയാൻ കഴിഞ്ഞില്ല.. മികച്ച ഭരണം കാഴ്ച വെച്ച മുഖ്യമന്തി യോഗിക്കും മറ്റു മന്ത്രിസഭാ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ... ഒപ്പം യുപിയിലെ പ്രബുദ്ധരായ ജനങ്ങൾക്ക് ഒരായിരം നന്ദിയും..ജയ് ഹിന്ദ്'
ബാത്ത് റോബ് ധരിച്ച കയ്യില്‍ ജ്യൂസുമായി നടി സംയുക്ത മേനോന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്












Click it and Unblock the Notifications