കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആദ്യമായാണ് ഒരു മേയർ രാജുവേട്ട എന്ന് വിളിച്ച് ക്ഷണിച്ചത്, വന്നുകളയാമെന്ന് കരുതി'; ചിരി പടർത്തി പൃഥ്വിരാജ്

Google Oneindia Malayalam News

തിരുവന്തപുരം; സംസ്ഥാനത്തെ ഏറ്റവും വലിയ കാൽനട മേൽപ്പാലം കിഴക്കേകോട്ടയിൽ നാടിന് സമർപ്പിച്ച് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.നടപ്പാലത്തിലെ 'അഭിമാനം അനന്തപുരി' സെൽഫി പോയിന്റ് നടൻ പൃഥ്വിരാജാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ഒരുപാട് നാളുകൾക്ക് ശേഷമാണ് താൻ തിരുവനന്തപുരത്ത് ഒരുപരിപാടിയിൽ പങ്കെടുക്കുന്നതെന്നും ഇത്തരത്തിലൊരു പദ്ധതി പണിതുയർത്തിയ ഐഡിയേഷൻ ടീമിനാണ് തന്റെ ആദ്യത്തെ അഭിനന്ദനമെന്നും ചടങ്ങിൽ പൃഥ്വിരാജ് പറഞ്ഞു. നടന്റെ വാക്കുകളിലേക്ക്

മട്ടന്നൂർ;'കോൺഗ്രസിന് ലഭിച്ചത് ബിജെപി വോട്ട്,കച്ചവടത്തിലെ ലാഭം പൊക്കികാട്ടി കേമത്തം നടിക്കുന്നു'; ജയരാജൻമട്ടന്നൂർ;'കോൺഗ്രസിന് ലഭിച്ചത് ബിജെപി വോട്ട്,കച്ചവടത്തിലെ ലാഭം പൊക്കികാട്ടി കേമത്തം നടിക്കുന്നു'; ജയരാജൻ

1


'ഒരുപാട് നാളുകൾക്ക് ശേഷമാണ് തിരുവനന്തപുരത്ത് ഷൂട്ടിംഗ് നടക്കുന്നത്. ഷൂട്ടിംഗ് നടക്കുന്ന സമയത്ത് തന്നെ പൊതുപരിപാടി നടക്കുകയും അതിലേക്ക് ക്ഷണിക്കപ്പെടാൻ ഭാഗ്യം ലഭിക്കുകയും ചെയ്തു. ജനിച്ച നാട്ടില്‍ വരുമ്പോള്‍ എല്ലാവര്‍ക്കും ഉണ്ടാകുന്ന സന്തോഷത്തിൽ തന്നെയാണ് താനും. ഇതിലെ യഥാർത്ഥ സന്തോഷം എന്താണെന്ന് വെച്ചാൽ ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് പഴവങ്ങാടിയില്‍ നിന്ന് കിഴക്കേക്കോട്ടയിലുള്ള റോഡിലാണ് സ്ഥിരം പോലീസ് ചെക്കിങ്ങ് ഉണ്ടാവുകയും സ്പീഡിൽ പോയതിന് ഒരുപാട് ഇവിടെ നിർത്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്'.

2


'ആ വഴിയില്‍ ഇതുപോലൊരു പൊതുചടങ്ങില്‍ ഇത്രയും നാട്ടുകാരുടെ സന്തോഷത്തിന്റെ മുൻപാകെ വന്ന് നിൽക്കാൻ സാധിച്ചതിൽ പ്രത്യേക സന്തോഷമുണ്ട്. ഇതുപോലൊരു പബ്ലിക്ക് ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ വലിയ മഹത്‌വ്യക്തിത്വങ്ങളുടെ പാരമ്പര്യം ഉറങ്ങുന്ന മണ്ണാണിത്. അവരെ അനുസ്മരിക്കുന്ന രീതിയിൽ ഒരു കോൺസപ്റ്റ് പണിതുയര്‍ത്തിയ ഐഡിയേഷന്‍ ടീമിനാണ് എന്റെ ആദ്യത്തെ അഭിനന്ദനം'.

3


'ഞാന്‍ ഈ തിരുവനന്തപുരത്ത് ജനിച്ച് വളര്‍ന്നിട്ട് പിന്നീട് സിനിമയുമായി ബന്ധപ്പെട്ട് എറണാകുളം കേന്ദ്രീകരിച്ച് താമസം മാറിയ ആളാണ്. പക്ഷേ ഇന്നും തിരുവനന്തപുരത്ത് വരുമ്പോഴാണ് നമ്മുടെ, എന്റെ എന്നൊക്കെയുള്ള തോന്നൽ ഉണ്ടാകാറുള്ളത്.സത്യത്തില്‍ താന്‍ തിരുവനന്തപുരം സ്ലാങ്ങില്‍ സംസാരിക്കുന്നയാളാണ്. ഞാനിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന കാപ്പ എന്ന സിനിമയില്‍ എന്റെ ഭാഷയിൽ ഞാൻ സംസാരിക്കുന്നുണ്ട്..ഇങ്ങനെയുള്ള ഒരു ചടങ്ങില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്'.

4


'ജീവിതത്തില്‍ ആദ്യമായാണ് ഒരു മേയര്‍ രാജുവേട്ടാ എന്ന് അഭിസംബോധന ചെയ്ത് ഒരു പരിപാടിക്ക് ക്ഷണിക്കുന്നത്. അതുകൊണ്ടാണ് എന്തായാലും വന്നുകളയാം എന്ന് വിചാരിച്ചു, എന്റെ നാട്ടിൽ ഞാൻ ജനിച്ച് വളർന്ന സ്ഥലത്ത് ഇതുപോലൊരു പബ്ലിക് ഇൻഫ്രാസ്ട്രച്കർ വരുന്നു എന്നറിഞ്ഞതിൽ സന്തോഷം, ഇത് നാടിന് വലിയ ഗുണകരമാകട്ടെ, ഇതുപോലുള്ള പല വലിയ പദ്ധതികളും ആര്യയ്ക്കും ആര്യയുടെ ടീമിനും നടത്താൻ കഴിയട്ടെ എന്നും ആശംസിക്കുകയാണ്', പൃഥ്വിരാജ് പറഞ്ഞു.

5


104 മീറ്റർ നീളമുള്ള നടപ്പാലം തിരുവനന്തപുരം കോർപ്പറേഷനും ആക്‌സോ എൻജിനിയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് യാഥാർത്ഥ്യമാക്കിയത്. മുതിർന്ന പൗരൻമാർക്കായി രണ്ട് ലിഫ്റ്റുകളുള്ള നടപ്പാതയിൽ നാല് പ്രവേശന കവാടങ്ങളുണ്ട്. കിഴക്കേകോട്ടയുടെ രാജകീയ പ്രൗഢിക്ക് യോജിക്കും വിധമുള്ള ശൈലിയിൽ പണി കഴിപ്പിച്ചിരിക്കുന്ന ആകാശപാതക്കുള്ളിൽ ജില്ലക്കാരായ പ്രഗദ്ഭരുടെ ഛായാചിത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. 36 സുരക്ഷാ ക്യാമറകൾക്ക് പുറമെ പോലിസ് എയിഡ് പോസ്റ്റും ഒരുക്കിയിട്ടുണ്ട്.

'സാധിക, സാരി, സുന്ദരി..മാറ്റിപിടിക്കാൻ ഉദ്ദേശമേയില്ല'; ലൗ ഇട്ട് നിറച്ച് ആരാധകരും..വൈറൽ ചിത്രങ്ങൾ

English summary
actor Prithviraj participates in thiruvananthapuram coporations program; speech goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X