'വീഡിയോ കണ്ടപ്പോൾ പരിഗണിക്കാമായിരുന്നു എന്ന് തോന്നി, ആസിഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല'; രമേഷ് പിഷാരടി
നടൻ ആസിഫ് അലിയെ പൊതുവേദിയിൽ വച്ച് സംഗീത സംവിധായകൻ രമേശ് നാരായൺ അപമാനിച്ച സംഭവത്തിൽ പ്രതികരിച്ച് രമേഷ് പിഷാരടി. എല്ലാവരും വിഷയത്തിൽ ആവശ്യത്തിന് അഭിപ്രായങ്ങൾ ഒക്കെ പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയ പിഷാരടി താനും ആ വീഡിയോ കണ്ടുവെന്നും ആസിഫ് അലിയെ രമേശ് നാരായണിന് കുറച്ചുകൂടി പരിഗണിക്കാമായിരുന്നു എന്ന് തോന്നിയെന്നും പിഷാരടി പറയുകയുണ്ടായി.
'രമേശ് നാരായൺ സർ അതിന്റെ പത്രസമ്മേളനം നടത്തി കഴിഞ്ഞു. ആസിഫ് അലി ഇതുവരെ പ്രതികരിച്ചിട്ടുമില്ല. അതൊക്കെ തന്നെയേ ഉള്ളൂ, എല്ലാവരും പറഞ്ഞത് തന്നെയാണ് പറയാനുള്ളത്. രമേശ് നാരായൺ സർ അത് കഴിഞ്ഞു പറഞ്ഞല്ലോ അദ്ദേഹം അത് ശ്രദ്ധിച്ചിരുന്നില്ലെന്ന്. നമ്മൾ ആ വീഡിയോ കാണുമ്പോൾ പരിഗണിക്കാമായിരുന്നു എന്ന് തോന്നി." രമേഷ് പിഷാരടി പറഞ്ഞു.

ആസിഫിനോട് രമേശ് നാരായണിന് ഒന്ന്കൂടി പ്രതികരിക്കാമായിരുന്നു എന്നും താരം പറഞ്ഞു. 'ഒരു സമ്മാനം കൊടുക്കുന്നതല്ലേ, അപ്പോൾ കുറച്ചുകൂടി അതിനോട് റെസ്പോണ്ട് ചെയ്യാമായിരുന്നു എന്ന് എനിക്ക് ആ വീഡിയോ കണ്ടപ്പോൾ തോന്നി. തീർച്ചയായും അത് ചെയ്യേണ്ടതായിരുന്നു.' രമേഷ് പിഷാരടി കൂട്ടിച്ചേർത്തു.
ജൂലൈ 15നായിരുന്നു വിവാദങ്ങള്‍ക്ക് കാരണമായ സംഭവങ്ങള്‍ നടന്നത്. എംടി വാസുദേവൻ നായരുടെ കഥകളെ ആസ്‌പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രം 'മനോരഥങ്ങള്‍' ട്രെയിലർ ലോഞ്ചിലായിരുന്നു സംഭവം. ഇതിലൊരു സിനിമയില്‍ രമേഷ് നാരായണ്‍ സംഗീതം നല്‍കിയിരുന്നു. അദ്ദേഹത്തിന് മൊമെന്റോ നൽകാൻ ആസിഫ് അലിയെ ക്ഷണിക്കുകയായിരുന്നു.
എന്നാല്‍ നടന്‍ മൊമന്റോ നല്‍കിയത് നോക്കാനോ ഹസ്‌തദാനം നല്‍കാനോ രമേശ് നാരായൺ തയ്യാറായില്ല. പിന്നീട് സംവിധായകൻ ജയരാജിനെ വിളിച്ചുവരുത്തി രമേശ് നാരായൺ മൊമെന്റോ ഒന്ന് കൂടി കൈപ്പറ്റുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കപ്പെട്ടു. ഇതോടെ നിരവധി പേർ ആസിഫ് അലിക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു.
ഇതിന് പിന്നാലെ സംഭവത്തിൽ രമേശ് നാരായണിനോട് ഫെഫ്‌ക മ്യൂസിക് യൂണിയൻ വിശദീകരണം തേടിയിരുന്നു. ഇന്നലെയായിരുന്നു ഫെഫ്‌കയുടെ ഭാഗമായ മ്യൂസിക് യൂണിയൻ രമേശ് നാരായണനോട് വിശദീകരണം തേടിയത്. മാധ്യമങ്ങളോട് പറഞ്ഞത് തന്നെയാണ് സംഗീത സംവിധായകൻ ആവർത്തിച്ചതെന്നാണ് സൂചന.
ആസിഫ് അലിയെ കരുതിക്കൂട്ടി അപമാനിച്ചിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ രമേശ് നാരായണ്‍ മറുപടി നൽകിയത്. ഇപ്പോള്‍ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ അങ്ങനെ തോന്നിയെങ്കിൽ താൻ ക്ഷമ ചോദിക്കുന്നുവെന്നും ആസിഫിനെ വിളിച്ചു സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications