നടന്‍ സജീദ് പട്ടാളം അന്തരിച്ചു
കൊച്ചി: നടന്‍ സജീദ് പട്ടാളം അന്തരിച്ചു. 54 വയസായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീദ് രോഗാവസ്ഥയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊച്ചി സ്വദേശിയാണ്. വെബ്‌സീരീസിലൂടെയാണ് അഭിനയ രംഗത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. ഫോര്‍ട്ട് കൊച്ചിയിലെ പട്ടാളമെന്ന സ്ഥലപ്പേര് പേരിനോട് ചേര്‍ത്താണ് സജീദ് പട്ടാളമെന്ന് അറിയപ്പെട്ടത്.
അഭിനേതാവും ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കി വഴി സംവിധായകന്‍ മൃദുല്‍ നായരിലേക്കും വെബ് സീരീസിലേക്കുമെത്തുകയായിരുന്നു. പിന്നീട് 'കള', 'കനകം കാമിനി കലഹം' തുടങ്ങിയ ചിത്രങ്ങളിലെ ചെറിയ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ ലോകത്തേക്ക് എത്തുന്നത്.

കളയിലെ വാറ്റുകാരന്‍, കനകം കാമിനി കലഹത്തിലെ അഭിനയ വിദ്യാര്‍ത്ഥി തുടങ്ങി റോളുകളില്‍ മികച്ച പ്രകടനമാണ് സജീദ് കാഴ്ചവച്ചത്.
'ജാന്‍ എ മന്നി'ലെ മാക്സിമാ ഇവന്റ് ജോലിക്കാരന്റെ വേഷം. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന 'സൗദി വെള്ളക്ക' എന്ന ചിത്രത്തില്‍ ശ്രദ്ധയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട് സജീദ്.
സജീദ് പട്ടാളത്തിന്റെ വിയോഗത്തില്‍ അനുശോചനം സംവിധായകന്‍ തരുണ്‍ മൂര്‍ത്തി അനുശോചനം രേഖപ്പെടുത്തി. പ്രിയപ്പെട്ട സജീദ് ഇക്ക..
നിങ്ങള്‍ മുത്താണ്...ബാക്കി നമ്മുടെ. സിനിമ സംസാരിക്കും. സ്വര്‍ഗത്തില്‍ ഇരുന്ന് നിങ്ങള്‍ ആ കൈ അടികള്‍ കാണണം.കേള്‍ക്കണം..
അത്ര മാത്രം പറഞ്ഞു നിര്‍ത്തട്ടെ..?? നെഞ്ചിലെ ഭാരം കൂടുകയാണ്- തരുണ്‍ മൂര്‍ത്തി ഫേസ്ബുക്കില്‍ കുറിച്ചു.
അമ്മയോളം വളര്‍ന്നു'; മകനൊപ്പമുള്ള ചിത്രങ്ങളുമായി നവ്യ, ക്യൂട്ടായിട്ടുണ്ടെന്ന് ആരാധകര്‍












Click it and Unblock the Notifications