Get Updates
Get notified of breaking news, exclusive insights, and must-see stories!

നടൻ സന്തോഷ് കെ നായർ വാഹനാപകടത്തിൽ മരണപ്പെട്ടു; ഭാര്യക്ക് ഗുരുതര പരിക്ക്

പത്തനംതിട്ട: പ്രമുഖ നടൻ സന്തോഷ് കെ നായർ വാഹനാപകടത്തിൽ മരണപ്പെട്ടു. പത്തനംതിട്ട ഏനാത്തു വച്ചായിരുന്നു വാഹനാപകടം നടന്നത്. സന്തോഷ് കെ നായർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ സന്തോഷ് ചികിത്സയിൽ ആയിരുന്നു. ചികിത്സയിലിരിക്കെ സന്തോഷിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. അപകടത്തിൽ സന്തോഷിന്റെ ഭാര്യക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്.

അവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇടിച്ച ലോറിയുടെ ഡ്രൈവർക്കും പരിക്കുണ്ട്. ഇടക്കാലത്ത് സിനിമകളിൽ നിന്ന് വിട്ടുനിന്ന സന്തോഷ് അടുത്തിടെ വീണ്ടും സജീവമായിരുന്നു. അവസാനമായി കൃഷ്‌ണദാസ് മുരളി ഒരുക്കിയ സൂപ്പർഹിറ്റ് ചലച്ചിത്രം മോഹിനിയാട്ടത്തിൽ താരം ശ്രദ്ധേയമായ വേഷം ചെയ്‌തിരുന്നു.

santhosh k nayar

തിരുവനന്തപുരം സ്വദേശിയാണ് സന്തോഷ് കെ നായർ. ഹെഡ് മാസ്‌റ്ററായിരുന്ന സിഎൻ കേശവൻ നായരും അധ്യാപികയായിരുന്ന രാജലക്ഷ്‌മിയമ്മയും ആണ് മാതാപിതാക്കൾ. തിരുവനന്തപുരം മഹാത്മാ ഗാന്ധി കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഭാര്യ ശുഭശ്രീയും ഒരു മകളും ഉൾപ്പെടുന്നതാണ് കുടുംബം.

1982-ൽ പുറത്തിറങ്ങിയ 'ഇതു ഞങ്ങളുടെ കഥ' എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് കെ നായർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് നൂറിലധികം സിനിമകളിൽ അദ്ദേഹം ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു. നായകനായും വില്ലനായും സഹനടനായും വിവിധ തരത്തിലുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

നാട്ടുരാജാവ്, റൺവേ, വെട്ടം, കൊച്ചി രാജാവ്, ചന്ദ്രോത്സവം, ദി ടൈഗർ, കാര്യസ്ഥൻ, സൗണ്ട് തോമ തുടങ്ങിയ സിനിമകളിൽ അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധേയമാണ്. അടുത്തകാലത്തും 1921: പുഴ മുതൽ പുഴ വരെ, മോഹിനിയാട്ടം പോലുള്ള ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. മോഹിനിയാട്ടം തീയറ്ററുകളിൽ നിറഞ്ഞോടുന്ന സമയത്താണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം.

സിനിമയ്ക്ക് പുറമെ ടെലിവിഷൻ രംഗത്തും സന്തോഷ് കെ നായർ സജീവമായിരുന്നു. സ്വപ്‌നം, ശ്രീകൃഷ്‌ണൻ തുടങ്ങിയ സീരിയലുകളിൽ അദ്ദേഹം അഭിനയിച്ചു. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ അദ്ദേഹം സജീവമായിരുന്നു. അഴിമുഖങ്ങളിലൂടെയും മറ്റ് കാര്യങ്ങളിലൂടെയും പുതുതലമുറയ്ക്കും സുപരിചിതനായിരുന്നു അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+