Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്‌ളൈറ്റില്‍ കിടക്കരുതെന്ന് എയര്‍ ഹോസ്റ്റസ് പറഞ്ഞു, ഷൈന്‍ കോക്പിറ്റിലേക്ക് പോയെന്ന് സംവിധായകന്‍

കൊച്ചി: ഷൈന്‍ ടോം ചാക്കോ വിമാനത്തിന്റെ കോക്പിറ്റിലെ കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വിമാനത്തിലെ നിന്ന് ഇറക്കി വിട്ട സംഭവത്തില്‍ വിശദീകരണവുമായി സംവിധായകന്‍ സോഹന്‍ സീനുലാല്‍. വിമാനത്തിന്റെ സീറ്റില്‍ കിടക്കാന്‍ ഷൈന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയതെന്ന് സോഹന്‍ വെളിപ്പെടുത്തി.

1

വിവാദവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ പൂര്‍ണമായും ശരിയല്ലെന്നും സംവിധായകന്‍ വ്യക്തമാക്കി. സോഹന്‍ സീനുലാലിന്റെ ഭാരത സര്‍ക്കസ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് ദുബായില്‍ എത്തിയപ്പോഴായിരുന്നു പ്രശ്‌നങ്ങളുണ്ടായത്. കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഷൈനിനെ അധികൃതര്‍ തടഞ്ഞുവെക്കുകയും, പരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. വിശദമായ വിവരങ്ങളിലേക്ക്....

1

ഷൈനും ഞാനും ഭാരത് സര്‍ക്കസിന്റെ പ്രസ് മീറ്റ് കഴിഞ്ഞ് ദുബായില്‍ നിന്ന് ഒരുമിച്ച് വരാനിരുന്നതാണ്. ഒരു സ്‌പെഷ്യല്‍ ഷോ അവിടെ ഉണ്ടായിരുന്നു. ആ പരിപാടിക്ക് ശേഷം സഹോദരിയുടെ വീട്ടിലും പോയി നേരിട്ട് എയര്‍പോര്‍ട്ടില്‍ എത്തിക്കോളാമെന്നായിരുന്നു ഷൈന്‍ പറഞ്ഞത്. പക്ഷേ ഷൈനിന് ഫ്‌ളൈറ്റ് മിസ്സായി. പിന്നീട് ശനിയാഴ്ച്ച ഉച്ചയ്ക്കാണ് എയര്‍ ഇന്ത്യയുടെ ഫ്‌ളൈറ്റില്‍ നാട്ടിലേക്ക് വരാന്‍ ശ്രമിച്ചതെന്നും സോഹന്‍ സീനുലാല്‍ പഞ്ഞു. മൂന്ന് ദിവസം മുമ്പാണ് ദുബായില്‍ നിന്ന് സംഘം എത്തിയത്. ഇന്ന് രാവിലെ പത്തര മണിക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തിലായിരുന്നു മടക്കയാത്ര.

2

ദുബായില്‍ എത്തിയ ദിവസം മുതല്‍ നിരന്തരമായി പരിപാടികളില്‍ പങ്കെടുത്തിരുന്നു. റോഡിയോകളില്‍ അഭിമുഖം മുതല്‍ പ്രമോഷനുകള്‍ പലയിടങ്ങളിലായി നടന്നിരുന്നു. രാത്രിയിലേക്കും പരിപാടികള്‍ നീണ്ടിരുന്നു. അതുകൊണ്ട് ഷൈന്‍ അടക്കമുള്ളവര്‍ ക്ഷീണിതരായിരുന്നു. ആ അവസ്ഥയിലാണ് ഷൈന്‍ വിമാനത്തില്‍ എത്തിയത്. രാവിലെ എത്തിയപ്പോള്‍ തന്നെ പിന്നിലെ ഒഴിഞ്ഞ സീറ്റുകളില്‍ ഒന്നില്‍ ഷൈന്‍ കിടക്കാന്‍ ശ്രമിച്ചു. ടേക്ക് ഓഫ് സമയത്ത് കിടക്കാന്‍ അനുവദിക്കില്ലെന്ന് എയര്‍ ഹോസ്റ്റസ് പറഞ്ഞുവെന്നും സോഹന്‍ പറയുന്നു.

3

ഷൈനിനോട് എയര്‍ഹോസ്റ്റസുമാര്‍ എഴുന്നേല്‍ക്കാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം നടന്ന് പോയത് കോക്പിറ്റിന്റെ ഭാഗത്തേക്കാണ്. ഇതാണ് സംഭവിച്ചത്. ഷൈന്‍ വിമാനത്തില്‍ നിന്ന് പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പുറത്തേക്കുള്ള വാതില്‍ എന്ന് തെറ്റിദ്ധരിച്ചാണ് കോക്പിറ്റ് തുറക്കാന്‍ ശ്രമിച്ചത്. ഇതോടെ ജീവനക്കാര്‍ തടയുകയും, പുറത്തേക്കുള്ള വാതില്‍ കാണിച്ച് കൊടുക്കുകയും ചെയ്തതോടെ ഷൈന്‍ പുറത്തേക്ക് ഇറങ്ങുകയായിരുന്നുവെന്നും സോഹന്‍ സീനുലാല്‍ പറഞ്ഞു.

4

ഷൈനിന്റെ സംസാര രീതി എല്ലാവര്‍ക്കും അറിയാമല്ലോ, ഷൈന്‍ ദേഷ്യപ്പെടുകയാണ് എന്ന് കരുതിയുള്ള ഒരു കമ്മ്യൂണിക്കേഷന്‍ പ്രശ്‌നമാണ് നടന്നത്. അദ്ദേഹം സുരക്ഷിതനായി വിമാനത്താവളത്തിലുണ്ട്. വിസിറ്റിങ് വിസയായത് കൊണ്ട് എക്‌സിറ്റ് അടിച്ച് പോയിരുന്നു. അതിനുള്ള നടപടി ക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അത് കിട്ടി കഴിഞ്ഞാല്‍ ഷൈന്‍ നാളെ തന്നെ കേരളത്തിലേക്ക് മടങ്ങിയെത്തുമെന്നും സോഹന്‍ പറഞ്ഞു. എന്നാല്‍ പ്രചരിച്ച കാര്യങ്ങള്‍ പലതും തെറ്റാണെന്നും സോഹന്‍ പറഞ്ഞു.

5

ചര്‍മം വരണ്ടുണങ്ങുന്നുണ്ടോ? എല്ലാ തരം ചര്‍മ രോഗങ്ങളും ഇലാതാക്കാന്‍ ഇതൊന്ന് ട്രൈ ചെയ്യൂ!!

കേരളത്തിലേക്കുള്ള ഫ്‌ളൈറ്റില്‍ ഷൈനിന് വരാന്‍ സാധിക്കാത്തത് കൊണ്ടാണ്, തെറ്റായ വാര്‍ത്തകള്‍ പരക്കാന്‍ കാരണമായത്. പുതിയ വിസ എടുക്കുന്നത് വരെ എമിഗ്രേഷന്‍ വിഭാഗത്തില്‍ തന്നെ തുടരണമെന്ന് അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. വിസ ലഭിച്ചതോടെ ബന്ധുക്കള്‍ക്കൊപ്പം അദ്ദേഹം പോവുകയും ചെയ്തുവെന്നും സോഹന്‍ സീനുലാല്‍ പറഞ്ഞു. നേരത്തെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ച ഷൈന്‍ ടോം ചാക്കോയെ അധികൃതര്‍ വിമാനത്തില്‍ നിന്ന് പുറത്താക്കുകയും തടഞ്ഞ് വെക്കുകയും ചെയ്തിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+