വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമം; തടഞ്ഞുവെച്ച ഷൈന്‍ ടോം ചാക്കോയെ വിട്ടയച്ചു
ദുബായ്: നടന്‍ ഷൈന്‍ ടോം ചാക്കോയെ ദുബായില്‍ എയര്‍ലൈന്‍സ് അധികൃതര്‍ പുറത്താക്കി. വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതിനാണ് താരത്തെ പുറത്താക്കിയത്. നടനെ അധികൃതര്‍ തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. ദുബായ് വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം നടന്നത്.
ഷൈനിന്റെ പുതിയ ചിത്രമായ ഭാരത സര്‍ക്കസിന്റെ ദുബായ് പ്രമോഷന്‍ ഇവന്റിന് ശേഷം കേരളത്തിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് ഷൈനിനെതിരെ അധികൃതര്‍ നടപടിയെടുത്തത്. ഷെന്‍ യാത്ര ചെയ്ത വിമാനത്തിന്റെ കോക്പിറ്റിലാണ് കയറാന്‍ ശ്രമിച്ചത്. നടന്റെ പെരുമാറ്റം അസ്വാഭാവികത നിറഞ്ഞതാണെന്നും, ഉടനെ പുറത്താക്കിയെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകരും അതേ വിമാനത്തിലുണ്ടായിരുന്നു. ഇവര്‍ നാട്ടിലേക്ക് അതേ വിമാനത്തില്‍ തന്നെ തിരിച്ചുവെന്നം റിപ്പോര്‍ട്ടുണ്ട്. കോക്പറ്റില്‍ കയറാന്‍ ശ്രമിച്ച ഷൈനിനെ ദുബായ് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിമാനം ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. ഉടന്‍ വൈദ്യ പരിശോധനയ്ക്കും വിധേയനാക്കിയിരുന്നു.

ഇന്ന് രാവിലെ പത്ത് മണിക്ക് ഇന്ത്യയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് സംഭവം നടന്നത്. പെരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടെന്നും നേരത്തെ അധികൃതര്‍ ആരോപിച്ചിരുന്നു. ഷൈന്‍ വരാനിരുന്ന വിമാനം കൊച്ചിയിലേക്ക് തിരിക്കുകയും ചെയ്തിരുന്നു. അതേസമയം പുതിയ വിസ എടുത്ത ശേഷം മറ്റൊരു വിമാനത്തില്‍ ടിക്കറ്റ് എടുത്ത് തിരികെ പോരുമെന്ന് സിനിമയുമായി ബന്ധപ്പെട്ട അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

പഴയ വിസയില്‍ രാവിലെ എക്‌സിറ്റ് അടിച്ചിരുന്നുവെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ സംഭവത്തില്‍ കേസൊന്നും എടുത്തിട്ടില്ല. വേറെ ടിക്കറ്റ് എടുത്ത് ഉടന്‍ തിരികെ പോരുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. പൈലറ്റും, കോ പൈലറ്റും ചേര്‍ന്ന് വിമാനത്തിന്റെ യാത്രാ ഗതി നിയന്ത്രിക്കുന്ന സുരക്ഷ ഇടമാണ് കോക് പിറ്റ്. ഇവിടെ അനുമതിയില്ലാതെ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. അങ്ങനെയുള്ള സ്ഥലത്താണ് ഷൈന്‍ കയറാന്‍ ശ്രമിച്ചത്.

സംഭവത്തിന് പിന്നാലെ തടഞ്ഞുവെച്ച ഷൈനിലെ ദുബായ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വിട്ടയച്ചിരിക്കുകയാണ്. സംഭവം നടന്നതിന് പിന്നാലെ ക്യാബിന്‍ ക്രൂ ഷൈനിനോട് അനുവദിച്ചിരിക്കുന്ന സീറ്റില്‍ പോയിരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നടന്‍ ഇതിന് വിസമ്മതിക്കുകയായിരുന്നു. ഇതോടെ ചെറിയ രീതിയിലുള്ള ബഹളവും നടന്നിരുന്നു.

ഇതിന് പിന്നാലെയാണ് ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്ന് ഇരക്കിവിട്ടത്. കൂടെയുള്ള സംഘത്തെ വിമാനത്തില്‍ യാത്ര തുടരാനും അനുവദിച്ചു. എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പക്ഷേ ഷൈനിനെ തടഞ്ഞുവെക്കുകയായിരുന്നു. കുഴപ്പത്തിനല്ല, തമാശയ്ക്കാണ് കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതെന്നാണ് ഷൈന്‍ ഉദ്യോഗസ്ഥരെ അറിയിച്ചത്.












Click it and Unblock the Notifications