ടൊവിനോ ചിത്രം 'തല്ലുമാല' ലൊക്കേഷനിൽ ഒറിജിനൽ തല്ല്, നടൻ ഷൈൻ ടോം ചാക്കോ തല്ലിയെന്ന് പരാതി
കൊച്ചി: ടൊവിനോ തോമസ് നായകനായ തല്ലുമാല എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടന്‍ ഷൈന്‍ ടോം ചാക്കോ നാട്ടുകാരെ മര്‍ദ്ദിച്ചെന്ന് ആരോപണം. കളമശ്ശേരി എച്ച്എംടി കോളനിയില്‍ ഷൂട്ടിംഗ് നടക്കുന്നതിനിടെയാണ് സംഭവം.
ഷൈന്‍ ടോം മര്‍ദ്ദിച്ചു എന്ന് ആരോപിച്ച് പ്രദേശവാസിയായ ഷമീര്‍ എന്നയാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് ചിത്രം തല്ലുമാലയുടെ ചിത്രീകരണം കളമശ്ശേരിയിലാണ് പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. ഇവിടെ എച്ച്എംടി മാപ്പിളാസ് ഗോഡൗണില്‍ വെച്ച് ചിത്രീകരണം നടക്കവെയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകരും പ്രദേശവാസികളും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയുമുണ്ടായത്. നാട്ടുകാര്‍ മര്‍ദ്ദിച്ചുവെന്ന് സിനിമാ പ്രവര്‍ത്തകരും സിനിമാക്കാര്‍ മര്‍ദ്ദിച്ചെന്ന് നാട്ടുകാരും ആരോപിക്കുന്നു.
ആ യാത്ര ബുദ്ധിമുട്ടേറിയത്.. എന്റെ ഫീനിക്സ് പക്ഷീ... ഭാവനയുടെ വൈറൽ ചിത്രങ്ങൾ കാണാം

സിനിമാ ലൊക്കേഷനില്‍ നിന്നുളള മാലിന്യം ജനവാസ പ്രദേശത്ത് തള്ളുന്നു എന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്. മാത്രമല്ല വാഹനങ്ങള്‍ വഴിയില്‍ പാര്‍ക്ക് ചെയ്യുന്നതായും നാട്ടുകാര്‍ പറയുന്നു. സാധനങ്ങള്‍ ഇറക്കുന്നത് സംബന്ധിച്ചും ഇവിടെ തര്‍ക്കമുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.

തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. തര്‍ക്കത്തിനിടെ ഷൈന്‍ ടോം ചാക്കോ മര്‍ദ്ദിച്ചു എന്നാണ് ആരോപണം. ഷൂട്ടിംഗ് ലൊക്കേഷനിലുണ്ടായ നായകന്‍ ടൊവിനോ തോമസും തര്‍ക്കത്തില്‍ ഇടപെട്ടതായി പറയുന്നു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായതോടെ പോലീസ് സ്ഥലത്ത് ഇത്തി. സിനിമാക്കാരും നാട്ടുകാരുമായി സംസാരിച്ച് പോലീസ് സ്ഥിതിഗതികള്‍ ശാന്തമാക്കുകയായിരുന്നു.

അതിന് പിന്നാലെയാണ് പ്രദേശവാസികളില്‍ ഒരാളായ ഷമീര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഷൈന്‍ ടോം ചാക്കോ മര്‍ദ്ദിച്ചു എന്നാണ് ആരോപണം.. നാട്ടുകാരുടെ മര്‍ദ്ദനമേറ്റു എന്ന് ആരോപിച്ച് സിനിമാ സംഘത്തിലെ രണ്ട് പേരും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തില്‍ നിലവില്‍ പോലീസ് കേസെടുത്തിട്ടില്ല. ഇതുവരെ ആരുടെ ഭാഗത്ത് നിന്നും പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു.

തല്ലുമാലയുടെ ഷൂട്ടിംഗിനിടെ നേരത്തെ ഷൈന്‍ ടോം ചാക്കോയ്ക്ക് കാലിന് പരിക്ക് പറ്റിയിരുന്നു.. അടുത്തിടെ ഒരു അഭിമുഖത്തിന്റെ പേരില്‍ ഷൈന്‍ ടോം ചാക്കോ വിവാദത്തിലായിരുന്നു. ഭീഷ്മപര്‍വ്വത്തിന്റെ പ്രമോഷന്‍ ഇന്റര്‍വ്യൂവില്‍ ഷൈന്‍ മദ്യപിച്ച് പങ്കെടുത്തു എന്നായിരുന്നു വ്യാപക പ്രചാരണം. എന്നാല്‍ കാലിന്റെ പരിക്ക് കാരണം പെയിന്‍ കില്ലര്‍ കഴിച്ചതിന്റെ സെഡേഷന്‍ ആണ് മദ്യപിച്ചതായി പ്രചരിപ്പിക്കപ്പെട്ടത് എന്നാണ് ഷൈന്‍ വിശദീകരിച്ചത്.












Click it and Unblock the Notifications