നിനക്കിട്ട് പണി വരും എന്ന ഭീഷണി; അത് നടക്കില്ല ബ്രോ.. എന്ന് ഞാനും: കൂട്ടായ ആക്രമണമെന്ന് ശ്രീനാഥ് ഭാസി
കൊച്ചി: വിവിധ സിനിമ സംഘടനകള്‍ നിസ്സഹകരണം പ്രഖ്യാപിച്ചതോടെ താര സംഘടനയായ 'അമ്മ'യിൽ അംഗത്വം നേടാനുള്ള നീക്കവുമായി ശ്രീനാഥ് ഭാസി. അമ്മയുടെ ഓഫിസിലെത്തി അംഗത്വം നേടാനുള്ള അപേക്ഷ നടൻ കൈമാറി. എന്നാല്‍ താരത്തിന് ഉടന്‍ അംഗത്വം ലഭിക്കില്ല. സംഘടനയുടെ നിയമ പ്രകാരം എക്സിക്യൂട്ടീവിന്റെ അനുമതിക്കു ശേഷം മാത്രമാകും അപേക്ഷയ്ക്കുള്ള നടപടി സ്വീകരിക്കുക.
വലിയ ആരോപണങ്ങള്‍ ഉയർത്തിക്കൊണ്ടായിരുന്നു ശ്രീനാഥ് ഭാസിക്കെതിരായ 'വിലക്ക്' സംഘടനകള്‍ പ്രഖ്യാപിച്ചത്. നിർമ്മാതാവിൽ നിന്ന് അഡ്വാൻസ് വാങ്ങിയിട്ടും ഡേറ്റ് നൽകാതെയും പല സിനിമകൾക്ക് ഒരേസമയം ഡേറ്റ് കൊടുത്ത് സിനിമയുടെ മുഴുവൻ ഷെഡ്യൂളിനെയും മാറ്റിമാറിക്കുന്നുവെന്നായിരുന്നു ശ്രീനാഥിനെതിരായ ആരോപണം. ഈ സാഹചര്യത്തില്‍ തന്നെയാണ് സില്ലി മോങ്ക് മോളിവുഡ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖം വീണ്ടും ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. തനിക്കെതിരെ കൂട്ടായ ആക്രമണം നടക്കുന്നുണ്ടെന്നാണ് ഭാസി പറയുന്നത്.

ശ്രീനാഥ് ഭാസി അന്ന് പറഞ്ഞ കാര്യങ്ങള്‍
ഞാന്‍ സാധാരണക്കാരനായി ഒരു ചെറുപ്പക്കരാനാണ്. ഈ കമന്റുകളൊക്കെ കാണുമ്പോള്‍ എനിക്ക് വിഷമം വരാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കുറച്ച് ബുദ്ധിമുട്ടാണ്. എന്ത് കാരണത്താല്‍ ഇത്തരം ആരോപണങ്ങള്‍ വരുന്നു, എന്തുകൊണ്ടാണ് എനിക്ക് കൃത്യസമയത്ത് എത്താന്‍ സാധിക്കാതിരുന്നത്, എന്തുകൊണ്ടാണ് നിർബന്ധിപ്പിച്ച് വീഡിയോ എടുപ്പിച്ചത് എന്നതൊന്നും ആർക്കും അറിയില്ലെന്നുമാണ് ശ്രീനാഥ് ഭാസി അന്ന് പറഞ്ഞത്.
എനിക്ക് പണി തരികയാണ് എന്ന് പറഞ്ഞാണ് അവർ നീങ്ങിയത്. അങ്ങനെയാണെങ്കില്‍ എന്താണ് ചെയ്യുകയെന്ന് വെച്ചാല്‍ ചെയ്യണ്ടേയെന്ന് ഞാനും കരുതി. വാങ്ങിയ പൈസ തിരികെ നല്‍കാമെന്നും അറിയിച്ചു. എനിക്ക് സുഖമില്ലായിരുന്നു, ട്രാവല്‍ ചെയ്യാന്‍ പോലും പറ്റില്ലായിരുന്നു. അതൊക്കെ പറയുമ്പോള്‍ 'ഒന്നും നടക്കില്ല ഭാസീ.. നീ വന്നോ അല്ലെങ്കില്‍ നിനക്കിട്ട് പണിയും' എന്നാണ് പറയുന്നത്. അത് എന്തായാലും നടക്കില്ല.
മുടി കൊഴിച്ചില്‍ സ്വിച്ചിട്ട പോലെ നിർത്തണോ: ഈ 7 പോഷകങ്ങള്‍ ശരീരത്തിലുണ്ടെന്ന് ഉറപ്പ് വരുത്തൂ
എനിക്ക് പറ്റുന്നത് പോലെ സിനിമയില്‍ അഭിനയിക്കും
കഷ്ടപ്പെട്ട് തന്നെയാണ് ഞാന്‍ പണിയെടുക്കുന്നത്. എനിക്ക് പറ്റുന്നത് പോലെ സിനിമയില്‍ അഭിനയിക്കും, അല്ലെങ്കില്‍ വല്ല വാർക്ക പണിക്കും പോവും. കൂട്ടായ ഒരു ആക്രമണം പോലെയാണ് എനിക്ക് തോന്നിയത്. വിവിധ വശങ്ങളില്‍ നിന്നുള്ള ആരോപണങ്ങളാണ്. ഞാന്‍ സെറ്റില്‍ നേരത്തെ വരാറുണ്ടോ ഇല്ലയോ എന്ന കാര്യം അബിയേട്ടന്‍, അമലേട്ടന്‍ എന്നിവരോട് ചോദിക്കൂ. ഞാന്‍ നേരത്തെ വന്നില്ലെങ്കില്‍ എനിക്ക് പടം ഉണ്ടാവില്ലാലോയെന്നും ശ്രീനാഥ് ഭാസി പറയുന്നു.

ആളുകള്‍ക്ക് കണ്ടന്റ് വേണമെങ്കില്‍ വ്യക്തിപരമായി ആക്രമിക്കാതെ മുന്നോട്ട് പോയിക്കൂടെ. ഇത്തരം കാര്യങ്ങള്‍ എന്റെ മുന്നില്‍ വെച്ചാണ് പറയുന്നതെങ്കില്‍ ഞാന്‍ അതിന് അപ്പോള്‍ മറുപടിയും ചോദ്യങ്ങളും ചോദിക്കും. എനിക്കിട്ട് വേണ്ടി പണിയാന്‍ വേണ്ടി പ്ലാന്‍ ചെയ്തത് പോലെയാണ് തോന്നിയത്. ഒരു പടം ഞാന്‍ തിരഞ്ഞെടുക്കുന്നത് നിർമ്മാതാവിനെ ബുദ്ധിമുട്ടിക്കാനല്ല, അല്ലെങ്കില്‍ ഒരു ഉദ്ഘാടനം തീരുമാനിച്ചിട്ട് വേറെ എങ്ങോട്ടും പോവുകയുമില്ല.
കഷ്ടപ്പെട്ട് പണി ചെയ്ത് മുന്നോട്ട് പോവുന്നു
എല്ലാവരേയും പോലെ കഷ്ടപ്പെട്ട് പണി ചെയ്ത് മുന്നോട്ട് പോവുകയാണ്. ആ സമയത്ത് മറ്റുള്ളവർക്ക് അവനെ എന്ത് വേണമെങ്കിലും പറയാം എന്നുള്ള സാഹചര്യമാണ് ഇപ്പോഴുള്ളത്. കുറ്റങ്ങളും തെറ്റുകളും ഉണ്ടെങ്കില്‍ പറയട്ടെ. അവരുടെ കയ്യില്‍ നിന്നും പൈസ വാങ്ങിച്ചിട്ട് എനിക്ക് പോവാന്‍ സാധിക്കാതിരുന്നത് തെറ്റായിരുന്നു. അത് ഞാന്‍ സമ്മതിക്കുന്നു. ക്ഷമിക്കണം വേറെ പരിപാടി ചെയ്തത് തരാം എന്ന് പറഞ്ഞിരുന്നു. എന്നാല്‍ അവർക്ക് അത് ഒന്നുമായിരുന്നില്ല, പബ്ലിസിറ്റിയായിരുന്നു വേണ്ടത്. പിന്നെ എങ്ങനെയെങ്കിലും എന്നെ പണിയണമായിരുന്നുവെന്നും ശ്രീനാഥ് ഭാസി പറയുന്നു.












Click it and Unblock the Notifications