വാഹനം ഇടിച്ചിട്ട് നിർത്താതെ പോയി; ശ്രീനാഥ് ഭാസിക്കെതിരെ നടപടി, ലൈസൻസ് സസ്‌പെൻഡ് ചെയ്‌തു
കൊച്ചി: വാഹനം ഇടിച്ചിട്ട് നിർത്താതെ സംഭവത്തിൽ അറസ്‌റ്റ് രേഖപ്പെടുത്തി വിട്ടയച്ചതിന് പിന്നാലെ നടൻ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്‌തു. ആർടിഒയാണ് നടനെതിരെ നടപടിയെടുത്തത്. മട്ടാഞ്ചേരി സ്വദേശിയെ ഇടിച്ചിട്ടും വാഹനം നിർത്താതെ പോയ സംഭവത്തിൽ കഴിഞ്ഞ ദിവസം നടന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയിരുന്നു.
മട്ടാഞ്ചേരി സ്വദേശി ഫഹീമിന് താരത്തിന്റെ വാഹനം ഇടിച്ച് പരിക്കേറ്റിരുന്നു. എന്നാൽ നിർത്താതെ പോവുകയായിരുന്നു. കഴിഞ്ഞ മാസമാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. ഒരു മാസത്തേക്കാണ് നടന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ പരിശീലന ക്ലാസിൽ പങ്കെടുക്കാനും നടനോട് നിർദ്ദേശിച്ചിട്ടുണ്ട്.

എറണാകുളം ആർടിഒയാണ് നടപടിയെടുത്തത്. നേരത്തെ സംഭവത്തിൽ സെൻട്രൽ പോലീസ് ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തിരുന്നു. കാറിൽ ഉണ്ടായിരുന്ന മറ്റുള്ളവരെ കുറിച്ചും പോലീസ് പരിശോധന ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഈ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെയും നടന്റെ പ്രതികരണം ലഭ്യമായിട്ടില്ല.
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടയിൽ നടനെതിരെ ഉയരുന്ന രണ്ടാമത്തെ ആരോപണമായിരുന്നു ഇത്. അടുത്തിടെ കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശ് കൊച്ചിയിൽ നടത്തിയ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട സംഭവത്തിൽ നടനെതിരെയും ആരോപണം ഉയർന്നിരുന്നു. ഓം പ്രകാശിന്റെ മുറിയിൽ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാർട്ടിനും എത്തിയെന്നായിരുന്നു കണ്ടെത്തൽ.
ഇതിനെ തുടർന്നാണ് പോലീസ് ഇരുവർക്കും എതിരെ അന്വേഷണം ആരംഭിച്ചത്. പിന്നീട് ശ്രീനാഥ് ഭാസിയെ അന്വേഷണ സംഘം അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്‌തിരുന്നു. എന്നാൽ ഇതുവരെയും കേസിൽ നടന് പങ്കുള്ളതായി പോലീസ് കണ്ടെത്തിയിട്ടില്ല. കൊച്ചി സിറ്റി പോലീസ് കമ്മീഷണറാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിമർശനങ്ങൾ ശക്തമാവുന്നതിന് ഇടയിലായിരുന്നു പ്രമുഖ താരങ്ങൾ ഉൾപ്പെട്ട കേസ് പുറത്തുവന്നത്. ഇതോടെ വിവിധ കോണുകളിൽ നിന്ന് വിമർശനം ശക്തമായിരുന്നു. എന്നാൽ ഓം പ്രകാശുമായി ബന്ധമില്ലെന്നും ലഹരി ഉപയോഗിക്കാറില്ലെന്നുമായിരുന്നു താരങ്ങൾ നൽകിയ മൊഴി.
അതിനിടെ കഴിഞ്ഞ ദിവസം ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായും വായിച്ച ഹൈക്കോടതി സിനിമയിലെ ലഹരി ഉപയോഗത്തിനെതിരെ കടുത്ത ഭാഷയിലാണ് വിമർശനം ഉന്നയിച്ചത്. ഈ വിഷയം പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘത്തോട് നിർദ്ദേശിക്കുകയും ചെയ്‌തിട്ടുണ്ട്. ഇതോടെ ലൈംഗിക അതിക്രമത്തിന് പുറമേ ലഹരി ഉപയോഗവും അന്വേഷണത്തിന്റെ പരിധിയിൽ വരും.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications