കുടുംബാംഗങ്ങളുമായി സംസാരിക്കുന്നു; വെന്റിലേറ്റർ മാറ്റി, നടൻ ശ്രീനിവാസന്റെ ആരോഗ്യനിലയിൽ പുരോഗതി
കൊച്ചി: നടൻ ശ്രീനിവാസന്റെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതി. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ആശുപത്രി അധികൃതർ പുറത്ത് വിട്ട മെഡിക്കൽ ബുള്ളറ്റിനിൽ ആണ് ഇക്കാര്യം പറയുന്നത്. നിലവിൽ വെൻറിലേറ്റർ നീക്കം ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന് കുടുംബാംഗങ്ങളുമായി സംസാരിക്കാൻ കഴിയുന്നുണ്ട്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ നിന്നും ആരോഗ്യ നിവല മെച്ചപ്പെട്ടു. ഇപ്പോൾ പഴയ ആരോഗ്യ അവസ്ഥ വീണ്ടെടുക്കുകയാണ് എന്നും ആശുപ്രതിയുടെ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ ദിവസവും കൊച്ചി സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ ഉദ്യോഗസ്ഥർ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത് വിട്ടിരുന്നു. ശ്രീനിവാസന്റെ ആരോഗ്യ നിലയിൽ തൃപ്തികരം എന്നായിരുന്നു മെഡിക്കൽ ബുള്ളറ്റിനിലൂടെ അധികൃതർ അറിയിച്ചത്. മരുന്നുകളോടും ചികിത്സയോടും അദ്ദേഹം പ്രതികരിക്കുന്നു എന്നും ഇക്കഴിഞ്ഞ ദിവസം പുറത്ത് വിട്ട ബുള്ളറ്റിൻ വ്യക്തമാക്കുന്നുണ്ട്.

നെഞ്ച് വേദനയെ തുടർന്നാണ് നടൻ ശ്രീനിവാസനെ അങ്കമാലി അപ്പോളോ അഡ്ലക്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. മാർച്ച് 30 - നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് മാർച്ച് 31 - ന് വ്യാഴാഴ്ച ബൈപാസ് സർജറിക്ക് വിധേയനാക്കിയിരുന്നു. അതേസമയം, ഇക്കഴിഞ്ഞ ഏപ്രിൽ നാലിന് ശ്രീനിവാസന്റെ അറുപത്തിയാറാം ജന്മദിനം ആയിരുന്നു.

ശ്രീനിവാസന്റെ ആരോഗ്യനില : വ്യാജ വാർത്തകൾ തള്ളി സംവിധായകൻ സജിൻ ബാബു
കൊച്ചി: നടൻ ശ്രീനിവാസന്റെ ആരോഗ്യ നില സംബന്ധിച്ചുള്ള വ്യാജ വാർത്തകളെ തള്ളി സംവിധായകൻ സജിൻ ബാബു രംഗത്ത്. അദ്ദേഹത്തിന് ചെറിയ ആരോഗ്യ പ്രശ്നങ്ങൾ മാത്രം ആണ് ഉള്ളത്. ഉടൻ തന്നെ ആശുപത്രിയിൽ നിന്നും തിരികെ വീട്ടിൽ എത്തും എന്ന് സജിൻ ബാബു മാതൃഭൂമി ഡോട്ട് കോമിനോട് വ്യക്തമാക്കിയിരുന്നു.

മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ആശുപത്രിയിൽ പ്രവേശിച്ച് ഡയാലിസിസ് നടത്തുകയാണ്. അദ്ദേഹത്തിന് ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മാത്രമാണ് നിലവിൽ ഉള്ളത്. മൂന്ന്, നാല് ദിവസങ്ങൾക്ക് ഉളളിൽ തന്നെ ആശുപത്രിയിൽ ചികിത്സയിൽ നിന്നും വീട്ടിലേക്ക് മടങ്ങും. ഉടൻ തന്നെ ഡിസ്ചാർജ് ആകും എന്ന് പ്രതീക്ഷിക്കാം. ശ്രീനിവാസന്റെ ഭാര്യയോടും അടുത്ത സുഹൃത്തുക്കളോടും സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.നിലവിൽ ശ്രീനിവാസന്റെ ചിത്രം എന്ന പേരിൽ പ്രചരിക്കുന്നത് അയാൾ ശശി എന്ന സിനിമയ്ക്ക് വേണ്ടി ചെയ്ത മേക്കോവറിന്റെ ചിത്രം ആണ്.
എന്തൊരു ചിരി, എന്തൊരു ലുക്ക്: കിടുക്കാച്ചി ഗെറ്റപ്പില്‍ ഭാവന, വൈറലായി ചിത്രങ്ങള്‍

തനിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ടുളള പോസ്റ്റുകളുടെ കാര്യം പറഞ്ഞപ്പോള്‍ ശ്രീനിവാസന്‍ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു എന്ന് നിര്‍മാതാവും തിരക്കഥാകൃത്തും ആയ മനോജ് രാംസിങ്ങും പ്രതികരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്കിലൂടെ ആയിരുന്നു പ്രതികരണം ഉണ്ടായത്. ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നത് എല്ലാം എനിക്ക് തന്നേക്ക്...

കൂടുതലായി പോയാല്‍ കുറച്ചു മനോജിന് തന്നേക്കാം 'മിനിറ്റുകള്‍ക്ക് മുന്‍പ് ഐ സി യു വില്‍ കിടന്ന് സ്വന്തമായി ശ്വസിക്കുന്ന ശ്രീനിയേട്ടനോട് ചേച്ചിയുടെ ഫോണില്‍ സംസാരിച്ചപ്പോള്‍, ശ്രീനിയേട്ടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള ചില മനോ രോഗികളുടെ പോസ്റ്റിന്റെ കാര്യം പറഞ്ഞപ്പോള്‍ ഉള്ള ശ്രീനിയേട്ടന്റെ ചിരിച്ച് കൊണ്ടുള്ള മറുപടി ആണ് മുകളില്‍ പറഞ്ഞത്. ആ മറുപടി കൊണ്ടു തന്നെ ഞാനായി ഈ പോസ്റ്റില്‍ ഒന്നും കൂട്ടിച്ചേര്‍ക്കുന്നില്ലെന്ന് മനോജ് രാംസിങ് തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications