സുരേഷ് ഗോപി പേര് മാറ്റി; ഇനി ഇങ്ങനെ
കൊച്ചി: സംഖ്യാ ശാസ്ത്രം അനുസരിച്ച് ഭാഗ്യം വരുന്നതിനായി പേരുമാറ്റിയ നിരവധി താരങ്ങൾ ബോളിവുഡിലും കോളിവുഡിലും എന്തിന് മോളിവുഡിലും ഉണ്ട്. ചിലർ പേരുകളുടെ അക്ഷരങ്ങൾ മാത്രമാണ് മാറ്റാറുള്ളത്. മറ്റ് ചിലർ പേര് തന്നെ മാറ്റും. ചിലരാകട്ടെ തങ്ങളുടെ പേരിലെ ഇംഗ്ലീഷ് അക്ഷരങ്ങളാണ് മാറ്റാറുള്ളത്. അക്കൂട്ടത്തിലിതാ ഇപ്പോൾ സുരേഷ് ഗോപിയും ഉൾപ്പെട്ടിരിക്കുകയാണ്. വിശദമായി അറിയാം

നടന്റെ പേര് ഇംഗ്ലീഷില്‍ 'Suresh Gopi' എന്നത് 'Suressh Gopi' എന്നാക്കിയാണ് മാറ്റിയിരിക്കുന്നത്. അധികമായി ഒരു 's' ആണ് ചേർത്തത്. താരത്തിന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിൽ എല്ലാം ഇത്തരത്തിൽ പേരിൽ മാറ്റം വരുത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ മാത്രമാണോ അതോ ഔദ്യോഗികമായാണോ ഈ പേര് മാറ്റം എന്നത് വ്യക്തമല്ല. നടൻ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ദിലീപായിരുന്നു അടുത്തിടെ പേരിൽ മാറ്റം വരുത്തിയ മറ്റൊരു പ്രമുഖ നടൻ. 'കേശു ഈ വീടിന്‍റെ നാഥന്‍' എന്ന ചിത്രത്തിന്‍റെ പോസ്റ്ററിലൂടെയായിരുന്നു ദിലീപിന്റെ പേര് മാറ്റം ചർച്ചയായത്. 'Dileep' എന്നതിനു പകരം 'Dilieep' എന്നായിരുന്നു പോസ്റ്ററിൽ എഴുതിയിട്ടുണ്ടായിരുന്നത്.

നടി ലെനയും തന്റെ പേരിൽ മാറ്റം വരുത്തിയിരുന്നു. ദിലീപിനെ പോലെ തന്നെ തന്റെ സ്പെല്ലിംഗിലായിരുന്നു ലെന മാറ്റം വരുത്തിയത്. ഇംഗ്ലീഷില്‍ ഒരു 'എ'(A) കൂടി ചേര്‍ത്താണ് പേര് പരിഷ്കരിച്ചത്. ജൂത സംഖ്യാശാസ്ത്ര പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് പേര് മാറ്റം എന്നായിരുന്നു ലെന വ്യക്തമാക്കിയത്.
സ്റ്റൈൽ, ആറ്റിറ്റ്യൂഡ്, സാനിയ ഈസ് വേറെ ലെവൽ..വൈറൽ ഫോട്ടോകൾ

സംവിധായകൻ ജോഷിയും പേര് മാറ്റം വരുത്തിയ പ്രമുഖനാണ്. തന്റെ പേരിനൊപ്പം ഒരു y കൂടിയാണ് ജോഷി കൂട്ടിച്ചേർത്തത്. അടുത്തിടെ നടി റോമ 'Roma' എന്ന പേര് 'Romah' എന്നാക്കിയിരുന്നു.












Click it and Unblock the Notifications