• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അഭിനയിക്കുന്ന സിനിമകളില്‍ നിന്ന് രണ്ട് ലക്ഷം രൂപ മാ സംഘടനയ്ക്ക് നല്‍കും; പ്രഖ്യാപിച്ച് സുരേഷ് ഗോപി

Google Oneindia Malayalam News

കൊച്ചി: കൊവിഡ് വ്യാപനത്തോടെ ഏറെ ബുദ്ധിമുട്ടിലായവരാണ് കേരളത്തിലെ മിമിക്രി കലാകാരന്മാര്‍. കൊവിഡ് രൂക്ഷമായതോടെ കൊവിഡ് നിയന്ത്രണങ്ങൾ മൂലം പരിപാടികൾ ഇല്ലാതായതോടെ ഓണം അടക്കമുള്ള സീസണുകളില്‍ ലഭിച്ചിരുന്ന പരിപാടികള്‍ ഇല്ലാതാവുകയും ഇവർക്കുള്ള വരുമാനം നിലയ്ക്കുകയും ചെയ്തതോടെ കഷ്ടത്തിലായിട്ടുണ്ട് സംസ്ഥാനത്തെ പല താരങ്ങളും.

എന്തുകൊണ്ട് മണിക്കുട്ടനുമായി ഇത്ര അടുത്ത ബന്ധം: തുറന്ന് പറഞ്ഞ് ബിഗ് ബോസ് താരം അനൂപ് കൃഷ്ണന്‍എന്തുകൊണ്ട് മണിക്കുട്ടനുമായി ഇത്ര അടുത്ത ബന്ധം: തുറന്ന് പറഞ്ഞ് ബിഗ് ബോസ് താരം അനൂപ് കൃഷ്ണന്‍

1

കൊവിഡ് കാലത്ത് പ്രതിസന്ധി നേരിടുന്ന മിമിക്രി താരങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിനായി പുതിയ പദ്ധതി ആവിഷ്കരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മിമിക്രി താരങ്ങളുടെ സംഘടനയായ ‘മാ'യും. ഇതേ ആവശ്യത്തിനായി ഏഷ്യാനെറ്റുമായി ചേർന്ന് മാ മാമാങ്കം എന്ന പേരിലൊരു പരിപാടി സംഘടിപ്പിക്കുകയും ചെയ്തിരുന്നു. മലയാള സിനിമയിലെ മിമിക്രി താരങ്ങൾക്കൊപ്പം നടനും എംഎൽഎയുമായ സുരേഷ് ഗോപിയും പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു. മലയാളത്തിൽ മിമിക്രി താരങ്ങളായി എത്തി പിന്നീട് ചലച്ചിത്ര താരങ്ങളായി മാറിയ കോമഡി താരങ്ങളെയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടാണ് മാമാങ്കം ഷോ ഒരുക്കിയിട്ടിട്ടുള്ളത്.

2


തിരുവോണ ദിനത്തിൽ ഏഷ്യാനെറ്റിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്ന ഷോയിലൂടെ സിദ്ദിഖ്, ഷാജോൺ, കോട്ടയം നസീർ, ടിനി ടോം, ദിലീപ് സുരേഷ്, ജയസൂര്യ, കലാഭവൻ ഷാജോൺ തുടങ്ങി നിരവധി മിമിക്രി രംഗത്ത് നിന്ന് സിനിമാ രംഗത്തേക്ക് എത്തിയ താരങ്ങളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. പാട്ടും കോമഡിയുമായി താരങ്ങൾ വേദിയിൽ അണിനിരക്കുന്ന പരിപാടിയ്ക്കായി ഓണത്തിന് പ്രേക്ഷകരും കാത്തിരിപ്പ് തുടങ്ങിയിട്ടുണ്ട്.

3


മാ സംഘടനയുടെ പുതിയ രക്ഷാധികാരികളില്‍ ഒരാളായി നേരത്തെ സുരേഷ് ഗോപിയെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ സുരേഷ് ഗോപി മറ്റൊരു നിർണ്ണായക പ്രഖ്യാപനമാണ് നടത്തിയിട്ടുള്ളത്. മാ സംഘടനയ്ക്ക് വേണ്ടി സാമ്പത്തിക സഹായം നല്‍കുമെന്നാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്. താന്‍ ഇനി മുതല്‍ അഭിനയിക്കുന്ന ഓരോ സിനിമകളിൽ നിന്നും ലഭിക്കുന്ന പ്രതിഫലത്തില്‍ നിന്നും രണ്ട് ലക്ഷം വീതം മാ സംഘടനയ്ക്ക് നല്‍കുമെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രഖ്യാപനം.

4

‘വാര്‍ധക്യത്തിലാണ് നല്ല കാലം വരുന്നത്. എനിക്കും അങ്ങനെയാണ്. സമ്പാദിച്ച് കൊണ്ടിരിക്കുന്ന കാശില്‍ നിന്നും ഇത്ര തരാമെന്ന് പറയുന്നതില്‍ ഒരു കുറച്ചിലുണ്ട്. പക്ഷേ ഞാന്‍ വാക്ക് തരുന്നു, ഇവിടുന്ന് അങ്ങോട്ട് ചെയ്യുന്ന ഓരോ സിനിമയില്‍ നിന്നും രണ്ട് ലക്ഷം രൂപ ദാനമല്ല, ലെവിയായി തരും. ഇത് ഉറപ്പിച്ച കാര്യമാണ്' എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ.

5


സുരേഷേട്ടന് ഒരുപാട് സിനിമകൾ കിട്ടാൻ നമ്മളെല്ലാവരും പ്രാർത്ഥിക്കണം. രണ്ട് രൂപ വീതം കിട്ടുന്നതാണ്. എന്നിട്ട് ആ പണമെല്ലാം കൂട്ടിവെച്ച് മാ സംഘടന സുരേഷേട്ടനെ വെച്ച് ഒരു സിനിമ സംവിധാനം ചെയ്യും. അതിൽ സുരേഷേട്ടൻ ഫ്രീയായി അഭിനയിക്കുകയും ചെയ്യുമെന്ന് ദിലീപ് കൂട്ടിച്ചേർത്തു. ഇതാണ് സുരേഷ് ഗോപി സമ്മതിച്ച് നൽകിയിട്ടുള്ളത്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്വർണ നിക്ഷേപം: ഹൈക്കോടതിയുടെ അനുമതിയോടെ മാത്രം ; എൻ വാസു വൺ ഇന്ത്യയോട്തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്വർണ നിക്ഷേപം: ഹൈക്കോടതിയുടെ അനുമതിയോടെ മാത്രം ; എൻ വാസു വൺ ഇന്ത്യയോട്

രാഹുലിന്റെ വിശ്വസ്ത തൃണമൂല്‍ കോണ്‍ഗ്രസില്‍, പിണങ്ങിയത് ഈ 3 കാര്യങ്ങളില്‍, മമതയുടെ വിശ്വസ്തയാവുംരാഹുലിന്റെ വിശ്വസ്ത തൃണമൂല്‍ കോണ്‍ഗ്രസില്‍, പിണങ്ങിയത് ഈ 3 കാര്യങ്ങളില്‍, മമതയുടെ വിശ്വസ്തയാവും

English summary
Actor Suresh Gopi promised to contribute Rs 2 lakhs to maa organization
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X