'ഇതൊക്കെ ഏശുവോ?രാഷ്ട്രീയ സിനിമയെന്ന് പറയുന്നത് ചില മതഭ്രാന്തൻമാരാണ്';സുരേഷ് ഗോപി
കൊച്ചി:നീണ്ട ഇടവേളക്ക് ശേഷം സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത 'പാപ്പൻ' തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. അതിനിടെ ചിത്രം രാഷ്ട്രീയ സിനിമയാണെന്ന തരത്തിലുള്ള പ്രചരണങ്ങൾക്ക് മറുപടി നൽകുകയാണ് സുരേഷ് ഗോപി. അത്തരത്തിലുള്ള പ്രചരണം നടത്തുന്ന ചില മതഭ്രാന്തൻമാരാണെന്ന് നടൻ പറഞ്ഞു. പാപ്പന്റെ' ആദ്യ പ്രദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കെയായിരുന്നു സുരേഷ് ഗോപി.
'ഇതെന്ത് മറിമായമാണ്.. എന്ത് ചെയ്താലും സുന്ദരി'; വീണ്ടും അനുശ്രീ..വൈറൽ ചിത്രങ്ങൾ
മതാന്ധത കയറിയിട്ട് കക്കാനും മോഷ്ടിക്കാനും രാജ്യം കയ്യില്‍ കിട്ടുന്നില്ലെന്ന് വിചാരിക്കുന്ന ചില രാഷ്ട്രീയ നേതാക്കളുടെ ഏജന്റുമാരുണ്ട്, അവരുടെ മാത്രം പ്രവര്‍ത്തനമാണ് ഇതെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി.

രാഷ്ട്രീയം സിനിമയെ ബാധിക്കുമോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. 'സിനിമ കാണാൻ വരുന്ന ഓഡിയൻസിനും രാഷ്ട്രീയമുണ്ടല്ലോ. സിനിമയിൽ രാഷ്ട്രീയം അല്ലല്ലോ പറയുന്നത്.ആളുകള്‍ എന്റെ സിനിമ കാണില്ലെന്നതൊക്കെ നിങ്ങളുടെ വികലമായ വിചാരങ്ങളാണ്',സുരേഷ് ഗോപി പറഞ്ഞു.

'രാഷ്ട്രീയ സിനിമ എന്നു പറയുന്നത് കുറച്ച് മതഭ്രാന്തന്മാര്‍ക്കാണ്. വേറെയാര്‍ക്കും കാണില്ല. നിങ്ങളൊന്ന് മലപ്പുറത്ത് ചെന്ന് നോക്കിക്കോ ആരൊക്കെയാണ് സിനിമ കാണാന്‍ വരുന്നതെന്ന്. എനിക്ക് വരുന്ന മെസേജില്‍ എനിക്ക് അറിയാമല്ലോ ആരാണ് കൂടുതൽ എന്ന്.അതുകൊണ്ട് അതില്‍ കാര്യമില്ല'.

'ചില രാഷ്ട്രീയത്തിലെ തന്നെ മതാന്ധത കയറിയിട്ട് കക്കാനും മോഷ്ടിക്കാനും രാജ്യം കയ്യില്‍ കിട്ടുന്നില്ലെന്ന് വിചാരിക്കുന്ന ചില രാഷ്ട്രീയ നേതാക്കളുടെ ഏജന്റുമാരുണ്ട്, അവരുടെ മാത്രം പ്രവര്‍ത്തനമാണ്. ഓരോ ജില്ലയിലും കൈവിരലില്‍ എണ്ണാവുമന്ന അത്രയും പേരം ഉണ്ടാകുള്ളൂ.അതൊന്നും ഏശത്തില്ല'.

'കലയെ സ്‌നേഹിക്കുന്ന ഹൃദയങ്ങള്‍ക്ക് മതവും രാഷ്ട്രീയവുമില്ല. രമേശ് ചെന്നിത്തല പടം കണ്ടിട്ട് എന്നെ വിളിക്കുമെന്ന് എനിക്ക് ഉറപ്പാണല്ലോ. അദ്ദേഹത്തിന് എന്റെ രാഷ്ട്രീയം വെറുപ്പാണ്, വല്ല കാര്യവുമുണ്ടോ'- സുരേഷ് ഗോപി പറഞ്ഞു.

'2015ന് ശേഷം 2020ല്‍ വരനെ ആവശ്യമുണ്ട് എന്ന സിനിമയാണ് ചെയ്തത്. അതൊരു ഗ്യാപിന് ശേഷം ചെയ്ത സിനിമ ആയിരുന്നു. അതിനിടയില്‍ സിനിമ ചെയ്യാന്‍ ഞാന്‍ തയ്യാറായിരുന്നു. പക്ഷെ സാഹചര്യങ്ങള്‍ മോശമായിരുന്നു. എനിക്കതില്‍ വേദനയൊന്നുമില്ല. കാവല്‍ അത്ര മികച്ച സിനിമയൊന്നുമായിരുന്നില്ല. പക്ഷെ ഞാന്‍ ഇല്ലാതിരുന്ന സമയത്ത് നിന്ന് തിരിച്ച് വന്നപ്പോള്‍ അതുപോലും പ്രേക്ഷകർ സ്വീകരിച്ചു',സുരേഷ് ഗോപി പറഞ്ഞു.

ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍.ചിത്രത്തിൽ സുരേഷ് ഗോപിയുടേത് പോലീസ് വേഷമാണ്.സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.നൈല ഉഷ, കനിഹ, നീത പിള്ള,ജുവൽ മേരി, ഷമ്മി തിലകൻ, വിജയരാഘവൻ, ടിനി ടോം, രാഹുൽ മാധവ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.












Click it and Unblock the Notifications