കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉണ്ണി മുകുന്ദനെക്കൊണ്ട് ചിലർ ചുടുചോറു വാരിച്ച് സൈഡാക്കി: വീണത് കെണിയിലെന്ന് സംവിധായകന്‍ ജോണ്‍ ഡിറ്റോ

ഉണ്ണി മുകുന്ദന്‍ ചിത്രം മാളികപ്പുറം റിലീസിന് മുന്ന് തന്നെ ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജോണ്‍ ഡിറ്റോ രംഗത്ത് വന്നിരുന്നു

Google Oneindia Malayalam News
uniiditto-

ഉണ്ണിമുകുന്ദൻ വീണിരിക്കുന്ന കെണിയുടെ ആഴം എത്രയെന്ന് ഞാൻ നേരത്തേ സൂചിപ്പിച്ചതാണെന്ന് സംവിധായകന്‍ ജോണ്‍ ഡിറ്റോ. സിനിമ നൽകിയ കോടികൾ മമ്മൂട്ടിയുടെ വലം കയ്യായ ആന്റോ ജോസഫിന്റെ പെട്ടിയിൽ വീണു. ഉണ്ണിമുകുന്ദനിലൂടെ അയ്യപ്പവിശ്വാസികളെ മുതലെടുത്തു. അവസാനം ആ അയ്യപ്പൻ സിൻഡ്രോമിൽ നിന്ന് പുറത്തുകടക്കാനാവാതെ ഉണ്ണി, ലോക്കൽസുമായി ഏറ്റുമുട്ടുന്ന സ്ഥിതിയാണ് ഉള്ളതെന്നും അദ്ദേഹം പറയുന്നു.

എനിക്ക് മനസ്സിലായത് ഉണ്ണി ഒരു പാവമാണെന്നാണ്. അല്ലെങ്കിൽ ഇങ്ങനെയൊരു ഫോണ്‍ കോളിന്റെ പ്രേരണ എന്തായിരിക്കുമെന്നും അദ്ദേഹം പറയുന്നു. ജോണ്‍ ഡിറ്റോയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഉണ്ണിമുകുന്ദൻ യുട്യൂബറെ തെറി വിളിച്ചു

ഉണ്ണിമുകുന്ദൻ യുട്യൂബറെ തെറി വിളിക്കുകയും തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ കണ്ടു.ഉണ്ണീമുകുന്ദാ, ഒരു ആവറേജ് സിനിമയായ മാളികപ്പുറം നന്നായി കളക്ട ചെയ്തു കഴിഞ്ഞു. അയ്യപ്പാ എന്ന് കുട്ടി വിളിക്കുമ്പോൾ ഇപ്പോഴും എന്‍ട്രി ആകുന്ന ഉണ്ണി മുകുന്ദനെ കാണുമ്പോൾ ആരായാലും ഓവർ ആണെന്ന് പറയില്ലേ?

സ്വർണം ഇപ്പോള്‍ വിറ്റാല്‍ വന്‍ ലാഭം; പക്ഷെ കാണിക്കുന്നത് വന്‍ മണ്ടത്തരവും, എന്തുകൊണ്ട്സ്വർണം ഇപ്പോള്‍ വിറ്റാല്‍ വന്‍ ലാഭം; പക്ഷെ കാണിക്കുന്നത് വന്‍ മണ്ടത്തരവും, എന്തുകൊണ്ട്

ഉണ്ണിമുകുന്ദൻ വീണിരിക്കുന്ന കെണി

ഉണ്ണിമുകുന്ദൻ വീണിരിക്കുന്ന കെണി

ഉണ്ണിമുകുന്ദൻ വീണിരിക്കുന്ന കെണിയുടെ ആഴം എത്രയെന്ന് ഞാൻ നേരത്തേ സൂചിപ്പിച്ചതാണ്. സിനിമ നൽകിയ കോടികൾ മമ്മൂട്ടിയുടെ വലം കയ്യായ ആന്റോ ജോസഫിന്റെ പെട്ടിയിൽ വീണു. ഉണ്ണിമുകുന്ദനിലൂടെ അയ്യപ്പവിശ്വാസികളെ മുതലെടുത്തു. അവസാനം ആ അയ്യപ്പൻ സിൻഡ്രോമിൽ നിന്ന് പുറത്തുകടക്കാനാവാതെ ഉണ്ണി, ലോക്കൽസുമായി തെരുവിൽ ഏറ്റുമുട്ടുന്നു.

ഒരു കൊച്ചുകുട്ടിയുടെ മനസ്സാണ് ഉണ്ണി മുകുന്ദന്: തകർക്കാന്‍ വലിയ ഗൂഡാലോചന നടക്കുന്നു; സജി നന്ത്യാട്ട്ഒരു കൊച്ചുകുട്ടിയുടെ മനസ്സാണ് ഉണ്ണി മുകുന്ദന്: തകർക്കാന്‍ വലിയ ഗൂഡാലോചന നടക്കുന്നു; സജി നന്ത്യാട്ട്

ഇതു തന്നെയാണ് ഉണ്ണി മുകുന്ദാ

ഇതു തന്നെയാണ് ഉണ്ണി മുകുന്ദാ ഞാൻ എത്രയോ മുമ്പേ പറഞ്ഞത് ? ഇപ്പോ താങ്കൾക്ക് മുമ്പിൽ ഇനിയെന്ത് എന്ന യാഥാർത്ഥ്യമുണ്ട്. താങ്കൾ അയ്യപ്പ വിശ്വാസികളുടെ മാത്രം , വിഭാഗ് താരമായി മാറിയിരിക്കുന്നു. കലാകാരനെന്ന നിലയിൽ അതിൽ നിന്നു മാറിയാൽ ഈ വിഭാഗം മുഴുവൻ താങ്കൾക്ക് എതിരാകും..തുടർന്നാൽ പൊതു പ്രേക്ഷകൻ താങ്കളെ ഉപേക്ഷിക്കും.

Hair Care-എള്ളെണ്ണ ഉലുവ പ്രയോഗം മുതൽ.. അറിയാം മുടിവളരുന്ന അത്ഭുതകൂട്ടുകൾ

ഉണ്ണി മുകുന്ദൻ ഇനിയെന്തുമാവട്ടെ

ഉണ്ണി മുകുന്ദൻ ഇനിയെന്തുമാവട്ടെ

ഒരു പരിവാർരാഷ്ട്രീയക്കാരനോട് ഈ അപകടം ഞാൻ പറഞ്ഞപ്പോൾ അയാൾ പറഞ്ഞത് ഉണ്ണി മുകുന്ദൻ ഇനിയെന്തുമാവട്ടെ . നമുക്ക് ഗുണം കിട്ടിയല്ലോ എന്നാണ്.
എനിക്ക് ശരിക്കും വിഷമം തോന്നിയതപ്പോഴാണ്.
ഒരു നടൻ അവന്റെ കഠിനാദ്ധ്വാനം കൊണ്ട് താരപുത്രൻമാരുടേയും നെപ്പോട്ടിക് താരങ്ങളുടേയുമിടയിൽ ഉറച്ചുനിന്നു തുടങ്ങിയപ്പോൾ അവനെക്കൊണ്ട് ചുടു ചോറു വാരിച്ച് സൈഡാക്കിയതല്ലേ ഇത്?

ഉണ്ണി പരസ്യമായി തെറി വിളിക്കുന്നവൻ

ഉണ്ണി പരസ്യമായി തെറി വിളിക്കുന്നവൻ

ഡ്രഗ് അടിച്ചവരും, വഷളൻ ജീവിതം ജീവിക്കുന്നവരും നല്ല പിള്ളമാർ . ഉണ്ണി പരസ്യമായി തെറി വിളിക്കുന്നവൻ..എനിക്ക് മനസ്സിലായത് ഉണ്ണി ഒരു പാവമാണെന്നാണ്. സെന്‍സിറ്റീവ് അല്ലെങ്കിൽ ഇങ്ങനെയൊരു ഫോണ്‍ കോളിന്റെ ന്റെ പ്രേരണ എന്തായിരിക്കും. സമാജം സ്റ്റാർ എന്ന് വിളിച്ചതു തന്നെ പ്രശ്നം.

ആരോടും ശത്രുതയില്ലാതെ

ആരോടും ശത്രുതയില്ലാതെ, ഞാനൊരു സാധാരണ നടനാണെന്നും ഇനിയും നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നും മാളികപ്പുറം എന്റെ അവസാന സിനിമയല്ലെന്നും പ്രഖ്യാപിക്കണം. അത് സ്വയം തിരിച്ചറിയണം. അയ്യപ്പൻ ഒരു കഥാപാത്രം മാത്രമെന്നും ഞാനയ്യപ്പനല്ലെന്നും എന്നെ ഭക്തിയോടെയല്ല സഹോദരനെ പോലെയും മകനെപ്പോലെയും കാണണമെന്നും തുറന്നു പറയണം.
എങ്കിൽ അനിയാ ഉണ്ണീ മുകുന്ദാ ഈ പ്രതിസന്ധി മറികടക്കാം.. ശക്തിയല്ല; ബുദ്ധിയാണ് വേണ്ടത്.

English summary
Actor Unni Mukundan Became A Puppet In The Hands Of Someone; He Fell In the Trap Says John Ditto
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X