Get Updates
Get notified of breaking news, exclusive insights, and must-see stories!

നടന്‍ ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലത്തെ ഓഫീസില്‍ റെയ്ഡ്; ഉദ്യോഗസ്ഥര്‍ക്ക് അറിയേണ്ടത് ഇക്കാര്യം...

പാലക്കാട്: നടന്‍ ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലത്തെ ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. താരത്തിന്റെ പുതിയ ചിത്രം പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് റെയ്ഡ്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളാണ് ഉദ്യോഗസ്ഥര്‍ ചോദിച്ചറിഞ്ഞത്. നേരത്തെ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ബാബു എന്നിവരുടെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു.

Recommended Video

cmsvideo
    നടൻ ഉണ്ണി മുകുന്ദന്റെ വീട്ടിൽ എൻഫോസ്‌മെന്റ് റെയ്ഡ് | Oneindia Malayalam

    നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരോട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് നടി ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചയ്തത്. സിനിമാ രംഗത്തുള്ളവരുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍, അവരുടെ ബന്ധങ്ങള്‍ എന്നിവ സംബന്ധിച്ചാണ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്...

    1

    ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന്‍ എന്ന സിനിമ ഈ മാസം 14നാണ് റിലീസ് ചെയ്യുന്നത്. സിനിമ നിര്‍മിച്ചത് ഉണ്ണി മുകുന്ദനാണ്. താരത്തിന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന ആദ്യ സിനിമയാണ് മേപ്പടിയാന്‍. സിനിമയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് അറിയാനാണ് ഉദ്യോഗസ്ഥര്‍ എത്തിയത് എന്നാണ് വിവരം. ഇന്ന് രാവിലെ എട്ട് മണിയോടെ തുടങ്ങിയ റെയ്ഡ് ഉച്ചയ്ക്ക് ശേഷവും തുടരുകയാണ്.

    2

    മേപ്പടിയാന്‍ സിനിമ ഉണ്ണി മുകുന്ദന്റെ നിര്‍മാണ കമ്പനിയായ ഉണ്ണി മുകുന്ദന്‍ ഫിലിംസ് ആണ് ഒരുക്കുന്നത്. വിഷ്ണു മോഹന്‍ ആണ് സംവിധാനം. അഞ്ജു കുര്യന്‍ നായികയാകുന്ന സിനിമ പൂര്‍ണമായും ഫാമിലി എന്റര്‍ടൈനറാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. സാധാരണക്കാരനായ വ്യക്തിയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയില്‍ പറയുന്നത്.

    3

    വര്‍ക്ക് ഷോപ്പ് നടത്തുന്ന നാട്ടിന്‍പുറത്തുകാരനായ ജയകൃഷ്ണന്‍ എന്ന കഥാപാത്രമായിട്ടാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത്. ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. വലിയ ബജറ്റുള്ള സിനിമയല്ലിത്. എന്നാല്‍ സിനിമയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചാണ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. നേരത്തെ മറ്റു ചില താരങ്ങളുടെ സ്ഥാപനങ്ങളിലും അന്വേഷണ ഏജന്‍സികള്‍ റെയ്ഡ് നടത്തിയിരുന്നു.

    4

    ആഴ്ചകള്‍ക്ക് മുമ്പാണ് പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ബാബു എന്നീ താരങ്ങളുടെ നിര്‍മാണ കമ്പനി ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ഐടി വകുപ്പിലെ ജിഎസ്ടി വിഭാഗമയിരുന്നു പരിശോധനയ്‌ക്കെത്തിയത്. മാത്രമല്ല, ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരോട് സാമ്പത്തിക ഇടപാടുകള്‍ വ്യക്തമാക്കുന്ന രേഖകളുമായി ഹാജരാകാനും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു.

    5

    പ്രമുഖ താരങ്ങളുടെ പ്രതിഫലം, അവരുടെ ഇടപാടുകള്‍, നിക്ഷേപങ്ങള്‍, കൃത്യമായി നികുതി ഒടുക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. പ്രതിഫലം കൃത്യമായി വെളിപ്പെടുത്തുന്നില്ലെന്നാണ് ആരോപണം. ടിഡിഎസ് ലാഭിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടോ എന്നും ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു. എന്നാല്‍ ഇതുവരെ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടില്ല.

    6

    അതേസമയം, അപ്രതീക്ഷിതമായിട്ടാണ് കഴിഞ്ഞാഴ്ച നടി ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്തത്. പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോണ്‍സണ്‍ മാവുങ്കലുമായി നടിക്ക് ബന്ധമുണ്ടോ എന്നറിയാനായിരുന്നു ചോദ്യം ചെയ്യല്‍. മോണ്‍സണ്‍ മാവുങ്കല്‍ നടത്തിയ ചില പരിപാടികളില്‍ ശ്രുതി ലക്ഷ്മി പങ്കെടുത്തിരുന്നു. പ്രതിയുമായുള്ള നടിയുടെ ബന്ധങ്ങളും മറ്റും ചോദിച്ചറിയുകയായിരുന്നു ഇഡി ഉദ്യോഗസ്ഥര്‍.

    കെട്ടിപ്പിടിച്ച് നയന്‍താരയും വിഘ്‌നേഷും; വര്‍ണം നിറയുന്ന ആകാശ പശ്ചാത്തലത്തില്‍... ചിത്രങ്ങള്‍ വൈറല്‍

    7

    മോണ്‍സന്റെ വീട്ടിലെ നടന്ന ഒരു പരിപാടിയില്‍ ശ്രുതി ലക്ഷ്മി പങ്കെടുത്തിരുന്നു. മോണ്‍സണ്‍ കള്ളപ്പണ ഇടപാട് നടത്തിയോ എന്നാണ് ഇഡി പരിശോധിക്കുന്നത്. തുടര്‍ന്നാണ് ഇയാളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്തത്. സാമ്പത്തിക ഇടപാടുകള്‍, മോണ്‍സണുമായുള്ള ബന്ധം എന്നിവ ചോദിച്ചുവെന്നും കൃത്യമായ മറുപടി നല്‍കിയെന്നും ശ്രുതി ലക്ഷ്മി മാധ്യമങ്ങളോട് പിന്നീട് പറഞ്ഞിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+