വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടീസ്; കൊച്ചിയിലെ ഫ്ലാറ്റില്‍ റെയ്ഡ്
കൊച്ചി: ബലാത്സംഗ കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് എതിരെ ലുക്കൗട്ട് നോട്ടീസ്. എറണാകുളം സൗത്ത് പോലീസാണ് വിജയ് ബാബുവിന് എതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. വിജയ് ബാബു വിദേശ രാജ്യങ്ങളിലേക്ക് കടക്കാനുള്ള സാധ്യത പരിഗണിച്ചാണ് നടപടി.
കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി നടൻ കോടതിയെ സമീപിക്കാൻ ഇരിക്കവെയാണ് പോലീസിന്റെ നീക്കം. പരാതിയുടെ അടിസ്ഥാനത്തിൽ നടന്റെ കൊച്ചിയിലുളള ഫ്ലാറ്റിൽ പരിശോധന നടക്കുകയാണ്.
അൽപ സമയത്തിനുള്ളിൽ വിജയ് ബാബുവിന്റെ ഓഫീസിലും പരിശോധന നടത്തുമെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം, ഇദ്ദേഹം ദുബായിൽ ആണെന്ന നിഗമനത്തിലാണ് പൊലീസ്.

അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം പേജിൽ താൻ ദുബായിൽ ആണെന്ന് കാണിച്ചു ഒരു കുറിപ്പ് പങ്കിട്ടിരുന്നു. അതേസമയം, ബലാത്സംഗ കേസിൽ നടൻ വിജയ് ബാബു ഹൈക്കോടതിയിൽ ഇന്ന് മുൻകൂർ ജാമ്യ ഹർജി നൽകിയേക്കും എന്ന സൂചനകൾ ഉണ്ടായിരുന്നു. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് നിരവധി തവണ ബലാത്സംഗം ചെയ്തു എന്നാണ് നടന് എതിരെയുള്ള പരാതി.

ഇദ്ദേഹം വിമാനത്താവളം വഴിയോ മറ്റു മാർഗ്ഗങ്ങളിലൂടെയോ പുറത്തേക്ക് കടക്കാനുള്ള ശ്രമം ഉണ്ടായാൽ കസ്റ്റഡിയിൽ എടുക്കുന്നതിന്റെ ഭാഗമായാണ് ലുക്കൗട്ട് നോട്ടീസ് പൊലീസ് ഇപ്പോൾ പുറത്തുവിട്ടത്. കേസിൽ ഇര താനാണെന്നും നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തുമെന്ന് വിജയ് ബാബു ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് കേസുകളാണ് വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ് രജിസ്റ്റർ ചെയ്തത്. കോഴിക്കോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതിനും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനുമാണ് കേസ്.

പ്രതി വിദേശത്ത് ആണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, പരാതിക്കാരിയുടെ രഹസ്യ മൊഴി നേരത്തെ തന്നെ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെയായിരുന്നു നടൻ വിജയ് ബാബുവിന് എതിരെ രണ്ടമത്തെ കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തത്. ബലാത്സംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിലാണ് കേസ്. പരാതിക്കാരിയായ കോഴിക്കോട് സ്വദേശി ആയിരുന്നു വീണ്ടും പൊലീസിൽ പരാതി നൽകിയത്. ഇതിന് പിന്നാലെ എറണാകുളം സൗത്ത് പോലീസ് ആണ് കേസ് എടുത്തത്. നടൻ വിജയ് ബാബുവിനെതിരെ ഈ മാസം 22 - നാണ് യുവതി പോലീസിനെ സമീപിച്ചത്.
സാരിയുടെ ആരാധിക അനുശ്രീ: അപ്പോൾ ആരാധകർ ഈ ലുക്കിൽ ലൈക്ക് അടിക്കില്ലേ?; നല്ല കിടിലൻ ചിത്രങ്ങൾ

ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിച്ചു എന്നീ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് നടന് എതിരെ പോലീസ് കേസെടുത്തത്. വിജയ് ബാബുവിനെ ചോദ്യം ചെയ്യാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ, ഫെയ്സ്ബുക്ക് ലൈവിലൂടെ പ്രതികരണവുമായി നടൻ തന്നെ രംഗത്ത് എത്തിയിരുന്നു. പരാതിക്കാരിയുടെ പേര് ഉൾപ്പെടെ വെളിപ്പെടുത്തി ആയിരുന്നു പ്രതികരണം ഉണ്ടായത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രം പേടിച്ചാൽ മതിയെന്നും ഇതിൽ ഇര ശരിക്കും താനാണെന്നും വിജയ് ബാബു വ്യക്തമാക്കിയിരുന്നു.

തന്റെ കുടുംബവും സ്നേഹിക്കുന്നവരും ദുഖം അനുഭവിക്കുമ്പോൾ എതിർ കക്ഷി സുഖമായിരിക്കുകയാണ്. 2018 മുതൽ പരാതക്കാരിയായ കുട്ടിയെ തനിക്ക് അറിയാം. അഞ്ച് വർഷത്തെ പരിചയമാണ് ഉളളത്. ആ കുട്ടിയുമായി ഒന്നും ഉണ്ടായിട്ടില്ല. മാർച്ച് മുതൽ പരാതിക്കാരി അയച്ച സന്ദേശങ്ങളും 400 ഓളം സ്ക്രീൻ ഷോട്ടുകളും തന്റെ പക്കൽ ഉണ്ട്. തന്റെ സിനിമയിൽ കൃത്യമായി ഓഡിഷൻ ചെയ്ത് അഭിനയിക്കുകയാണ് കുട്ടി ചെയ്തത്. ഒന്നര വർഷത്തോളം പരാതിക്കാരിയായ കുട്ടിക്ക് താൻ മെസേജും അയച്ചിട്ടില്ല. തനിക്ക് ഡിപ്രഷനാണെന്ന് പറഞ്ഞ് ഇങ്ങോട്ട് വരികയായിരുന്നെന്നും വിജയ് ബാബു ലൈവിൽ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications