കാവ്യ-ദിലീപ് വിവാഹ അഭ്യൂഹത്തിൽ ഭാവനയുടെ പ്രതികരണം, ഡബ്ല്യുസിസി.. 5 സ്ക്രീൻ ഷോട്ടുമായി വിനായകൻ..ചർച്ച
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും സജീവമായിരിക്കെ നടൻ വിനായകൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റുകൾ ചർച്ചയാകുന്നു. തന്റ സ്ഥിരം ശൈലിയിൽ പ്രത്യേകിച്ച് തലക്കെട്ടുകളൊന്നും നൽകാതെ ഡബ്ല്യു സി സിയുമായി ബന്ധപ്പെട്ട അഞ്ച് പോസ്റ്റുകളാണ് വിനായകൻ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റുകൾക്ക് കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്.

2018 അൽ താര സംഘടനയായ അമ്മയുടെ വാര്‍ത്താസമ്മേളനവുമായി ബന്ധപ്പെട്ട് ഡബ്ല്യു സി സി അംഗങ്ങൾ നടത്തിയ വാർത്താസമ്മേളനത്തിന്റെ വാര്‍ത്തയായിരുന്നു വിനായകന്‍ ആദ്യം പങ്കുവെച്ചത്. അര്‍ച്ചനാ പത്മിനിയും രേവതിയുമാണ് വാർത്തയിൽ ഉള്ളത്. സിനിമയിൽ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം തുറന്ന് പറഞ്ഞ് എന്നാണ് വാർത്തയിലെ വാക്കുകൾ.

ഈ പോസ്റ്റിന് നടനെതിരെ രൂക്ഷകമന്റുകളാണ് ഉയർന്നത്. ഇവനിൽ നിന്ന് മോശം അനുഭവം ഉണ്ടായ സ്ത്രീകൾ പിറകെ വരുന്നുണ്ട്.....
സൂക്ഷിച്ചാൽ ദുഖിക്കണ്ട, തനിക്കെതിരെ സ്ത്രീകൾ പരാതി പെട്ടതിലെ അമർഷമല്ലേ തുടങ്ങിയ കമന്റുകളാണ് ചിലർ പങ്കുവെച്ചിരക്കുന്നത്.

അതേസമയം രണ്ടാമത്തെ പോസ്റ്റായി ഡബ്ലൂ സി സി അംഗങ്ങള്‍ മുഖ്യമന്ത്രിയെ കാണാനെത്തിയ ഫോട്ടോയാണ് വിനായകൻ പങ്കുവെച്ചിരിക്കുന്നത്. 13 മിനിറ്റുകൾക്ക് ശേഷം സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമനിർമ്മാണം വേണമെന്ന അഭിപ്രായം ഗൗരവതരമെന്ന കൈരളി ചാനൽ വാർത്തയുടെ സ്ക്രീൻഷോട്ടാണ് പങ്കുവെച്ചത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരാത്തതിൽ ആശങ്ക അറിയിച്ച് ഡബ്ല്യു സി സി അംഗങ്ങൾ കഴിഞ്ഞ ദിവസം മന്ത്രി പി രാജീവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ഇതിന് പിന്നാലെ അംഗങ്ങൾ മാധ്യമങ്ങളോട് സംസാരിക്കുന്ന വാർത്തയുടേതാണ് സ്ക്രീൻ ഷോട്ട് .

ഇതിന് താഴെയും പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകൾ ഉണ്ട്. എന്താണ് ഉദ്ദേശിച്ചതെന്നാണ് പലരും കമന്റായി ചോദിച്ചിരിക്കുന്നത്. ചിലരാകട്ടെ ഡബ്ല്യു സി സിയെ വിമർശിച്ച് കൊണ്ടുള്ള കമന്റുകളു പങ്കുവെച്ചിട്ടുണ്ട്. 'മഞ്ജുവാര്യരും ഭാവനയും WCC ക്ക് വേണ്ടി സംസാരിക്കുന്നില്ല.
പിന്നെ എത്രയോ METOO ആരോപണം വന്നു കുറെ പുതുമുഖ നടികളുടെ.. അപ്പൊ ഒക്കെ ഈ WCC നടികള്‍ എന്ത് ചെയുക ആയിരുന്നു', എന്നായിരുന്നു ഒരു കമന്റ്.

നാലാമത്തെ പോസ്റ്റ് ആയി വിനായകൻ പങ്കുവെച്ചിരിക്കുന്നത് ദിലീപിന്റേയും കാവ്യ മാധവന്റേയും വിവാഹവുമായി ബന്ധപ്പെട്ട് 2018 ല്‍ ഏഷ്യാനെറ്റിൽ വന്ന വാർത്തയുടെ സ്ക്രീൻഷോട്ടാണ്. ദിലീപിന്റേയും കാവ്യയുടേയും വിവാഹവുമായി ബന്ധപ്പെട്ട് ഉയരുന്ന അഭ്യൂഹങ്ങളിൽ നടി ഭാവനയുടെ പ്രതികരണമാണ് പങ്കുവെച്ചിരിക്കുന്നത്.

ഡബ്യുസിസിക്കെതിരേയും സംവിധായക ഗീതു മോഹൻദാസിനെതിരേയും കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ ഉന്നയിച്ച പരാതിയെ കുറിച്ച് ഗീതുവിന്റെ പ്രതികണ വാർത്തയാണ് അഞ്ചാമതായി പങ്കിട്ടത്. സംഘടനയിലെ ഒരു സംവിധായകയില്‍ നിന്നും തനിക്കുണ്ടായ അനുഭവമായിരുന്നു സ്റ്റെഫി തുറന്നെഴുതിയത്. എന്നാല്‍ ആ സംവിധായകയുടെ പേര് വെളിപ്പെടുത്താന്‍ സ്റ്റെഫി ആദ്യം തയ്യാറായിരുന്നില്ല. പിന്നീട് സിനിമാ പ്രവര്‍ത്തക ഐഷ സുല്‍ത്താനയായിരുന്നു ഗീതുവാണ് സംവിധായക എന്ന് വെളിപ്പെടുത്തിയത്. സംഭവം വലിയ വിവാദമായിരുന്നു.

എന്തായാലും പ്രത്യേകിച്ച് ക്യാപ്ഷനൊന്നും നൽകാതെയുള്ള പോസ്റ്റുകൾ കൊണ്ട് എന്താണ് നടൻ ഉദ്ദേശിക്കുന്നത് എന്ന് തന്നയാണ് പലരും ചോദിക്കുന്നത്. കമന്റുകളോടൊന്നും വിനായകൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം നടിയ ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപ് അടക്കമുള്ള പ്രതികളെ ഞായറാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടു. രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ട് വരെയാണ് ചോദ്യം ചെയ്യലിന് കോടതി അനുമതി നൽകിയത്. അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും.
'സാഹചര്യങ്ങൾ കഠിനമാകുമ്പോൾ തല ഉയർത്തിപിടിച്ച് തന്നെ നിൽക്കണം'..ചർച്ചയായി റിമ കല്ലിങ്കലിൻറെ ഫോട്ടോകൾ












Click it and Unblock the Notifications