Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ഛന്റെ പടം പോസ്റ്റ്, സുരേഷ് ഗോപിയെ പിന്തുണച്ച ഗണേഷ് കുമാറിനെ ട്രോളി നടൻ വിനായകൻ

കൊച്ചി: സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപി എംപിയെ പിന്തുണച്ച നടനും പത്തനാപുരം എംഎല്‍എയുമായ കെബി ഗണേഷ് കുമാറിനെ പരോക്ഷമായി ട്രോളി നടന്‍ വിനായകന്‍. ഗണേഷ് കുമാറിന്റെ അച്ഛനും മുന്‍ മന്ത്രിയുമായ അന്തരിച്ച കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണ പിളളയുടെ വിക്കി പീഡിയ പേജിന്റെ ഒരു ഭാഗമാണ് വിനായകന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

1

ഒല്ലൂര്‍ എസ്‌ഐയെ കൊണ്ട് ബിജെപി എംപി സുരേഷ് ഗോപി നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ച സംഭവം വിവാദമായിരിക്കെയാണ് ഗണേഷ് കുമാര്‍ എംഎല്‍എ പിന്തുണയുമായി രംഗത്ത് വന്നത്. സുരേഷ് ഗോപി ഒരു എംപിയാണ് എന്നും അദ്ദേഹത്തിന് സല്യൂട്ടിന് അര്‍ഹത ഉണ്ട് എന്നുമാണ് ഗണേഷ് കുമാറിന്റെ വാദം. സുരേഷ് ഗോപിക്ക് സല്യൂട്ട് ലഭിക്കേണ്ടത് ചോദിച്ചിട്ടായിരുന്നില്ലെന്നും ചോദിക്കേണ്ടി വന്നത് പോലീസുകാരന്റെ ഭാഗത്ത് നിന്നുളള തെറ്റാണെന്നും ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി.

ആരെയാണീ നോക്കുന്നത്? ദിലീപിന്റെയും കാവ്യയുടെയും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

3

അതിന് പിന്നാലെയാണ് ഗണേഷ് കുമാറിന്റെ അച്ഛന്റെ വിക്കി പീഡിയ പേജ് വിനായകന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പ്രത്യേകിച്ച് കുറിപ്പൊന്നും ഇല്ലാതെയാണ് വിനായകന്റെ പോസ്റ്റ്. സല്യൂട്ട് വിവാദം വന്നതിന് പിന്നാലെ ഇത്തരത്തില്‍ സുരേഷ് ഗോപിയുടെ പേര് ഗൂഗിളില്‍ തിരയുമ്പോള്‍ ലഭിക്കുന്ന പേജും വിനായകന്‍ പങ്കുവെച്ചിരുന്നു. വിവിധ വിഷയങ്ങളോട് സോഷ്യല്‍ മീഡിയയില്‍ വിനായകന്‍ പതിവായി പ്രതികരിക്കുന്നത് ഇത്തരത്തിലാണ്.

3

ആര്‍ ബാലകൃഷ്ണ പിള്ള എന്ന് ഗൂഗിളില്‍ തിരയുമ്പോള്‍ ലഭിക്കുന്ന പേജ് ആയിരുന്നു വിനായകന്‍ ആദ്യം പോസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ പിന്നീടത് ഡിലീറ്റ് ചെയ്ത് പുതിയ പോസ്റ്റ് ഇടുകയായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം ആര്‍ ബാലകൃഷ്ണ പിളള കേരള സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു വിവാദ നായകന്‍ ആയിരുന്നുവെന്നും അഴിമതിക്കേസില്‍ ജയിലില്‍ അടയ്ക്കപ്പെട്ട കേരളത്തിലെ ആദ്യത്തെ മന്ത്രിയാണ് അദ്ദേഹം എന്നും പറയുന്ന ഭാഗമാണ് വിനായകന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

4

കമന്‌റ് ബോക്‌സില്‍ കള്ളന്‍ എന്നും വിനായകന്‍ കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് പ്രതികരണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. '' ഗണേഷ് കുമാർ കോടികുന്നലിനെ കാണുമ്പോൾ എണീറ്റ് നിൽകളുണ്ടല്ലോ എന്നതിന് ഉള്ളിലെ ജാതി പരാമർശം നിങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ വിനായകൻ മനസിലാക്കി'' എന്നാണ് ഒരു കമന്റ്. കൊടിക്കുന്നിൽ സുരേഷ് എംപിയെ കാണുമ്പോൾ താൻ എഴുന്നേറ്റ് നിന്ന് വിഷ് ചെയ്യാറുണ്ടെന്ന് ഗണേഷ് കുമാർ നേരത്തെ പറഞ്ഞിരുന്നു.

5

''മരിച്ചു പോയ മനുഷ്യനെയെങ്കിലും വെറുതെ വിടൂ വിനായകൻ ചേട്ടാ..'' എന്നാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്ന ഒരു പ്രതികരണം. ''വിനയകാ.. വിപ്ലവ ശിങ്കങ്ങൾ ഇവിടെ പൂരപ്പാട്ട് നടത്തും . അച്യുതാനന്ദന് ഇത് കണ്ടിട്ടുണ്ടെങ്കിൽ ഊറിച്ചിരിക്കും'' എന്നാണ് മറ്റൊരു കമന്റ്. '' ഒരോ വ്യക്തികളുടെയും പ്രതിഷേധം അവരുടെ നിലവാരത്തിന് അനുസാരിച്ചു ആയിരിക്കും. അതിൽ സവർണ്ണൻ എന്നോ അവർണ്ണൻ എന്നോ വ്യത്യാസമില്ലാ, വളർത്തു ഗുണം പോലെ ഇരിക്കും'' എന്നും ഒരാൾ കമന്റിട്ടിരിക്കുന്നു..

Recommended Video

cmsvideo
    സുരേഷ് ഗോപി ഒരു ഉളുപ്പുമില്ലാത്ത നുണ പറയുന്ന കള്ള സംഘി | Oneindia Malayalam
    6

    ''സല്യൂട് വിവാദത്തിൽ സുരേഷ് ഗോപിയെ പിന്തുണച്ച് ഗണേഷ് കുമാർ പറഞ്ഞു ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കണം.. അതിനു പ്രോട്ടോകോൾ നോക്കേണ്ട ആവിശ്യമില്ല. അതൊരു സംസ്കാരത്തിന്റെ ഭാഗമാണ്.. ആ സംസ്കാരം വീട്ടിൽ നിന്നും പഠിക്കേണ്ടതാണ്.. ഞാൻ അത് ചെയ്യുന്നുണ്ട്.. എന്റെ വീട്ടുകാർ എന്നെ പഠിപ്പിച്ച സംസ്കാരം...... ആ സംസ്കാരം എന്താണെന്നാണ് വിനായകൻ ഇവിടെ വ്യക്തമാക്കിയത്... ഗണേഷ് കുമാറിന്റെ അച്ഛന്റെ സംസ്കാരം'' എന്നും പോസ്റ്റിന് കമന്റ് ലഭിച്ചിട്ടുണ്ട്. ''ഗണേഷ് കുമാർ എന്ന വ്യക്തി നല്ല മനുഷ്യൻ; പക്ഷേ സല്യൂട്ട് വിഷയത്തിൽ സുരേഷ് ഗോപിയെ സപ്പോർട്ട് ചെയ്തത് ശരിയായില്ല; വിനായകൻ കട്ട സപ്പോർട്ട് എന്നാണ് മറ്റൊരു കമന്റ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+