Get Updates
Get notified of breaking news, exclusive insights, and must-see stories!

അത്രയും മോശം കമന്റിന് പിന്നില്‍ ഒരു 7-ാം ക്ലാസുകാരന്‍: ഉള്‍കൊള്ളാനായില്ല: സാനിയ

വസ്ത്ര ധാരണത്തിന്റെ മറ്റു പേരില്‍ നടിമാർക്കെതിരെ നടക്കുന്ന സൈബർ ബുള്ളിയിങ് ഇപ്പോള്‍ വലിയ തോതില്‍ കുറഞ്ഞിട്ടുണ്ടെന്ന് സിനിമാ താരം സാനിയ ഇയ്യപ്പന്‍. സിനിമയില്‍ വന്നപ്പോഴും ഇപ്പോഴും ഒരേ രീതിയിലാണ് ഞാന്‍ വസ്ത്രധാരണം ചെയ്യുന്നത്. എനിക്ക് എന്ത് ഇഷ്ടമാണോ അതാണ് ഞാന്‍ ധരിക്കുന്നത്. കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതുകൊണ്ടാണ് ഞാന്‍ ചോദിക്കുന്നത്. വീട്ടുകാർ ഒക്കെ ആണെങ്കില്‍ പിന്നെ വേറെ ആരേയും പേടിക്കേണ്ട ആവശ്യമില്ല.

പുറത്ത് ഉള്ളവർ പലതും പറയും അപ്പോള്‍ നീ തളർന്നിട്ട് കാര്യമില്ല, അതുകൊണ്ട് തന്നെ എന്താണ് നിന്റെ ഇഷ്ടമെന്ന് അമ്മ ആദ്യമേ പറഞ്ഞിരുന്നു. പിന്നീട് മറ്റുള്ളവർ പറയുന്നത് കേട്ടിട്ട് മാറേണ്ട ആവശ്യമില്ലെന്നും അമ്മ വ്യക്തമാക്കിയിരുന്നു. അമ്മയുടെ ആ വാക്കുകള്‍ കേട്ടിട്ട് തന്നെയാണ് ഞാന്‍ മുന്നോട്ട് പോയതെന്നും സാനിയ ഇയ്യപ്പന്‍ പറയുന്നു. ദി ക്യൂവിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

വിമർശനങ്ങളില്‍ തളർന്നിട്ടില്ല എന്നല്ല. ആദ്യമൊക്കെ കരഞ്ഞിട്ടുണ്ട്

വിമർശനങ്ങളില്‍ തളർന്നിട്ടില്ല എന്നല്ല. ആദ്യമൊക്കെ കരഞ്ഞിട്ടുണ്ട്. ഒരു ആവശ്യമില്ലാതെ എന്നെയും വീട്ടുകാരുമൊക്കെ പറയുമ്പോള്‍ ആദ്യം സംങ്കടമായിരുന്നു. വ്യക്തിപരമായി എന്നെ അധിക്ഷേപിക്കുന്ന ഓരോ വാക്കുകള്‍ ഇന്‍സ്റ്റഗ്രാമിലും വന്നൊക്കെ എഴുതന്നത് കാണുമ്പോഴായിരുന്നു വിഷമം. എന്നാല്‍ ഞാന്‍ അവിടെ വിട്ടുകൊടുത്താല്‍ അവരാണ് വിജയിക്കുന്നത്. ഞാന്‍ അവിടെ തോറ്റ് പോവുകയാണ്. അതുകൊണ്ട് തന്നെ അത്തരം കാര്യങ്ങള്‍ക്കൊന്നും വലിയ പ്രധാന്യം കൊടുക്കാതെ മുന്നോട് പോയെന്നും സാനിയ ഇയ്യപ്പന്‍ വ്യക്തമാക്കുന്നു.

ഇത് ഹോട്ടും ക്യൂട്ടും ഒന്നുമല്ല: നടി ശ്രിദ്ധയുടെ വെറൈറ്റി ഫോട്ടോ ഷൂട്ട് വൈറല്‍

ഇത്തരം രീതികളോടുള്ള സമീപനത്തില്‍ നിന്നും മലയാളം സിനിമയിലെ

ഇത്തരം രീതികളോടുള്ള സമീപനത്തില്‍ നിന്നും മലയാളം സിനിമയിലെ എല്ലാവരും മാറിയിട്ടുണ്ടെന്നാണ് കരുതുന്നത്. അതിന് എന്റെ ഭാഗത്ത് നിന്നും ഒരു ചുവടുവെയ്പ്പ് ഉണ്ടായെന്ന് ഞാന്‍ വിശ്വസിക്കുന്നു. പല സെലിബ്രിറ്റീസും അവരുടെ ഇഷ്ടത്തിന് അനുസരിച്ച് വസ്ത്രം ധരിക്കുന്നു. അതിനെ ആരും ആ ഒരു തരത്തില്‍ എടുക്കുന്നില്ല. അതുകൊണ്ട് തന്നെ നെഗറ്റീവ് കമന്റുകളൊക്കെ വലിയ തോതില്‍ കുറഞ്ഞിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.

സമൂഹത്തിലുണ്ടായ നിരന്തര ബോധവത്കരണത്തിന്റെ ഭാഗം

സമൂഹത്തിലുണ്ടായ നിരന്തര ബോധവത്കരണത്തിന്റെ ഭാഗമായിട്ട് കൂടിയാണ് ഇതൊക്കെ കുറഞ്ഞത്. ട്രോളല്ലെ എന്ന് പറഞ്ഞ് ഇതിനെ നിസ്സാരവത്കരിക്കുന്ന ചിലരുണ്ട്. എന്നാല്‍ ഒറ്റ ട്രോള്‍ മറുവശത്ത് നില്‍ക്കുന്ന ആളുകളെ ഏത് തരത്തില്‍ ബാധിക്കുമെന്ന് ആരെങ്കിലും ആലോചിക്കുന്നുണ്ടോ. എന്നെ അത്തരത്തില്‍ ബാധിച്ചിരുന്ന ഒരു പോയന്റ് ഉണ്ട്. അത് കഴിയുമ്പോള്‍ നമ്മള്‍ അതില്‍ നിന്നും ഉയർന്ന് വരികയും ചെയ്യും

സിനിമാ മേഖലയുടെ ഭാഗം തന്നെയാണ്

ഇതൊക്കെ സിനിമാ മേഖലയുടെ ഭാഗം തന്നെയാണ്. ട്രോള്‍സും മറ്റുമൊക്കെ ഉണ്ടാക്കാം. എന്നാല്‍ ഒരാളെ മെന്റലിയും ഫിസിക്കലിയും ടോർച്ചർ ചെയ്യുന്ന ട്രോളുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. എന്നെ ഭയങ്കരമായി ബാധിച്ച് ഒരു സംഭവമുണ്ടായിരുന്നു. ' നിനക്ക് ഇത്ര ............... ഉണ്ടെങ്കില്‍ ഡല്‍ഹി ബസ്സില്‍ നിന്നെ കയറ്റി വിടട്ടെ' എന്നൊരു കമന്റ് എന്റെ പോസ്റ്റിന് താഴെ വന്നു. ഈ കമന്റ് കണ്ടപ്പോള്‍ അതിന് പിന്നിലെ ആളെ കണ്ടെത്തണമെന്ന് ഉറപ്പിച്ചു.

സൈബർ സെല്ലിന്റെ സഹായത്തോടെ പോയതെ

സൈബർ സെല്ലിന്റെ സഹായത്തോടെ പോയതെ ആ കമന്റ് ഇട്ടത് ഏഴാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയാണ്. എന്റെ ആ ഒരു ഫോട്ടോ കണ്ടിട്ട് എങ്ങനെയാണ് ആ മോന് അങ്ങനെ ചിന്തിക്കാന്‍ പറ്റി എന്നുള്ളത് എനിക്ക് ആലോചിക്കാന്‍ പറ്റുന്ന കാര്യമായിരുന്നില്ല. സോഷ്യല്‍ മീഡിയ പല രീതിയില്‍ യൂസ് ചെയ്യുന്നുണ്ട്. ഇതിനെതിരെയൊക്കെ ഒരു അവബോധം സൃഷ്ടിക്കാനായി സെലിബ്രിറ്റികള്‍ ചെറിയ ശ്രമങ്ങള്‍ നടത്തുന്നതില്‍ തെറ്റില്ല എന്നുള്ളതാണ് എന്റെ വിശ്വാസമെന്നും താരം വ്യക്തമാക്കുന്നു.

പുറത്തു പോവുമ്പോഴൊക്കെ പല തരത്തിലുള്ള നെഗറ്റീവ്

പുറത്തു പോവുമ്പോഴൊക്കെ പല തരത്തിലുള്ള നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കാറുണ്ട്. ഇവള്‍ ഇങ്ങനെയാണല്ലോ, ചാന്‍സിന് വേണ്ടിയുള്ള ശ്രമമാണ് എന്നൊക്കെയാണ് ചിലർ പറയാറുള്ളത്. നമ്മള്‍ എന്താണെന്ന് നമുക്ക് അറിയാലോ. എന്റെ ബോഡിക്ക് വള്‍ഗറായിട്ടുള്ള ഡ്രസുകള്‍ ഞാന്‍ ഇതുവരെ ധരിച്ചിട്ടില്ല. ഒരോരുത്തരുടേയും ശരീരം എങ്ങനെയിരിക്കണം, എത് വസത്രം ധരിക്കണം എന്നുള്ളതൊക്കെ തികച്ചും അവരുടെ വ്യക്തിപരമായ കാര്യമാണെന്നും സാനിയ പറയുന്നു

സംസാരിക്കാതെ തന്നെ നിങ്ങള്‍ ആരാണെന്ന് പറയും: പുതിയ ഫോട്ടോ ഷൂട്ടുമായി അനുശ്രീ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+